Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
May 14, 2026, 06:34 am IST
in Samskriti

ആര്‍ഷഭാരത സങ്കല്‍പത്തിന്റെ അടിസ്ഥാനശിലകളാണ് നമ്മുടെ പവിത്രവും പരിപാവനവുമായ ക്ഷേത്രങ്ങള്‍. ക്ഷേത്ര ഐതിഹ്യങ്ങള്‍ പലതും പുരാണങ്ങളുമായും പ്രാദേശിക വിശ്വാസങ്ങളുമായും ഇഴചേര്‍ന്ന് കിടക്കുന്നു. യുക്തി ചിന്തകള്‍ക്കപ്പുറം പലപ്പോഴും അത് കഥകളും ചരിത്രവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കാണാം. എന്നാല്‍ ഈ ഐതിഹ്യങ്ങള്‍ എല്ലാം തന്നെ വിശ്വാസികളെ സംബന്ധിച്ച് അവര്‍ക്ക് ആത്മീയോര്‍ജ്ജവും ചരിത്രപരമായ അറിവും പകര്‍ന്നു നല്‍കുന്നു.

ദുര്‍ഗ സങ്കല്പത്തില്‍ ചിലന്തിയെ ആരാധിക്കുന്ന ഭാരതത്തിലെ ഒരേയൊരു ക്ഷേത്രമാണ് ചിലന്തി അമ്പലമെന്ന് അറിയപ്പെടുന്ന പള്ളിയറ ദേവി ക്ഷേത്രം. പത്തനംതിട്ട ജില്ലയില്‍ കൊടുമണ്‍ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കൊടു’ എന്ന പദത്തിന് തമിഴില്‍ സ്വര്‍ണം എന്നാണ് അര്‍ത്ഥം. കൊടുമണ്‍ എന്നാല്‍ സ്വര്‍ണം വിളയുന്ന മണ്ണ്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്ന് ഏഴംകുളം-അടൂര്‍ റൂട്ടില്‍ 11 കിലോമീറ്റര്‍ തെക്ക് മാറി, കൊടുമണ്‍ ജംഗ്ഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരം കിഴക്കോട്ട് സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം.. ചിലന്തി വിഷത്തിന് ദൈവിക ചികിത്സ ലഭിക്കുന്ന പ്രമുഖ ക്ഷേത്രം ആണിത്. (ആലപ്പുഴജില്ലയിലെ നീലംപേരൂരിന് അടുത്തുള്ള കരുമാത്ര ക്ഷേത്രത്തിലും ചിലന്തി വിഷത്തിനു ചിക്തിസയുണ്ട്്)

കൊടുമണ്‍ ക്ഷേത്രത്തില്‍ വന്ന് പൂജ ചെയ്ത് പ്രസാദം കഴിച്ചാല്‍ എത്ര കടുത്ത ചിലന്തി വിഷബാധയും ശമിക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തിന് അകത്തുനിന്നും പു
റത്തുനിന്നും നിരവധി ഭക്തര്‍ ഇവിടെ എത്താറുണ്ട്. അറിഞ്ഞോ അറിയാതെയോ ചിലന്തി വിഷം ഉള്ളില്‍ ചെന്ന് ശരീരമാസകലം ചൊറിഞ്ഞുതടിച്ച് പൊട്ടുകയും മറ്റ് ചികിത്സകള്‍ ചെയ്തിട്ട് ശമിക്കാത്തതുമായ വിഷബാധ ഈ ക്ഷേത്രദര്‍ശനത്തിലൂടെ മാറുമെന്നാണ് വിശ്വാസം. ഇവിടെ നിന്ന് ലഭിക്കുന്ന തീര്‍ത്ഥവും, ഭസ്മവും, കദളിപ്പഴവും വ്രത ശുദ്ധിയോടെ ഏഴു ദിവസം കഴിച്ചാല്‍ ചിലന്തി വിഷബാധ വിട്ടകലും.(കരുമാത്രയിലും ഏതാണ്ട് സമാനമാണ് പൂജ-ചികിത്സാ വിധി)

