കോഴിക്കോട് :മരുതോങ്കരയിലെ ചുഴലിക്കാറ്റില്‍ വ്യാപക നാശം. കെട്ടിടങ്ങളുടെ മേല്‍ കൂരയിലെ ഷീറ്റുകള്‍ പറന്നുപോയി. കൃഷിയും നശിച്ചു.
മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പള്ളി പാരീഷ് ഹാളിന്റെ മേല്‍ കൂരയുടെ ഷീറ്റുകളാണ് കാറ്റില്‍ വന്‍തോതില്‍ പറന്ന് പോയത്.വൈകുന്നേരം നാലരയോടെയാണ് സംഭവം.
പള്ളിയുടെ കൃഷിക്കും നാശമുണ്ടായി. മറ്റു പല ഭാഗത്തും കൃഷി നാശമുണ്ടായി. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. കുറ്റ്യാടി റോഡ് മേഖലയിലും നാശ നഷ്ടമുണ്ട്.
















