സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം
'ത്യാഗരാജ രാമായണം' എന്നത് യഥാര്‍ത്ഥത്തില്‍ ഗ്രന്ഥരൂപത്തില്‍ ഇല്ലാത്ത ഒന്നിനെയാണ് സൂചിപ്പിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ. എന്നാല്‍ കര്‍ണാടക സംഗീത ത്രിമൂര്‍ത്തികളില്‍ ഒരാളും തീവ്ര രാമഭക്തനുമായിരുന്ന വാഗ്ഗേയകാരന്‍ ത്യാഗരാജസ്വാമികളുടെ...





















