Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 11:38 am IST
inParivar
മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

മൈസൂരു: കരാറുകളുടെ അടിസ്ഥാനത്തിലല്ല സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തിന്റെ സമാജ സങ്കല്‍പവും പാശ്ചാത്യന്റെ സൊസൈറ്റി എന്ന ചിന്തയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. നമ്മള്‍ ഒരുമ, സഹകരണം, കര്‍ത്തവ്യബോധം, പരസ്പര ധാരണ എന്നിവയുടെ ആധാരത്തില്‍ സമാജമെന്ന നിലയില്‍ ഒത്തുചേരുമ്പോള്‍ അവര്‍ അത് സാമൂഹിക കരാര്‍ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ സമാജിക സമരസത: രാഷ്‌ട്രവികാസത്തിന്റെ കരുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം നമുക്ക് ആവാസസ്ഥാനമായ ഭൂമി മാത്രമല്ല, അത് നമുക്ക് അമ്മയാണ്, മാതൃഭൂമിയാണ്. നമ്മളെല്ലാം ആ അമ്മയുടെ മക്കളാണ്. ഇത് ഭരണപരമായി രൂപം കൊണ്ട ഘടനയല്ല. ഭൂമി, ജനങ്ങള്‍, സംസ്‌കൃതി ഇതെല്ലാം നമുക്ക് രാഷ്‌ട്രമാണ്. ഒരുമയുടെ ദര്‍ശനവും ജീവിതവും ഈ രാഷ്‌ട്രത്തിന്റെ പാരമ്പര്യമാണ്. അത് നമ്മുടെ ജീനിലുള്ളതാണ്. എന്നാലും ഇപ്പോഴും വിവേചനവും അസമത്വവും മനസുകളില്‍ നിലനില്‍ക്കുന്നു എന്നത് വാസ്തവമാണ്. അത് പൂര്‍ണമായും മാറണം. അതിന് പെരുമാറ്റത്തില്‍ വലിയ തോതില്‍ മാറ്റമുണ്ടാവണം. അതോടൊപ്പം എല്ലാത്തരം ഭിന്നതകളും ഇല്ലാതാവാന്‍ സമൂഹികമായ ഇടപെടലുകളും വൈകാരികമായ ഏകാത്മഭാവവും ഉണ്ടാവണം, സര്‍സംഘചാലക് പറഞ്ഞു.

സമത്വവും സമരസതയും കൂടാതെ സമൂഹജീവിതത്തില്‍ രാഷ്‌ട്രീയവും സാമ്പത്തികവുമായ തുല്യത നിലനിന്നുപോവില്ലെന്ന് ഭരണഘടനയെ സംബന്ധിച്ച പ്രസംഗങ്ങളില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍സംഘചാലക് ഓര്‍മിപ്പിച്ചു. രാഷ്‌ട്രത്തിന്റെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് സൗഹാര്‍ദം അനിവാര്യമായ ഘടകമാണ്.

വികസനം എന്നതുകൊണ്ട് ലക്ഷ്യമാക്കേണ്ടത് സമൂഹത്തിലെ ചിലരുടെ മാത്രം പുരോഗതി എന്നല്ല, മറിച്ച് അവസാനത്തെ ആളിന്റേയും പുരോഗതിയാണ് അതിന് മാനദണ്ഡമാകേണ്ടതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

സര്‍വേ ഭവന്തു സുഖിനഃ
എന്നതാണ് ഭാരതീയ കാഴ്ചപ്പാട്. മത, സാമുദായിക സൗഹാര്‍ദങ്ങള്‍ മനുഷ്യത്വത്തിന്റെ അതിജീവനത്തിന് അനിവാര്യമാണ്. പെരുമാറ്റത്തിലൂടെ ജാതിഭിന്നതകള്‍ക്ക് അതീതമായി നമുക്ക് ഉയരാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സാമാജിക സമരസത എന്നത് രാഷ്‌ട്രത്തിന്റെ സമഗ്രവികസനത്തിനുള്ള മാതൃകാവ്യവസ്ഥയാണ്. അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയില്‍ ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച എന്ന പുസ്തകത്തിന്റെ പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. സുട്ടൂര്‍ മഠത്തിലെ ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജിയും പങ്കെടുത്തു.

Tags: Dr Mohan BhagavatGolden Jubilee of Mysore JSS Mahavidyapeedam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങള്‍ ഇല്ല!

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.