
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. ഇതോടെ കാത്തുനില്‍ക്കുന്ന അയ്യപ്പ ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും.
ഇടവമാസം ഒന്നാം തീയതിയായ 15ന് രാവിലെ 5 മണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക. അന്ന് മുതല്‍ മുതല്‍ ദീപാരാധനയ്‌ക്ക് ശേഷം പതിനെട്ടാംപടിയില്‍ പടിപൂജ ഉണ്ടായിരിക്കും. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10 മണിക്ക് ശബരിമലനട അടയ്‌ക്കും. ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വെര്‍ച്ചല്‍ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി സ്ലോട്ടുകള്‍ ഉറപ്പാക്കണം.