Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

വെണ്ണല മോഹന്‍byവെണ്ണല മോഹന്‍
Aug 9, 2026, 01:16 pm IST
inVaradyam

എറണാകുളം ജില്ലയിലെ ഒരു ചെറിയ ദ്വീപാണ് വൈപ്പിന്‍. എന്നാല്‍ വൈപ്പിനില്‍ ഇന്ന് പുറംലോകം അറിയുന്ന ഒരു വലിയ ചിത്രകാരന്‍ ഉണ്ട്. വൈപ്പിനിലെ ചെറായി എന്ന സ്ഥലത്ത് ചെറിയ പാടത്ത് ബാലന്റെയും ശാന്താ മണിയമ്മയുടെയും മകനായി ജനിച്ച സി.ബി. ഷിബു.

നാട്ടില്‍ പലരും അറിയുന്നത് ഫോട്ടോഗ്രാഫറായും ചിത്രകല അധ്യാപകനായിട്ടുമൊക്കെയാണ്. എന്നാല്‍ പ്രശസ്തനായ ഈ ചിത്രകാരനെ തിരിച്ചറിയാന്‍ ശ്രമിക്കാതെ അഥവാ അറിയാതെ നില്‍ക്കുകയാണ് ജന്മദേശവും കേരളക്കരയും! ചിത്രകലയിലെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്‌കാരം 2007 ല്‍ നേടിയ ചിത്രകാരനാണ് സി.ബി ഷിബു. ഇറ്റലിയില്‍ നടന്ന മുപ്പത്തിരണ്ടാമത് രാജ്യാന്തര ഉറോസോ മോ നെല്‍ ആര്‍ട്ട് ബിനാല. ഇറ്റലിക്കാരനായ പ്രശസ്ത ചിത്രകാരന്‍ സെര്‍ജിയൊ സറോളലുമായി രണ്ടാം സ്ഥാനം പങ്കിട്ട പ്രതിഭാധനനായ ഈ യുവാവിന്റെ ആ പെയിന്റിംഗിന്റെ പേരായിരുന്നു സ്വപ്‌നം.

സ്വപ്‌നം ഒരു ചിത്രത്തിന്റെ പേരുമാത്രമല്ല ഒരു ചിത്രകാരന്റെ പ്രതിഭയുടെയും കര്‍മ്മനിരതയുടെയും ചായക്കൂട്ടായി മാറുകയാണ്. 2400 കലാകാരന്മാര്‍ പങ്കെടുത്ത മത്സരത്തിലാണ് ഷിബുവിന് ഈ അപൂര്‍വ്വ ബഹുമതി കൈവന്നത്. എന്നിട്ടും ഭാരതത്തിലെ, കേരളത്തിലെ, വൈപ്പിന്‍ ചെറായിയിലെ ഈ യുവാവിനെ ആരും അറിയാതെ പോയി! അല്ലെങ്കില്‍ വളരെക്കുറച്ചുപേരില്‍ മാത്രം ഈ രാജ്യാന്തര പ്രശസ്തി നിലനിന്നു. കലാകാരന്മാരെ ങ്കിലും ശ്രദ്ധിക്കേണ്ടത് ആയിരുന്നു. ഉത്തരവാദിത്വപ്പെട്ടവര്‍ പരിഗണിക്കേണ്ടതായിരുന്നു. തമസ്‌കരിച്ചു എന്നതിന് ഉത്തരമാണ് ഈ ചിത്രകാരനു കൊച്ചി ബിനാലയില്‍ പോലും ഇന്നേവരെ ഒരിടം നല്‍കാത്തത്. സ്വപ്‌നം പെയിന്റിങ്ങിന് കിട്ടിയ പുരസ്‌കാരം മാത്രമല്ല എത്രയെത്ര എണ്ണപ്പെട്ട പുരസ്‌കാരങ്ങളാണ് ഈ ചിത്രകാരനെ തേടിയെത്തിയത്! ചൈന, തെക്കന്‍ കൊറിയ, ബെല്‍ജിയം, തുര്‍ക്കി, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പ്രതിഭയുടെ മികവുകൊണ്ട് ശ്രദ്ധേയമായ ഇടം നേടിയ ഷിബു ലോക ശ്രദ്ധയിലേക്ക് വരുന്നത് കാര്‍ട്ടൂണിലെ ഓസ്‌കാറായ തുര്‍ക്കിയിലെ പുരസ്‌കാരം അയഡിന്‍ ഡോഗണ്‍ നേടിയപ്പോഴാണ്. പുരസ്‌ക്കാരം ലഭിച്ച ആ കാര്‍ട്ടൂണിന്റെ പേര് ദഡസേര്‍ട്ട് എന്നായിരുന്നു.

