ബെംഗളൂരു : തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു. ഗൂഡല്ലൂരിലാണ് സംഭവം. ഓവേലി ക്വയിന്റിലെ ലാറന്‍സ്റ്റണ്‍ തേയിലത്തോട്ടത്തിലെ തൊഴിലാളി ബാലകൃഷ്ണന്‍ മരുതനെ (65) ആണ് കടുവ കൊന്നത്.
ഇന്നലെ വൈകിട്ട് ആറോടെ തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണന്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.













