Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

എല്‍ടിടിഇ നേതാവ് പ്രഭാകരനാണ് രാജീവ് ഗാന്ധിയെ കൊലചെയ്തതിന്റെ സൂത്രധാരന്‍. എന്നിട്ടും വിജയിന്റെ മന്ത്രിസഭയില്‍ രണ്ട് മന്ത്രിസ്ഥാനം വെച്ച് നീട്ടിയതോടെ രാഹുല്‍ ഗാന്ധി ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടു പോലുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 08:29 pm IST
inIndia

ചെന്നൈ: എല്‍ടിടിഇ നേതാവ് പ്രഭാകരനാണ് രാജീവ് ഗാന്ധിയെ കൊലചെയ്തതിന്റെ സൂത്രധാരന്‍. എന്നിട്ടും വിജയിന്റെ മന്ത്രിസഭയില്‍ രണ്ട് മന്ത്രിസ്ഥാനം വെച്ച് നീട്ടിയതോടെ രാഹുല്‍ ഗാന്ധി ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടു പോലുമില്ല.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം കൊടുക്കില്ലെന്ന് പറഞ്ഞ സ്റ്റാലിനോട് പകരം വീട്ടണം എന്നേ രാഹുല്‍ ഗാന്ധിയ്‌ക്കുള്ളൂ. 59 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുകയാണ്. വിജയ് കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയപ്പോള്‍ അത് രാഹുല്‍ സ്വീകരിക്കുന്നത് കോണ്‍ഗ്രസിനെ നന്നാക്കാനല്ല, സ്റ്റാലിനെ വെല്ലുവിളിക്കാനാണ്. രാഹുല്‍ ഗാന്ധിയുടെ ഈ ഈഗോ തന്നെയാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ മുന്‍പേ വിലയിരുത്തിയിട്ടുള്ളതാണ്. ഇതുവഴി ഇന്ത്യാമുന്നണിയെന്ന ബിജെപിയ്‌ക്കെതിരായ പ്രതിപക്ഷ മുന്നണി ഉണ്ടാക്കിയ സ്റ്റാലിനെയാണ് രാഹുല്‍ ഗാന്ധി എന്നെന്നേയ്‌ക്കുമായി വെറുപ്പിച്ചത്.

എങ്ങിനെയാണ് എല്‍ടിടിഇ നേതാവ് പ്രഭാകരനെ വധിക്കാന്‍ സോണിയ ശ്രീലങ്കന്‍ സേനയെ സഹായിച്ചത്?

ഭര്‍ത്താവിന്റെ കൊലപാതകികളോട് പകരം വീട്ടിയത് സോണിയാഗാന്ധിയാണ്. അന്ന് കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോഴാണ് എല്‍ടിടിഇ നേതാവ് പ്രഭാകരനെ വധിച്ച് സോണിയ പകരം വീട്ടിയത്. പ്രഭാകരനെ വധിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെയ്‌ക്ക് എല്ലാവിധ സഹായവും സോണിയാഗാന്ധി ചെയ്തുകൊടുത്തിരുന്നു. അന്ന് കോണ്‍ഗ്രസ് ഭരണത്തില്‍ ചുക്കാന്‍ പിടിച്ചിരുന്നത് സോണിയാഗാന്ധിയാണ്.