സാധാരണ കുടുംബത്തില്‍ ജനിച്ച ഷിബുവിന്റെ ജന്മസിദ്ധമായ വര ജ്യേഷ്ഠനായ ചിത്രകാരന്‍ നാരായണന്‍കുട്ടി കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം അകാലത്തില്‍ മരണമടഞ്ഞു. തികച്ചും സാധാരണ ജീവിതവും സാമ്പത്തിക പ്രതിസന്ധിയുടെ പരിമിതപ്പെടുത്തലും മൂലം ചിത്രകലയിലും ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ മാത്രമെ എടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. അതിനുമപ്പുറത്തേക്ക് ചിത്രകലാ പഠനം കൊണ്ടുപോകാന്‍ ആയില്ല. എങ്കിലും കാര്‍ട്ടൂണിസ്റ്റ് എം. കെ.സീരിയുടെ ശിക്ഷണത്തിലും കാര്‍ട്ടൂണ്‍ അഭ്യസിച്ചു. അങ്ങനെ ലളിത ജീവിതവും ഉയര്‍ന്ന പ്രതിഭയുമായി മുന്നോട്ടുപോയ സി.ബി. ഷിബുവിന് എന്തിനധികം ഓസ്‌കാര്‍ പുരസ്‌കാരം വാങ്ങാന്‍ ചെന്നപ്പോള്‍ അണിയേണ്ട വസ്ത്രം പോലും സംഘാടകരാണ് നല്‍കിയത്. നികുതികഴിച്ച് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. അത് സന്തോഷം കൊണ്ടും അഭിമാനംകൊണ്ടും മാത്രമായിരുന്നില്ല;ബാങ്ക് നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്ന കിടപ്പാടത്തിന്റെ ബാധ്യത തീര്‍ക്കാമല്ലോയെന്ന് ആശ്വാസം കൊണ്ടു കൂടിയായിരുന്നു. അച്ഛന്‍ മരിച്ച ശേഷം കുടുംബ ഉത്തരവാദിത്വം ഏറ്റെടുത്ത ഈ യുവാവിന് അത്രയ്‌ക്ക് ഉണ്ടായിരുന്നു സാമ്പത്തിക ബുദ്ധിമുട്ട്. ഉപജീവനത്തിനായി ചിത്രകല അധ്യാപകനായതും ഫോട്ടോഗ്രാഫറായും അതുകൊണ്ടുതന്നെയാണ്. രണ്ടുതവണ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ദേശീയ അംഗീകാരവും, ചൈനയില്‍ നിന്നുള്ള സ്‌പെഷ്യല്‍ സമ്മാനവും, തെക്കന്‍ കൊറിയയില്‍ നിന്ന് നാല് തവണ ഹോണറബിള്‍ ബഹുമതിയും ഈ കലാകാരനും ലഭിച്ചിട്ടുണ്ട്. 2018 ല്‍ തുര്‍ക്കിയില്‍ നടന്ന രണ്ടാമത്തെ ഔവര്‍ ഹെറിറ്റേജ് ജെറുസലേം ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹനായി. 2022 ല്‍ ചൈന ഡെയിലി ന്യൂസ് പേപ്പറും വുക്‌സി മുന്‍സിപ്പല്‍ പീപ്പിള്‍സ് ഗവണ്‍മെന്റും ചേര്‍ന്ന് നടത്തിയ മനുഷ്യരാശിക്ക് വേണ്ടിയുള്ള രാജ്യാന്തര കാര്‍ട്ടൂണ്‍ ആന്‍ഡ് ഇല്ലസ്‌ട്രേഷന്‍ എക്‌സിബിഷനില്‍ ദ ട്രീ എന്ന ചിത്രം വെള്ളി മെഡല്‍ നേടി. ക്യാഷായി രണ്ട് ലക്ഷത്തില്‍ പരം രൂപ (ഇരുപതിനായിരം ചൈനീസ് യുവാന്‍) ലഭിച്ചു. 2019 ല്‍ ദല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബലിയ റി സയന്‍സ് സംഘടിപ്പിച്ച ടൈം ഫോര്‍ ലിവര്‍ എന്ന രാജ്യാന്തര കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം. 2022 ല്‍ ഏഥന്‍സില്‍ നടന്ന രാജ്യാന്തര കാര്‍ട്ടൂണ്‍ എക്‌സിബിഷനില്‍ മെറിറ്റ് പുരസ്‌കാരം. അങ്ങനെ എത്രയെത്ര പുരസ്‌കാരങ്ങള്‍ നേടിയ ഷിബുവിനെയാണ് ന തമസ്‌കരിക്കുന്നത്!

