കൊല്ലം:ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍.കുളത്തുപ്പുഴ 16 ഏക്കറില്‍ വാടകയ്‌ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് വിവരം. സംഭവ ശേഷം കടന്നുകളയാന്‍ ശ്രമിച്ച അജീഷിനെ നാട്ടുകാര്‍ പിടികൂടി കുളത്തുപ്പുഴ പൊലീസിന് കൈമാറി.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അശ്വതി.നാലുവര്‍ഷമായി കുടുംബപ്രശ്‌നത്തേ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.
















