Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

നടന്‍ ജോസഫ് വിജയ് തമിഴ്നാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രഖ്യാപനം നടത്തിയത് എക്സിസ് മൈ ഇന്ത്യ എന്ന തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്ന കമ്പനിയുടെ ഉടമ പ്രദീപ് ഗുപ്തയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 08:33 pm IST
inIndia
യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ചെന്നൈ:: നടന്‍ ജോസഫ് വിജയ് തമിഴ്നാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രഖ്യാപനം നടത്തിയത് എക്സിസ് മൈ ഇന്ത്യ എന്ന തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്ന കമ്പനിയുടെ ഉടമ പ്രദീപ് ഗുപ്തയായിരുന്നു. ഇതിന് കാരണമായി അദ്ദേഹം ഒരു കഥയാണ് പറഞ്ഞത്. തമിഴ്നാട്ടില്‍ അയാള്‍ക്ക് പരിചയമുള്ള ഒരു കുടുംബത്തിന്റെ കഥ. ആ വീട്ടിലെ കുട്ടികള്‍ അച്ഛനോടും അമ്മയോടും വിജയിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വോട്ട് ചെയ്തില്ലെങ്കില്‍ ജലപാനം പോലും കഴിയ്‌ക്കില്ലെന്ന് കുട്ടികള്‍ വാശിപിടിച്ചെന്നും ഒടുവില്‍ കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ആ അച്ഛനും അമ്മയും ടിവികെയ്‌ക്ക് വോട്ട് ചെയ്യേണ്ടിവന്നുവെന്നും ഇത് ജോസഫ് വിജയിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണ്ണായകപങ്കുവഹിച്ചുവെന്നും പ്രദീപ് ഗുപ്ത. വിജയിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയാണ് കുട്ടികളെ വശീകരിക്കാന്‍ സഹായകരമായത്. പണ്ട് ജയലളിതയ്‌ക്കുണ്ടായിരുന്ന സ്റ്റാര്‍ വാല്യു ആണ് ഇപ്പോള്‍ ജോസഫ് വിജയ് മൂലം ടിവികെയ്‌ക്ക് ഉണ്ടായത്.

ഇത് അസാധാരണമായ ഒരു വോട്ട് പാറ്റേണ്‍ ആണെന്ന് പ്രദീപ് ഗുപ്ത കണ്ടുപിടിച്ചു. വോട്ട് ലഭിക്കാനുള്ള പ്രചാരകരായി തമിഴ്നാട്ടിലെ ഓരോ കുടുംബത്തിലും കുട്ടികള്‍ പ്രവര്‍ത്തിച്ചു. ഇങ്ങിനെ ഒരു വിപ്ലവം തമിഴ്നാട്ടില്‍ അരങ്ങേറുന്നത് പുറത്തെ ഒരു പാര്‍ട്ടിക്കാരും അറിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ അത് വര്‍ക്കൗട്ടായി.
ഇതോടെ നടന്‍ ജോസഫ് വിജയ് നാടോടിക്കഥയിലെ കുഴലൂത്തുകാരനായി എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ ഉയര്‍ന്നു.

യൂറോപ്പിലെ മധ്യകാല നാടോടിക്കഥയില്‍ ഒരു കുഴലൂത്തുകാരന്റെ കഥയുണ്ട്. ജര്‍മ്മനിയിലെ ഹാമലിന്‍ എന്ന പ്രദേശത്ത് നടന്ന കഥയാണിത്. ഈ സ്ഥലത്തെ ജനങ്ങള്‍ എലികള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോല്‍ എലിശല്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാന്ത്രികക്കുഴലൂത്തുകാരനെ ഏര്‍പ്പടുത്തി. ഇയാള്‍ കുഴലൂതി ഒരു പ്രത്യേകസംഗീതം പുറപ്പെടുവിച്ചു. ഇതോടെ എലികള്‍ ഒരു മാന്ത്രികവിദ്യയെന്നോണം ഇയാളെ പിന്തുടര്‍ന്നു. മുഴുവന്‍ എലികളെയും അദ്ദേഹം അവിടുത്തെ ഒരു പുഴയിലേക്ക് കൊണ്ടുപോയി മുക്കിക്കൊന്നു. അതോടെ എലിശല്യം ഒഴിവായി. പക്ഷെ ഹാമലിനിലെ അധികൃതര്‍ പറഞ്ഞ പ്രതിഫലം നല്‍കിയില്ല. ഇതോടെ ദേഷ്യം വന്ന കുഴലൂത്തുകാരന്‍ വീണ്ടും കുഴലൂതി മറ്റൊരു സംഗീതം സൃഷ്ടിച്ചു. ഇക്കുറി ഇതിലെ സംഗീതം കേട്ട് ആ പ്രദേശത്തെ കുട്ടികള്‍ മുഴുവന്‍ മതിമറന്ന് ആയിടും പാടിയും അദ്ദേഹത്തെ പിന്തുടര്‍ന്നു. ആ കുട്ടികളെയും കൊണ്ട് അയാള്‍ പോയി.

ഈ കുഴലൂത്തുകരാനെപ്പോലെയായിരുന്നു നടന്‍ ജോസഫ് വിജയ്. കുഴലൂതി സംഗീതം വരുത്തുന്നതിന് പകരം ഇന്‍സ്റ്റഗ്രാമില്‍ പല വിധ പ്രചാരണങ്ങളിലൂടെ തമിഴ്നാട്ടിലെ കുട്ടികളെ വശീകരിച്ചു. ഈ കുട്ടികള്‍ അവരവരുടെ വീടുകളിലെ അച്ഛനമമ്മാരെയും ബന്ധുക്കളെയും മുത്തച്ഛന്മാരെയും എല്ലാം നിര്‍ബന്ധിച്ച് ടിവികെയ്‌ക്ക് വോട്ട് ചെയ്യിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി സ്റ്റാലിനും ജോസഫ് വിജയിന്റെ പാര്‍ട്ടിയുടെ വിജയത്തിന് പ്രധാന കാരണം കുട്ടികളെ വശീകരിക്കുന്ന സമൂഹമാധ്യമപ്രചാരണങ്ങളായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സ്ത്രീകളും 38 വയസ്സുവരെ പ്രായമുള്ള യുവാക്കളും വിജയിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇതില്‍ 18 മുതല്‍ 25 വയസ്സുവരെയുള്ളവരില്‍ ഭൂരിഭാഗവും വിജയിനാണ് വോട്ട് ചെയ്തതെന്നും പ്രദീപ് ഗുപ്ത പറയുന്നു.

Tags: Pied piperActor Joseph Vijayactor vijayVijayPradeep GuptaAxis my IndiaLatest newsTVKPradip Gupta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.