ചികിത്സയ്‌ക്ക് ഇവിടെ എത്തുന്ന ഭക്തര്‍ ആദ്യം പള്ളിയറ ദേവിയെ തൊഴുത് മലര്‍നിവേദ്യം നടത്തണം. അപ്പോള്‍ ലഭിക്കുന്ന പ്രസാദത്തോടൊപ്പം ഏഴു കദളിപ്പഴവും പൂജിച്ച ഭസ്മവും മണിക്കിണര്‍ എന്നറിയപ്പെടുന്ന ക്ഷേത്ര കിണറ്റിലെ തീര്‍ത്ഥവും ലഭിക്കും.

ഈ തീര്‍ത്ഥം കുടിക്കുകയും, ഭസ്മം ശരീരമാസകലം പുരട്ടുകയുംവേണം. അതോടൊപ്പം ഏഴു ദിവസം രാവിലെ വെറും വയറ്റില്‍ നേദിച്ച കദളിപ്പഴവും കഴിച്ചാല്‍ അത്ഭുതകരമായ മാറ്റം ഉണ്ടാകുമെന്നും ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടന്നും ക്ഷേത്രമേല്‍ശാന്തി പറയുന്നു.

വിശ്വാസത്തില്‍ അധിഷ്ഠിതമായ ദൈവികചികിത്സയാണ് ഇവിടെ നടക്കുന്നത്. ഇതോടൊപ്പം മറ്റു ത്വക്ക്‌രോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കും പരിഹാരം തേടി നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്.

ചരിത്രവും ഐതിഹ്യവും

ചെന്നീര്‍ക്കര സ്വരൂപത്തിന്റെ ഭരണാധിപനായിരുന്ന ശക്തിഭദ്രനുമായി ബന്ധപ്പെടുത്തിയാണ് ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും പറയുന്നത്. അദ്ദേഹത്തിന്റെ പരദേവതാ ക്ഷേത്രമാണ് ഇതെന്നാണ്് ഐതിഹ്യം. കേരളീയ സംസ്‌കൃത നാടകരചയിതാക്കളില്‍ പ്രഥമഗണനീയനും, പ്രശസ്തമായ ആശ്ചര്യചൂഡാമണി എന്ന സംസ്‌കൃത നാടകത്തിന്റെ രചയിതാവുമാണ് ശക്തിഭദ്രന്‍. രാമായണ കഥയെ അവലംബിച്ചാണ് അദ്ദേഹം നാടകരചന നടത്തിയത്. ഉന്മാദവാസവദത്തം എന്ന നാടകം കൂടി അദ്ദേഹം എഴുതിയതായി പറയപ്പെടുന്നുണ്ടെങ്കിലും അത്ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ല.

കേരളത്തിലെ മറ്റു പല ക്ഷേത്രങ്ങളുടേതു പോലെ ഈ ക്ഷേത്രത്തിന്റെ ഉല്‍പത്തി കഥയിലും ഐതീഹ്യവും ചരിത്രസത്യങ്ങളും ഇടകലര്‍ന്ന് കിടക്കുകയാണ്. പന്തളം രാജവംശത്തിന്റെ കീഴിലുള്ള ചെന്നീര്‍ക്കര സ്വരൂപത്തില്‍ ആണ് ശക്തിഭദ്രന്റെ ജനനം. കൊടുമണ്‍ ദേശത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കൊടുന്തറ ശ്രീസുബ്രഹമണ്യസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹമായ ദുര്‍ഗാദേവിയാണ് പള്ളിയറദേവി എന്നാണ് വിശ്വാസം. അന്നത്തെ നാടുവാഴികളായ നമ്പൂതിരിമാരുടെ അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് ശക്തിഭദ്രന്‍ തനിക്ക് ലഭിച്ച മഹാവിഷ്ണു, ദുര്‍ഗാദേവി, ഗണപതി എന്നീ വിഗ്രഹങ്ങളില്‍ ദുര്‍ഗാദേവിയെ കൊടുമണ്ണിലെ പള്ളിയറയിലും മഹാവിഷ്ണുവിനെയും, ഗണപതിയെയും തൊട്ടടുത്തുള്ള വൈകുണ്ഠപുരത്തും പ്രതിഷ്ഠിച്ചതായാണ് വിശ്വാസം.

