തിരുവനന്തപുരം: താത്പര്യമുളള വകുപ്പ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. മുരളി ആവശ്യപ്പെട്ട ആരോഗ്യം,ദേവസ്വം വകുപ്പുകള്‍ നല്‍കാന്‍ ധാരണയായി.
നേരത്തേ വൈദ്യുതി വകുപ്പ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മുമ്പ് വൈദ്യുതി വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട് നുരളി.
ആഗ്രഹിച്ച വകുപ്പ് നല്‍കിയില്ലെങ്കില്‍ മന്ത്രി സഭയിലേക്കില്ലെന്ന നിലപാടിലായിരുന്നു മുരളീധരന്‍. തുടര്‍ന്ന് നേതാക്കള്‍ അടിയന്തര ഇടപെടല്‍ നടത്തി അനുനയിപ്പിക്കുകയായിരുന്നു.
















