Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവല്ലം പരശുരാമ ക്ഷേത്രം നാഥനില്ലാ കളരി; ദേവസ്വം ബോര്‍ഡിന് വന്‍ വരുമാന നഷ്ടം, വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
May 18, 2026, 10:49 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ശബരിമല കഴിഞ്ഞാല്‍ ദേവസ്വം ബോര്‍ഡിന് എറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്ന് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം ആണ്. എന്നാല്‍ ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല. പൂര്‍വ്വികരുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം നടത്താന്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശത്ത് നിന്നുപോലും നിരവധി ഭക്തരാണ് നിത്യേന തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് വേണ്ടണ്ടസൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ഇവിടെ യാതൊരു സംവിധാനവുമില്ല.

ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിലവിലെ ജീവനക്കാര്‍ ജോലിചെയ്യാതെ ദിവസക്കൂലിക്ക് ആളെ വച്ച് ജോലി ചെയ്യിക്കുന്നുവെന്ന പരാതി വ്യാപകമാണ്. ജീവനക്കാര്‍ കുറവായതിനാല്‍ ദിവസക്കൂലിക്ക് ആളെ നിര്‍ത്തുകയും അതേസമയം സ്ഥിരം ജീവനക്കാര്‍ തങ്ങളുടെ ജോലി ചെയ്യാതെ അവരുടെ ജോലികൂടി ദിവസ വേതനക്കാരെക്കൊണ്ട് ചെയ്യിക്കുന്നതും പതിവാണ്. ഇതുവഴി ദേവസ്വം ബോര്‍ഡിന് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇതുകൂടാതെ ക്ഷേത്ര ജീവനക്കാരല്ലാത്തവര്‍ ക്ഷേത്രത്തിനകത്തു കയറി ബലിക്ക് ആവശ്യമായ സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുകയും ദേവസ്വം ബോര്‍ഡിന്റെ സ്ഥലം കയ്യേറി ക്ഷേത്ര വളപ്പില്‍ തന്നെ പിതൃതര്‍പ്പണം നടത്തുന്ന സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റ് പണം സമ്പാദിക്കുന്നതായും പരാതിയുണ്ട്. ഇതിലൂടെ ഓരോ ദിവസവും ബോര്‍ഡിന് കിട്ടേണ്ടണ്ടവരുമാനം കുറഞ്ഞു വരികയാണ്.

ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളില്‍ നിന്ന് അന്നദാനത്തിന്റെ പേര് പറഞ്ഞ് ഭീമമായ തുക കൈപ്പറ്റുന്നതും പതിവാണ്. ദൂരദേശങ്ങളില്‍ നിന്നും വരുന്ന ഭക്തജനങ്ങളാണ് അന്നദാനത്തിന്റെ പേരില്‍ കബളിക്കപ്പെടുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലം കുറവാണ്. ക്ഷേത്രത്തിന്റെ മുന്‍വശത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മാറ്റിയാല്‍ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.

ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകുന്നത് തുടര്‍ക്കഥയാകുന്നു. അടുത്തകാലത്ത് ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്‍ അര്‍ദ്ധരാത്രി മോഷണത്തിനായി ക്ഷേത്രഓഫീസില്‍ കയറിയത് നാട്ടുകാര്‍ പിടികൂടിയിരുന്നു. ഒരുസാമുദായിക സംഘടനയുടെ പ്രാദേശിക പ്രവര്‍ത്തകനായിരുന്നു പ്രസ്തുത കള്ളന്‍. നിയമസഭാ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ കള്ളന് വേണ്ടി രാഷ്‌ട്രീയനേതാക്കള്‍ പ്രാദേശിക തലത്തിലും ഉദ്യോഗസ്ഥ തലത്തിലും സ്വാധീനം ചെലുത്തിയതിനാല്‍ കള്ളനെതിരെ ഒരു നടപടിയും ഉണ്ടായില്ല.

പരശുരാമ സ്വാമി ക്ഷേത്രത്തിലെ അതിപുരാതനവും പൗരാണികവുമായ തീര്‍ത്ഥക്കടവിലെ ബലിമണ്ഡപത്തിന്റെ രണ്ട് മൂലയും ഇടിഞ്ഞ് അപകടകരമായ അവസ്ഥയിലാണ്. കോടികള്‍ വരുമാനമുണ്ടായിട്ടും ക്ഷേത്രത്തിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും അറ്റകുറ്റ പണികള്‍ നടത്താതെ ക്ഷേത്രത്തെ അധികൃതര്‍ നാശത്തിലേക്ക് തള്ളി വിടുകയാണ്.

 

Tags: Thiruvallam Parasurama templeTravancore Devaswom Board templesVHP to protestതിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. ജയകുമാറിന്റെ സെക്രട്ടറി തിരുവല്ലം ക്ഷേത്രത്തില്‍ നിന്ന് തട്ടിയത് നാല് ലക്ഷം

Editorial

സാമാജിക സമരസതയെ സഹായിക്കുന്ന വിധി

Kerala

പിരിവ് നല്‍കിയില്ല. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ എഒയ്‌ക്കെതിരെ കോണ്‍ഗ്രസ് വധഭീഷണി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.