ശക്തിഭദ്രന്റെ കാലശേഷം ചെന്നീര്‍ക്കര സ്വരൂപത്തില്‍ അനന്തര അവകാശികളായി ആണ്‍പ്രജകള്‍ ഇല്ലാതാകുകയും സാവിത്രി, ശ്രീദേവി, എന്നീ അന്തര്‍ജനങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്തു. ഇവരെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ വാക്കവഞ്ഞിപ്പുഴമഠത്തിലെ കാരണവരായ ഇരവിതിയരു എന്ന ബ്രാഹ്‌മണന്‍ ദത്തെടുത്തു. പള്ളിയറ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപമുള്ള കോയിക്കല്‍ കൊട്ടാരത്തിലാണ് ഇവര്‍ ജീവിച്ചത്. ഇതില്‍ ഒരു തമ്പുരാട്ടി ആത്മീയതയില്‍ അടിയുറച്ച് ഏകാന്തവാസം സ്വീകരിക്കുകയും അറയ്‌ക്കുള്ളില്‍ ആദിപരാശക്തിയായ ദുര്‍ഗാദേവിയെ തപസ് ചെയ്തു. കാലക്രമേണ ഇവരില്‍ ദേവി ചൈതന്യമുള്ള ചിലന്തികള്‍ വല കെട്ടിയതായും ഈ ചിലന്തി വലയ്‌ക്കുള്ളില്‍ ഇരുന്ന് തമ്പുരാട്ടി സമാധി ആവുകയും ചെയ്യതു എന്നാണ്.

അന്തര്‍ജനത്തിന്റെ ആത്മചൈതന്യം തൊട്ടടുത്തുള്ള പള്ളിയറ ദുര്‍ഗാ ക്ഷേത്രത്തില്‍ ലയിച്ചു ചേര്‍ന്നു എന്നു് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.

അതിനു ശേഷമാണ് ക്ഷേത്രത്തിന് ചിലന്തി അമ്പലം എന്ന പേര് വന്നത. സമാനമായ മറ്റൊരു കഥയും ക്ഷേത്ര ഐതിഹ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നു. സ്വരൂപത്തിലെ തമ്പുരാക്കന്മാരില്‍ പ്രമുഖനായിരുന്ന രവീന്ദ്രവിക്രമന്‍ ആയുര്‍വേദ ആചാര്യനും തികഞ്ഞ പണ്ഡിതനും പേരുകേട്ട വിഷചികിത്സകനും ആയിരുന്നു ആയുര്‍വേദത്തില്‍ അഗാധപാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് അനേകം അങ്ങാടി മരുന്നുകള്‍ ഇല്ലത്ത് സൂക്ഷിച്ചിരുന്നു. ചെന്നീര്‍ക്കര സ്വരൂപത്തില്‍ ആണ്‍മക്കള്‍ ഇല്ലാതിരുന്നതിനാല്‍ തന്റെ കാലശേഷം ചികിത്സ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ തമ്പുരാന്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം വലിയ കിടങ്ങ് കുഴിച്ച് അങ്ങാടി മരുന്നുകള്‍ ഒന്നാകെ അതിലിട്ട് മൂടി. ഈ കിടങ്ങില്‍ കൂടിവരുന്ന ജലമാണ് ക്ഷേത്ര കിണറ്റില്‍ എത്തിച്ചേര്‍ന്നിരുന്നത് ഈ മരുന്നുകള്‍ ഒന്നിച്ച് അങ്ങാടിമരുന്നിന്റെ ദിവ്യൗഷധകൂട്ടായി മണ്ണില്‍ അലിഞ്ഞ് ചേര്‍ന്നതുമൂലം ആദ്യകാലത്ത് ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന എല്ലാ കിണറുകളില്‍ നിന്നും ലഭിക്കുന്ന ജലത്തിന് ത്വക്ക് വിഷബാധകള്‍ ശമിപ്പിക്കുന്നതിനു കഴിവുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.