ഷിബുവിന് ചിത്രകലയില്‍ സ്വന്തമായി ഒരു രീതിയുണ്ട്. ഫൈന്‍ ഡ്രോയിങ്ങും കാര്‍ട്ടൂണ്‍ സമന്വയിപ്പിച്ചിട്ടുള്ള രീതിയാണത്. മലയാളികള്‍ പൊതുവേ വെള്ള കടലാസില്‍ കറുത്ത മഷികൊണ്ട് വരയ്‌ക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നുള്ള വിശ്വാസത്തിലാണ്. എന്നാല്‍, ആ വിശ്വാസം മാറ്റേണ്ടിയിരിക്കുന്നു. വിദേശങ്ങളിലൊ ക്കെ കാര്‍ട്ടൂണ്‍ പെയിന്റിങ്ങിന് സമാനമാണന്നാണ് ഷിബു പറയുന്നത്. ലോക കാര്‍ട്ടൂണ്‍ മത്സരത്തിന് രേഖചിത്രങ്ങളും പെയിന്റിങ്ങുകളുംശില്പങ്ങളും ഉണ്ടത്രെ!ഷിബുവിന് പ്രചോദനമായി മാറുന്നത് ആരുടെ വരകളാണെന്ന് ചോദ്യത്തിന് ഷിബുവിന് ഒറ്റ മറുപടിയേ ഉള്ളൂ- സാല്‍വദോര്‍ ദാലി.
സാല്‍വദോര്‍ ദാലി സര്‍ റിയലിസ്റ്റിക് ചിത്രരചന നടത്തുന്ന പ്രശസ്ത സ്പാനിഷ് ചിത്രകാരനാണ്. രാജ്യാന്തര മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കുക എന്നത് ഭാഗ്യവും അംഗീകാരവുമാണ്. അവിടെ നിന്നും പുരസ്‌കാര ലഭിക്കുക എന്നത് അതിലേറെ മികച്ച അഭിമാനവും. പുരസ്‌കാരം ലഭിക്കുമ്പോള്‍ ഒരു വ്യക്തിക്ക് മാത്രമല്ല ആ വ്യക്തിയുടെ രാജ്യവും ദേശവുമൊക്കെ അഭിമാനിതരാകുകയാണ്. അംഗീകരിക്കപ്പെടുകയാണ്. എന്നിട്ടും ഷിബുവിനെ മാത്രം അക്കാദമികളും ബിനാലേക്കാരും ഓര്‍ക്കാത്തതെന്തെ?!

Tags: VypinC.B. Shibuചിത്രകലArt teacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

India

ട്വിറ്ററിന്റെ ഇന്ത്യ നോഡൽ ഓഫീസറായി വൈപ്പിൻ സ്വദേശി; നിയമനം പുതിയ ഐടി ഇന്റർമീഡിയറി ചട്ടമനുസരിച്ച്

നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായവര്‍
Ernakulam

വൈപ്പിന്‍-പറവൂര്‍ മേഖലകളില്‍ ലഹരി മാഫിയ സജീവം

പുതിയ വാര്‍ത്തകള്‍

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.