Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 09:15 am IST
inKerala

കോട്ടയം: ശാന്തസമുദ്രത്തിലെ താപനില ഉയരുന്ന പ്രതിഭാസമായ എല്‍ നിനോ അതിവേഗം ശക്തിപ്പെടുന്നതിനാല്‍ ഇക്കുറി കേരളം നേരിടേണ്ടിവരിക ചൂടുള്ള തണുപ്പ് കാലത്തെയും പൊള്ളുന്ന വേനല്‍ക്കാലത്തെയും. മണ്‍സൂണിനെ തകിടംമറിക്കാന്‍ തക്ക അളവില്‍ എല്‍ നിനോ ശക്തമായി. ശാന്തസമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് താപനില ഇനിയും കൂടുമെന്നാണ് വിവിധ കാലാവസ്ഥാ പ്രവചന മാതൃകകള്‍ സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.

1997-98ലുണ്ടായ എല്‍ നിനോയുടേതിന് തുല്യമായ ശക്തിയോടെയാണ് ഇത്തവണത്തെ എല്‍ നിനോയും. ഇത് മൂര്‍ധന്യത്തിലെത്തുക ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാകാം. 2027ലെ വേനല്‍ക്കാലത്തെ ഇത് ബാധിക്കും. കേരളത്തിലെ തുലാവര്‍ഷക്കാലത്താണ് എല്‍ നിനോ ഏറ്റവും ശക്തിപ്പെടുകയെന്നതിനാല്‍ കാലവര്‍ഷം പോലെതന്നെ തുലാമഴയും സംസ്ഥാനത്ത് കുറയാം.

അടുത്ത ഏതാനും മാസങ്ങളിലാണ് എല്‍ നിനോയുടെ രൂക്ഷമായ സാഹചര്യം സംസ്ഥാനം നേരിടേണ്ടി വരിക. നിലവില്‍ മണ്‍സൂണ്‍ കാറ്റിന്റെ ശക്തി ദുര്‍ബലപ്പെട്ടിട്ടുണ്ട്. എല്‍ നിനോ, വാണിജ്യവാതങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതാണ് കര്‍ക്കടകത്തിലും മഴ കുറയാന്‍ ഇടയാക്കിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടാലേ കേരളത്തില്‍ ഏതാനും ദിവസം തുടരുന്ന രീതിയിലുള്ള ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളൂ എന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.

കഴിഞ്ഞദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കന്‍ ഒഡിഷ, ബംഗാള്‍ ഭാഗത്തേക്ക് നീങ്ങിയതോടെ കേരളത്തിന് ലഭിക്കേണ്ട മഴ ഇല്ലാതായി. ഈ ന്യൂനമര്‍ദം കാരണം പടിഞ്ഞാറന്‍ കാറ്റുകള്‍ മധ്യഭാരതത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. കര്‍ക്കടക മാസം തുടങ്ങുമ്പോള്‍ കേരളത്തില്‍ ശക്തമായ കാലവര്‍ഷം ലഭിക്കേണ്ടതാണെങ്കിലും എല്‍ നിനോ മൂലം ദുര്‍ബലമായ പടിഞ്ഞാറന്‍ കാറ്റ് ഈ സീസണില്‍ പ്രതീക്ഷിച്ചതിലേറെ ശക്തി കുറഞ്ഞ നിലയിലുമാണ്.

വരുന്ന ആഴ്ചകളിലും ശക്തമായ മഴ ലഭിക്കുമെന്ന അന്തരീക്ഷ സൂചനകളില്ല. മഴ മാറി നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ താപനിലയിലും വര്‍ധനയുണ്ട്. സാധാരണയിലും മൂന്ന് മുതല്‍ നാല് വരെ ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കാലവര്‍ഷം ദുര്‍ബലമാകുന്നത് അറബിക്കടലിനെ ചൂടാക്കി നിര്‍ത്തുമെന്ന സാഹചര്യമാണ്. ഇത് ഇടിമിന്നലിന് കാരണമാകുന്ന മേഘങ്ങളെ രൂപപ്പെടുത്തുകയും മിന്നല്‍പ്രളയത്തിനിടയാക്കുന്ന ഒറ്റപ്പെട്ട കനത്ത മഴ പെയ്യിക്കുകയും ചെയ്യുമെന്നും പ്രവചിക്കുന്നുണ്ട്.

Tags: super el nino 2026monsoon rainfall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.