പിന്നീട് അത് ക്ഷേത്ര കിണറിലേക്ക് മാത്രം ഒതുങ്ങിയതായി കാണപ്പെട്ടു. ഈ കിണര്‍ മണിക്കിണര്‍ എന്നാണ് അറിയപ്പെടുന്നത്. തമ്പുരാന്റെ കാലശേഷം അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കളില്‍ മൂത്ത് മകള്‍ വസൂരി ബാധിച്ചു മരിച്ചു അതിന്റെ മനോവിഷമം മൂലം രണ്ടാമത്തെ തമ്പുരാട്ടി ആത്മഹത്യ ചെയ്തു മൂന്നാമത്തെയാള്‍ ഇല്ലത്തെ അറയില്‍ കയറി തപസ്സ് അനുഷ്ഠിച്ചതായും വളരെ നാളുകള്‍ക്കു ശേഷം ബന്ധുക്കള്‍ വന്ന് അറ തുറന്നു നോക്കിയപ്പോള്‍ ചില പ്രത്യേക തരം ചിലന്തികളെ കൊണ്ട് മൂടിയ തമ്പുരാട്ടിയുടെ അസ്ഥികള്‍ മാത്രമാണ് ലഭിച്ചതെന്നുമാണ്. തുടര്‍ന്ന് നടന്ന ദേവപ്രശ്‌നവശാല്‍ തമ്പുരാട്ടിയുടെ ആത്മാവ് പള്ളിയറ ദുര്‍ഗാ ക്ഷേത്രത്തിലെ ദേവി വിഗ്രഹത്തില്‍ വിലയം പ്രാപിച്ചതായികണ്ടു. തുടര്‍ന്ന് താന്ത്രിക വിധിപ്രകാരം ശുദ്ധികലശവും പ്രായശ്ചിത്ത പരിഹാരകര്‍മ്മങ്ങളും ചെയ്തു ക്ഷേത്രത്തില്‍ തമ്പുരാട്ടിയെ കുടിയിരുത്തുകയായിരുന്നുവത്രേ. ഐതീഹ്യങ്ങളില്‍ ഏതാണു ശരിയെങ്കിലും പഴമയുടെയും ദൈവീക വിശ്വാസത്തിന്റെയും കാലാതീതമായ ശക്തിയാണ് ആയിരക്കണക്കിന് ഭക്തജനങ്ങളെ ഈ ക്ഷേത്രത്തിലേക്ക് ഇന്നും ആകര്‍ഷിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ മൂന്നുനേരം പൂജയുണ്ട്. വൃശ്ചികമത്തിലെ കാര്‍ത്തികയിലാണ് ഉത്സവം. കൂടാതെ അഭീഷ്ട്ട സിദ്ധിക്കായി മകരത്തില്‍ ചന്ദ്രപൊങ്കാലയും ഉണ്ട് സൂര്യാസ്തമനത്തോടെ ആരംഭിച്ച് ചന്ദ്രോദയത്തോടെ അവസാനിക്കുന്നതാണ് ചന്ദ്രപൊങ്കാല.

Tags: kerala templesspider venomTemple with treatment for spider venom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു
Samskriti

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനിയറിംഗ് കോളജില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന പ്രതിനിധി സഭ വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങള്‍ വിദ്യാഭ്യാസത്തിന്റേയും സംസ്‌കാരത്തിന്റേയും കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഡോ. മോഹന്‍ കുന്നുമ്മല്‍

Samskriti

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.