കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ബസില്‍ ഡ്രൈവിംഗ് സീറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയും ടാങ്കര്‍ ലോറിയുടെ ഡ്രൈവറും വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുന്നു.
















