തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ ആനാട് പുനവകുന്ന് സ്വദേശി ഉണ്ണികൃഷ്ണന്‍(78) മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണം.
തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു ഉണ്ണികൃഷ്ണന്‍ ചികിത്സ തേടി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.പരിശോധനകള്‍ക്ക് ശേഷം എഴുതിക്കൊടുത്ത കുറിപ്പുമായി ലാബില്‍ പോയിരുന്നു. പിന്നാലെ മൂന്നു മണിയോടെ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാന്‍ ഉണ്ടായ കാരണം വ്യക്തമല്ല.
















