തിരുവനന്തപുരം: ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയോധികന്‍ മൂന്നാംനിലയില്‍നിന്നു ചാടിയതിനെ തുടര്‍ന്ന് ഗുരുതരപരിക്കേറ്റു.ആനാട് പുനവക്കുന്ന് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് (78) ചാടിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം.ജില്ലാ ആശുപത്രിയില്‍ എത്തിയ ഉണ്ണിക്കൃഷ്ണന്‍, ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടു. ഡോക്ടര്‍ രക്തം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ഉടന്‍ ലാബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നു താഴേക്ക് ചാടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.
