എല്‍ടിടിഇയെ തകര്‍ക്കാന്‍ ശ്രീലങ്കയുടെ പട്ടാളക്കാര്‍ക്ക് ഇന്ത്യയില്‍ പ്രത്യേകപരിശീലനം നല്‍കാന്‍ സോണിയ അവസരമൊരുക്കി. ശ്രീലങ്കന്‍ സേനയ്‌ക്ക് സൈനക സാമഗ്രികള്‍ വാങ്ങാന്‍ ഇന്ത്യ 10 കോടി ഡോളര്‍ അന്ന് അനുവദിച്ചുകൊടുത്തു. എല്‍ടിടിഇയ്‌ക്ക് ആയുധം കിട്ടുന്നത് തടയാന്‍ പാക് കടലിടുക്കില്‍ ഇന്ത്യന്‍നാവികസേനാക്കപ്പല്‍ പട്രോള്‍ ചെയ്തിരുന്നു. ഇത് എല്‍ടിടിഇയ്‌ക്ക് കടല്‍വഴി ആയുധം ലഭിക്കുന്നതിന് തടസ്സമായി. സുകന്യ ക്ലാസില്‍ പെട്ട പട്രോളിംഗ് വാഹനങ്ങളും എം17 ഹെലികോപ്റ്ററും ശ്രീലങ്കന്‍ സേനയ്‌ക്ക് പ്രത്യേകമായി നല്‍കിയിരുന്നു. ഇതും സഹായകമായി. ശ്രീലങ്കയുടെ എല്‍ടിടിഇയ്‌ക്കെതിരായ സേനാ നടപടികള്‍ നിരീക്ഷിക്കാന്‍ മുന്നംഗ ടീമിനെതന്നെ സോണിയ നിയോഗിച്ചിരുന്നു. സുരക്ഷാ ഉപദേശകന്‍ എം.കെ. നാരായണന്‍, വിദേശസെക്രട്ടറി ശിവശങ്കര്‍ മേനോന്‍, പ്രതിരോധ സെക്രട്ടറി വിജയ് സിംഗ് എന്നിവരുള്‍പ്പെട്ടതായിരുന്നു ഈ സംഘം. മാത്രമല്ല, എല്‍ടിടിയുടെ വനത്തിലൂടെയുള്ള നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ഇന്ത്യയുടെ ഉപഗ്രഹസേവനവും ശ്രീലങ്കന്‍ സേനയ്‌ക്ക് വിട്ടുനല്‍കിയിരുന്നു. ഇങ്ങിനെയെല്ലാമാണ് പ്രഭാകരനെ വധിച്ചതും എല്‍ടിടിഇയെ വേരോടെ തകര്‍ത്തതും.

വിജയിന്റെ നീക്കത്തിന് പിന്നില്‍ തമിഴ് രാജ്യമോ? പിന്നില്‍ മതപരിവര്‍ത്തന ലോബി അജണ്ട?

എന്നാല്‍ ഈ ഭൂതകാലമെല്ലാം മറന്നാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം. പരസ്യമായാണ് വിജയ് എല്‍ടിടിഇ പ്രഭാകരനെയും എല്‍ടിടിഇയെയും പ്രകീര്‍ത്തിച്ചത്. മാത്രമല്ല, വിജയുടെ നീക്കത്തിന് പിന്നില്‍ വിശാല തമിഴകമെന്ന ദേശീയ സങ്കല്‍പമുണ്ടോ എന്ന് ഭീതിയും ഉയരുന്നുണ്ട്. ശ്രീലങ്കയിലെ എല്‍ടിടിഇ സ്വാധീനമുള്ള മേഖലയെയും തമിഴ്നാടിനെയും ഒരുമിപ്പിച്ചുകൊണ്ടുള്ള തമിഴകരാജ്യം ഡിഎംകെയുടെ സങ്കല്‍പമാണ്. അതുതന്നെയാണോ വിജയും പിന്തുടരുന്നത്? എങ്കില്‍ തമിഴ്നാട് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികളെപ്പോലെ വിഘടനവാദത്തിന്റെ ഈറ്റില്ലമാകും. ജോസഫ് വിജയിന്റെ പാര്‍ട്ടിയായ ടിവികെയെ പിന്തുണച്ചവരില്‍ ശ്രീലങ്കയില്‍ നിന്നുള്ള ചിലരും ഉണ്ടായിരുന്നതായി പറയുന്നു. ഇവാഞ്ചലിക്കല്‍ സംഘത്തിന്റെ അജണ്ടയിലുള്ളതാണ് എല്‍ടിടിഇയോടുള്ള അനുഭാവം എന്നും സംശയിക്കുന്നു. ശ്രീലങ്കയിലെ എല്‍ടിടിഇ മേഖലയിലും മതപരിവര്‍ത്തനം ശക്തമാണ്. ഈ ഇവാഞ്ചലിക്കല്‍ ടീമിന്റെ ആശയങ്ങളാണോ ഓരോ ദിവസവും വിജയ് പുറത്തെടുക്കുന്നത് എന്ന ആശങ്ക പരക്കെയുണ്ട്.

Tags: LTTE PrabhakarnMahinda RajapkserahulSonia Gandhirajiv gandhiTamil NaduLTTELatest newsJoseph Vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.