തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷത്തെ, മുതിര്‍ന്ന നേതാവ് പിണറായി വിജയന്‍ നയിക്കും. സി പി എം സംസ്ഥാന സമിതിയിലാണ് തീരുമാനം.
കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെയാണ് സി പി എം തീരുമാനം. ഭരണപക്ഷമായ യു ഡി എഫുമായി താരതമ്യം ചെയ്താല്‍ താരതമ്യേന ശുഷ്‌കമാണ് പ്രതിപക്ഷ നിര.
ഭരണപക്ഷത്ത് ശക്തമായ നിര ഉളളപ്പോള്‍ പ്രതിപക്ഷ നിരയില്‍ പരിചയ സമ്പന്നര്‍ കുറവാണ്. ഈ സാഹചര്യത്തിലാണ് തിരിച്ചടിയിലും പിണറായിയെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്.
















