Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 01:20 pm IST
in Kerala, Pathanamthitta

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭകള്‍ അധികാരമേറ്റിട്ടും വോട്ട് ചെയ്യാന്‍ പോയ ഭായ് മാര്‍ തിരികെ എത്താത്തതിന്റെ വ്യഥയിലാണ് പത്തനംതിട്ട. നാട്ടിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഫ്രൂട്ട് സ്റ്റാളുകളിലുമൊക്കെ മത്സ്യം, മാംസം വ്യാപാര ശാലകളിലുമൊക്കെ ഭായ്‌മാരുടെ തസ്തികകളില്‍ ആളില്ല.

കരാറെടുത്ത ജോലികള്‍ തൊഴിലാളികളില്ലാതെ പൂര്‍ത്തിയാക്കാനാകാത്ത അവസ്ഥയില്‍ കരാറുകാര്‍. രൂക്ഷമായ തൊഴിലാളി ക്ഷാമം പത്തനംതിട്ട ജില്ല രണ്ടു മാസമായി അനുഭവിച്ചുവരുന്നത്. ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ തൊഴില്‍ സാധ്യതകള്‍ തെളിഞ്ഞതാണ് ഒരുകാരണം. ബംഗാളികള്‍ എന്നപേ രില്‍ വ്യാജ രേഖകളുമായി കേരളത്തില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശികള്‍ ബിജെപി ഭരണത്തില്‍ എത്തിയതോടെ സ്വന്തം രാജ്യത്തെക്ക് മടങ്ങിയതാണ് മറ്റൊരു കാര്യം.

പശ്ചിമബംഗാളിലും ആസാമിലും നിയമസഭ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ മാര്‍ച്ച് അവസാനം മുതല്‍ നാടുവിട്ടതാണ്. ട്രെയിനിലെ തിരക്ക് കണക്കിലെടുത്ത് പലരും നേരത്തെ തന്നെ വോട്ടു ചെയ്യാനായി പുറപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെണ്ണലും കഴിഞ്ഞ് സ്വന്തം നാട്ടില്‍ പുതിയ മന്ത്രിസഭകളുമായെങ്കിലും തൊഴിലാളികള്‍ മടങ്ങിവരാന്‍ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ട, റാന്നി, അടൂര്‍, കടയ്‌ക്കാട്, തെക്കേമല, തിരുവല്ല, കുന്നന്താനം, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിച്ചുവന്നത്. ഏറ്റവുമൊടുവില്‍ പോലീസ് ശേഖരിച്ച കണക്കുകളില്‍ 55000 ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയിലുണ്ടെന്നു പറയുന്നു. തൊഴില്‍ വകുപ്പ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പത്തുശതമാനം ആളുകള്‍ മാത്രമാണ്. നിലവില്‍ പതിനായിരത്തോളം തൊഴിലാളികള്‍ മാത്രമേ ജില്ലയിലുള്ളൂവെന്ന് കരാറുകാര്‍ പറയുന്നു. വോട്ട് ചെയ്യാനായി പോയവരില്‍ പത്തുശതമാനം ആളുകള്‍ മാത്രമേ മടങ്ങിവന്നിട്ടുള്ളൂ.

