Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണാനുഭവം ഹരികഥ

ഡോ. കെ. പരമേശ്വരന്‍byഡോ. കെ. പരമേശ്വരന്‍
May 9, 2026, 06:07 am IST
inSamskriti
കോയമ്പത്തൂരില്‍ കാത്യായനി ഹരികഥാകാലക്ഷേപം അവതരിപ്പിക്കുന്നു.

കോയമ്പത്തൂരില്‍ കാത്യായനി ഹരികഥാകാലക്ഷേപം അവതരിപ്പിക്കുന്നു.

കഴിഞ്ഞമാസം കോയമ്പത്തൂര്‍ കുപ്പനൂരിലുള്ള പരിപൂര്‍ണ്ണം ഐശ്വര്യം അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയത്തില്‍ ഹരികഥ കഥാകാലക്ഷേപം സംഘടിപ്പിച്ചു. ഒരിക്കല്‍ പ്രചുരപ്രചാരമുണ്ടായിരുന്ന ഈ കലാരൂപം ഇടക്കാലത്ത് നാശോന്മുഖമായിപ്പോയെങ്കിലും ഇപ്പോള്‍ പുനരുജ്ജീവന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നത് ആശ്വാസകരമാണ്. ഈ പുരാതന ശാസ്ത്രീയ കലാരൂപം, ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിവര്‍ത്തനാത്മക കഥപറച്ചിലിന്റേയും കര്‍ണാടക സംഗീതത്തിന്റേയും ലളിത മനോഹര സമന്വയമാണ്. ഹരികഥ അവതരണത്തിന് ശാസ്ത്രീയ സംഗീതത്തില്‍ ശക്തമായ പാരംഗതിയും, അതിന്റെ താളസങ്കീര്‍ണ്ണതകളെക്കുറിച്ച് ആഴത്തിലുള്ള അവബോധവും, നമ്മുടെ വിപുലമായ പുരാണ, ഭക്തി, വേദ സാഹിത്യങ്ങളിലെ വിശാലമായ അറിവും ആവശ്യമാണ്. വിജയകരമായ ഹരികഥ കലാകാരനാകാന്‍ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള അവബോധവും സൂക്ഷ്മവും രസകരവുമായ ഹാസ്യബോധവും അനിവാര്യമാണ്.

സംസ്‌കൃതാതിപ്രസരവും രാഗനിബദ്ധമായ ശാസ്ത്രീയാലാപന സംഗീതവുമെല്ലാം ചേര്‍ന്നുള്ളതായിരുന്നു ആദ്യകാല ഹരികഥാകാലക്ഷേപം. പില്‍ക്കാലത്ത് തമിഴ് ഹരികഥകള്‍ക്ക് മെച്ചപ്പെട്ട സ്വീകാര്യത ലഭിച്ചു.

ഹരികഥാ കാലക്ഷേപത്തിന് ‘കേരളത്തില്‍ വലിയൊരു ബ്രേക്ക് ലഭിക്കുന്നതിനും ജനപ്രീതിയുണ്ടാകുന്നതിനും ഒരു രാജകീയ വിവാഹം നിമിത്തമായതു ചരിത്രമാണ്. ശ്രീകാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുടെ പള്ളിക്കെട്ടായിരുന്നു സംഭവം. കേണല്‍ ഗോദവര്‍മ്മ രാജയുമായുള്ള (ജി.വി. രാജ) തമ്പുരാട്ടിയുടെ വിവാഹം ഒരു വലിയ സാംസ്‌ക്കാരികോത്സവമായാണ് കൊണ്ടാടിയത്. വിവാഹത്തോടനുബന്ധിച്ചു നടത്തിയ കലാപരിപാടികളില്‍ ഏലത്തൂര്‍ നാരായണ ശാസ്ത്രികളുടെ ഹരികഥാകാലക്ഷേപം ഈ കലാരൂപത്തിലേയ്‌ക്ക് ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്നതിനു കാരണമായി. പിന്നീട് തിരുവിതാംകൂറിലെ പ്രമുഖ പരിപാടികളിലൊക്കെ ഹരികഥാ കാലക്ഷേപം മുഖ്യ ഇനമായി മാറി.

