കണ്ണൂര്‍: പൊലീസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയവെ പിടിയിലായ കുപ്രസിദ്ധ ഗുണ്ട അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല. കണ്ണൂരിലെ വനിതാ അഭിഭാഷകയെ കാണാന്‍ എത്തിയ അര്‍ജുന്‍ ആയങ്കിയെ പുലര്‍ച്ചെ ഫ്‌ലാറ്റില്‍ നിന്നുമാണ് പിടികൂടിയത്.
സുഹൃത്തായ മറ്റൊരാളും അര്‍ജുന്‍ ആയങ്കിക്കൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു.കണ്ണൂര്‍ സൈബര്‍ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, വൈദ്യപരിശോധനയ്‌ക്ക് ശേഷം കൂത്തുപറമ്പ് കോടതിയില്‍ അര്‍ജുന്‍ ആയങ്കിയെ ഹാജരാaRJUN aYENKI, aക്കി.
അര്‍ജുന്‍ ആയങ്കിയുടെ ഇളയ സഹോദരന്‍ അജയ് കോഴിക്കോട് പൊലീസിന്റെ കസ്റ്റഡിയിലായി. അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള പലരും പൊലീസ് കസ്റ്റഡിയിലായെങ്കിലും പ്രധാന കൂട്ടാളി പ്രണവ് ഒളിവില്‍ തുടരുകയാണ്.
ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയെങ്കി തളിപ്പറമ്പില്‍നിന്ന് കയറിയ ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയാണ് ഇയാളിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്.
















