Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് ജനവിധിയെ അവഹേളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 08:40 am IST
inEditorial

നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയതിനേക്കാള്‍ പൊരിഞ്ഞ പോരാട്ടമാണ് ഗ്രൂപ്പ് നേതാക്കളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്ത് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. പരിചയസമ്പന്നത മുന്‍നിര്‍ത്തി കെ.സി. വേണുഗോപാലിനെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവെന്ന നിലയ്‌ക്ക് യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. മൂന്നു ഗ്രൂപ്പിന്റെയും അണികള്‍ ഫ്ലക്സുകളും പ്രതികരണവും പരസ്യപ്രകടനവും പോര്‍വിളികളുമൊക്കെയായി തെരുവിലിറങ്ങിയിരിക്കുകയാണ്. ചില സമുദായ നേതാക്കളുടെ പിന്തുണയാണ് ചെന്നിത്തല അവകാശപ്പെടുന്നത്. കെ.സി. വേണുഗോപാലിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്നു. വി.ഡി. സതീശനു വേണ്ടി യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗാണ് രംഗത്ത് വന്നിരിക്കുന്നത്. ചില സ്വയംപ്രഖ്യാപിത സാംസ്‌കാരിക നേതാക്കളും പിന്തുണയറിയിച്ചിരിക്കുന്നു.

മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടിയുള്ള ഈ പോര് അരങ്ങ് തകര്‍ക്കുമ്പോള്‍ എംഎല്‍എമാരുടെ മനസ്സറിയാന്‍ ഹൈക്കമാന്‍ഡിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തി മടങ്ങിയിരിക്കുകയാണ്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് മുഖ്യമന്ത്രി ആരാകണമെന്ന് ദല്‍ഹിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്നാണ് കെപിസിസി പറയുന്നത്. എന്നാല്‍ ഇതത്ര എളുപ്പമല്ലെന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളെക്കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉറപ്പാണ്. മുഖ്യമന്ത്രി കസേരയില്‍ അവകാശവാദം ഉന്നയിക്കുന്ന മൂന്നു പേരെയും ഒഴിവാക്കി മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് വി. ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നത്. താനാണ് മുഖ്യമന്ത്രിയെന്ന് പറയാതെ പറയുകയാണ് സതീശന്‍ ചെയ്തത്. പക്ഷേ സ്ഥിതിഗതികള്‍ മറ്റൊരു വഴിക്കാണ് നീങ്ങിയത്. ഹൈക്കമാന്‍ഡിനെന്നല്ല ദൈവം വിചാരിച്ചാല്‍ പോലും കോണ്‍ഗ്രസിലെ അധികാരമോഹികളെ പിന്തിരിപ്പിക്കാനാവില്ല എന്നതാണ് സത്യം.
കോണ്‍ഗ്രസിന്റെ തനിനിറം എന്താണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അവസരവാദത്തിന്റെ ആള്‍രൂപങ്ങളാണ് ഓരോ കോണ്‍ഗ്രസ് നേതാവും. ഏതെങ്കിലും ഒരു നേതാവിന്റെയും ഗ്രൂപ്പിന്റെയും ആളായി നിന്ന് തെരഞ്ഞെടുപ്പില്‍ സീറ്റൊപ്പിക്കുക. ജയിച്ചുകഴിഞ്ഞാല്‍ മറുകണ്ടം ചാടി ഹൈക്കമാന്‍ഡില്‍ പിടിയുള്ള നേതാവിനെ പിന്തുണയ്‌ക്കുക. ഒരു നേതാവുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലരെയും മാറിമാറി പിന്തുണയ്‌ക്കുക. കോണ്‍ഗ്രസില്‍ മാത്രം കാണാന്‍ കഴിയുന്ന രാഷ്‌ട്രീയ അശ്ലീലമാണിത്.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും, അതില്‍ ഇതൊക്കെ പതിവാണെന്നുമുള്ള പതിവു വായ്‌ത്താരി ഉടന്‍ പ്രതീക്ഷിക്കാം. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇതില്‍ കെ.സി. വേണുഗോപാല്‍ ദല്‍ഹിയിലേക്ക് നേരത്തെ പോയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ നേതാവിനെ അവഗണിച്ചുകൊണ്ട് ഹൈക്കമാന്‍ഡിന് കേരളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക എളുപ്പമാവില്ല. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ മഹത്വം കൊണ്ടും നേതാക്കളുടെ കഴിവുകൊണ്ടുമല്ല ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത്. പിണറായി വിജയന്റെ പത്ത് വര്‍ഷത്തെ ദുര്‍ഭരണം ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്ന ജനവികാരമാണ് യുഡിഎഫിനെ തുണച്ചത്. ഇങ്ങനെയൊരു തീരുമാനമെടുത്ത ജനങ്ങള്‍ ഇപ്പോള്‍ വിഡ്ഢികളായിരിക്കുകയാണ്. അധികാരമോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ ജനവിധിയെ അവഹേളിച്ചിരിക്കുന്നത് നോക്കിനിക്കാനാണ് അവരുടെ വിധി. ആര് മുഖ്യമന്ത്രിയായാലും കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്നങ്ങള്‍ അവസാനിക്കില്ല. ചേരിപ്പോരുകള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. ഭരണം അസ്ഥിരമാകും. മുസ്ലിംലീഗിനെ പോലുള്ള കക്ഷികള്‍ അവസരം മുതലാക്കി പരമാവധി വിലപേശും. ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും പോലുള്ള ഇസ്ലാമിക മതമൗലികവാദികള്‍ മുതലെടുപ്പ് നടത്തും. അവര്‍ മതപരമായ അജണ്ട പരമാവധി പുറത്തെടുക്കും. ജനങ്ങള്‍ മാറി ചിന്തിക്കാതെ ഈ വിഷമവൃത്തത്തില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ല.

Tags: congressRamesh Chennithalaassembly electionKerala Chief Ministervd satheesan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.