കൃഷ്ണപുരം രാഘവന്‍പിള്ളയാണ് മലയാളത്തില്‍ ആദ്യമായി ഹരികഥ അവതരിപ്പിച്ച കലാകാരന്‍. ശ്രീഭൂതനാഥ ചരിതമായിരുന്നു മലയാളത്തിലെ ആദ്യ ഹരികഥ. മഹാപണ്ഡിതനായിരുന്ന സി.ഐ. ഗോപാലപിള്ളയും ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ചേര്‍ത്തല ഭവാനിയമ്മ, ഹരിപ്പാട് സരസ്വതിയമ്മ തുടങ്ങിയ വനിതകളും ഈ രംഗത്ത് ഏറെ തിളങ്ങിയവരാണ്.

കുപ്പനൂരില്‍ പ്രധാന കലാകാരി കുമാരി കാത്യായനി ആയിരുന്നു. വയലിനില്‍ കെ എസ് വിശാല്‍, മൃദംഗത്തില്‍ വി എസ് ശ്രേയസ് ശ്രീമാന്‍ എന്നിവര്‍ സ്വഛസുന്ദരമായ പക്കവാദ്യമാണ് ഒരുക്കിയത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ കാത്യായനി വീണാവാദകയും കൂടിയാണ്. ശ്രീരംഗം സ്വദേശിനിയായ അവര്‍ ശ്രീരംഗം രാംജിയില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട്. മികച്ച വയലിന്‍ വിദ്വാനും സംഗീത ഗുരുനാഥനുമാണ് ശ്രീരംഗം രാംജി.
ശ്രീകൃഷ്ണന്റെ ജീവിതത്തിലെ വിവിധ ഘടകങ്ങളെ മനോഹരമായി ഏകീകരിക്കുന്നതില്‍ കാത്യായനി ശ്രദ്ധേയമായ വിജയം കൈവരിച്ചു. ഉത്തുക്കാട് വെങ്കടകവി കൃതികള്‍ പ്രത്യേകിച്ച് ഗംഭീരനാട്ടൈ തില്ലാന പ്രയോഗിച്ച വിധം, കൃഷ്ണന്റെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങള്‍ അവതരിപ്പിച്ചത്, കാളിയമര്‍ദ്ദനത്തിന്റെ യുക്തിസഹവും അര്‍ത്ഥവത്തുമായ വ്യാഖ്യാനം, രാമാവതാരവും കൃഷ്ണാവതാരവും തമ്മിലുള്ള സുതാര്യബന്ധത്തിന്റെ ആഴമുള്ള അവതരണം, ഭാഗവദ് ഗീതയുടെ പശ്ചാത്തലത്തില്‍ കൃഷ്ണന്‍ ഗുരുവെന്ന നിലയില്‍ പരാജയപ്പെട്ടതായി ലാളിത്യത്തോടെ അവതരിപ്പിച്ച ഹാസ്യസ്പര്‍ശമുള്ള വിവരണം ഇതെല്ലാം അവതരണത്തെ ആകര്‍ഷകവും പ്രശംസനീയവുമാക്കി.

കുറൂരമ്മയുടെ പ്രസിദ്ധമായ കഥയ്‌ക്കും അതിസുന്ദരമായ തമിഴ് വടിവം ചമയ്‌ക്കാന്‍ കാത്യായനി നടത്തിയ ശ്രമം ഏറെ പ്രോത്സാഹനം അര്‍ഹിക്കുന്നു. അചഞ്ചലമായഭക്തിയും സ്ഥിരതാനിര്‍ഭരമായ വിശ്വാസവും ചേര്‍ന്ന ഭഗവദ് ചിന്തനമാണ് കലികാലത്തില്‍ ആവശ്യമായ ഈശ്വരാരാധനാക്രമം എന്ന് അടിവരയിട്ട് വ്യക്തമാക്കാന്‍ കാത്യായനി ഈ കഥ വിദഗ്ധമായി ഉപയോഗിച്ചിട്ടുണ്ട്.

Tags: Lord Krishnaഹരികഥ കഥാകാലക്ഷേപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

Varadyam

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

Samskriti

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.