കൊച്ചി:വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി.മൂവാറ്റുപുഴ കടാതി ഭാഗത്ത് നെടിയാമലയില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (21) ആണ് പിടിയിലായത്.
മൂവാറ്റുപുഴ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മുന്‍ വൈരാഗ്യത്തില്‍ തന്റെ മകനെ ഇയാള്‍ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വീട്ടമ്മയെ ആണ് ഇയാള്‍ ആക്രമിച്ചത്. ഏപ്രില്‍ 28ന് രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