പാചകവാതക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെയാണ് ഹോട്ടല്‍ മേഖലയില്‍ തൊഴിലാളികളെ കിട്ടാതായത്. പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. മറ്റു ചിലവ ഭാഗികമായിട്ടേ പ്രവര്‍ത്തിക്കുന്നുള്ളൂ. പാചകശാലകളിലും വെയ്റ്റര്‍മാരായും ഒക്കെ പ്രവര്‍ത്തിച്ചിരുന്നത് ഇതര സംസ്ഥാനക്കാരാണ്. തട്ടുകടകളിലും സ്ഥിതി സമാനമാണ്. വഴിവക്കുകളിലെ തട്ടുകടകളും രാത്രികാലങ്ങളില്‍ വ്യാപാരം നടത്തി വന്ന ഭക്ഷണശാലകളും അടച്ചു. വോട്ടെടുപ്പിനുശേഷം മടങ്ങിയെത്തുമെന്ന പേരിലാണ് തൊഴിലാളികളേറെയും സ്വന്തം നാടുകളിലേക്കു പോയത്. എന്നാല്‍ ഇവരില്‍ നല്ലൊരു പങ്കും ഇപ്പോള്‍ സ്വന്തം നാടുകളില്‍ തന്നെ നില്‍ക്കുകയാണ്. പശ്ചിമബംഗാളില്‍ ഭരണമാറ്റമുണ്ടായതോടെ നാട്ടില്‍തന്നെ പുതിയ തൊഴില്‍ സാധ്യതകള്‍ തേടുകയാണ് ഇവരില്‍ പലരുമെന്നാണ് സൂചന. ഭായിമാരെ എങ്ങനെയെങ്കിലും മടക്കി എത്തിക്കാനായി ഹോട്ടല്‍ ഉടമകള്‍ നിരന്തരശ്രമം നടത്തിവരികയാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ നാടുവിട്ടതോടെ ജില്ലയിലെ നിര്‍മാണ മേഖലയും കടുത്ത പ്രതിസന്ധിയെ നേരിടുന്നു. ബംഗാള്‍, ആസാം, ബീഹാര്‍ എന്നിവിടങ്ങളിലെ തൊഴിലാളികളായിരുന്നു നിര്‍മാണ മേഖലയില്‍ ഏറെയുണ്ടായിരുന്നത്. ഇവരില്‍ ബീഹാറുകാര്‍ മാത്രമാണ് ഇപ്പോള്‍ നാട്ടിലുള്ളത്. ബംഗാള്‍ സ്വദേശികളില്‍ നല്ലൊരു പങ്കും മടങ്ങിവന്നിട്ടില്ല. തൊഴിലാളികളുടെ അഭാവം കാരണം നിര്‍മാണ മേഖല അപ്പാടെ സ്തംഭിച്ച മട്ടാണ്. നിശ്ചിത സമയപരിധിയില്‍ പണികള്‍ തീര്‍ക്കാനാകാതെ കരാറുകാര്‍ നട്ടം തിരിയുകയാണ്. കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്പു പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ചിരുന്ന പണികളാണ് ഇവയിലേറെയും. വന്‍കിട കരാറുകാരും ചെറുകിടക്കാരും സമാനമായ പ്രതിസന്ധി നേരിടുകയാണ്.

പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി പൂര്‍ത്തീകരിക്കേണ്ട സ്‌കൂള്‍ കെട്ടിടങ്ങള്‍ അടക്കമുള്ള ജോലികളും തടസപ്പെട്ടിട്ടുണ്ട്. റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയും തടസപ്പെട്ടു. പത്തനംതിട്ട നഗരത്തില്‍ അബാന് മേല്‍പാലം, ജനറല്‍ ആശുപത്രി, ജില്ലാ സ്റ്റേഡിയം കോഴഞ്ചേരിയില്‍ പുതിയ പാലം ഇവയൊക്കെ ഇഴയുകയാണ്. ഭാഗികമായി ഉദ്ഘാടനം ചെയ്ത പദ്ധതികളാണിവ. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്പായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ജോലികളും തടസപ്പെട്ടു കിടക്കുകയാണ്.

പന്തളം വയറപ്പുഴപാലത്തിന്റ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാകില്ല. നിര്‍മാണ മേഖലകളില്‍ പലയിടത്തും ഒന്നോ രണ്ടോ ആളുകള്‍ പേരിനു പണിയെടുക്കുകയാണ്. ഇതര സംസ്ഥാനക്കാരുടെ ക്ഷാമം കാരണം തൊഴില്‍ മേഖല സ്തംഭിച്ചതോടെ നാട്ടുകാരായ തൊഴിലാളികള്‍ക്കും എന്നും ജോലിയില്ലാത്ത സ്ഥിതിയുണ്ട്. പല സൈറ്റുകളിലും ജോലികള്‍ തടസപ്പെട്ടതോടെ നാട്ടുകാര്‍ക്കും പണിയെടുക്കാനാകുന്നില്ല. മേസ്തിരിമാരായും സൂപ്പര്‍വൈസര്‍മാരായും സൈറ്റുകളില്‍ ജോലിയെടുത്തിരുന്നവരുടെ തൊഴിലിനെയും വേതനത്തെയും തൊഴിലാളി ക്ഷാമം ബാധിച്ചു തുടങ്ങി.

Tags: constructionBengaliBengalAssamlabour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

Kerala

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.