Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 10:13 am IST
inEntertainment

തിരുവനന്തപുരം: വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ ഇടംനേടിയ നടനായിരുന്നു സന്തോഷ് കെ. നായര്‍. 1982ല്‍ ഇത് ഞങ്ങളുടെ കഥ എന്ന പി.ജി. വിശ്വംഭരന്‍ ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ അദ്ദേഹം 44 വര്‍ഷമായി മലയാളസിനിമാരംഗത്ത് സജീവമായിരിക്കവെയാണ് അപകടം ജീവനെടുത്തത്. നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലനും പ്രതിനായകനും സഹനടനും ഏതാനും ചിത്രങ്ങളില്‍ നായകനായും തിളങ്ങി. സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടമാണ് അവസാന ചിത്രം. തന്റെ വില്ലന്‍ വേഷങ്ങളെ ‘സ്ഥിരം വാടക ഗുണ്ട’ എന്നാണ് സന്തോഷ് വിശേഷിപ്പിച്ചിരുന്നത്.

1960 നവംബര്‍ 12ന് സി.എന്‍. കേശവന്‍ നായരുടേയും പി. രാജലക്ഷ്മി അമ്മയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. മഹാത്മാഗാന്ധി കോളജില്‍നിന്ന് ഗണിതത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. കോളജ് പഠനകാലത്ത് രാഷ്‌ട്രീയത്തിലും സജീവമായിരുന്നു. എംജി കോളജില്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു സന്തോഷ്. പ്രീഡിഗ്രി മോഹന്‍ലാലും സന്തോഷും ഒരേ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്. പിന്നീട് എന്‍ജിനിയറിങ് പഠിക്കാനായി എഎംഐഇ പരിശീലനത്തിന് പോയി. എന്നാല്‍ അത് ശോഭിക്കാതെ വന്നതോടെ എം.ജി. കോളജില്‍ ബിഎഎസ്‌സി മാത്‌സിനു ചേര്‍ന്നു. അപ്പോഴേക്കും കൊമേഴ്‌സില്‍ പഠിക്കുന്ന മോഹന്‍ലാല്‍ ഒരുവര്‍ഷം സീനിയര്‍ ആയിരുന്നു.

കോളജില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായിരുന്ന എന്‍ഡിപിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്നു. കോളജ് യൂണിയന്‍ മാഗസിന്‍ എഡിറ്ററായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരം ഋഷിമംഗലം ശാഖയില്‍ ശിക്ഷക്, മുഖ്യശിക്ഷക് പദവികള്‍ വഹിച്ചിരുന്നു. ഏപ്രില്‍ 18, ദൈവത്തേ ഓര്‍ത്ത്, ഇവിടെ തുടങ്ങുന്നു, ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമാലോകത്ത് ചുവടുറപ്പിച്ചത്. മിക്ക ബാലചന്ദ്രമേനോന്‍ സിനിമകളിലും സന്തോഷ് ഉണ്ടായിരുന്നു. 1985ല്‍ 18ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. യുവജനോത്സവത്തിലെ നിസാര്‍ എന്ന കഥാപാത്രവും ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയുടെ വലംകൈയായ ലോറന്‍സും ഏറെ ശ്രദ്ധേയമായി. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തിലെ ഹാസ്യപ്രാധാന്യമുള്ള ഡിവൈഎസ്പി ജോര്‍ജ്ജും ഏറെ കൈയടി നേടി. ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു.

Tags: Malayalam Movie ActorActor Santhosh K Nair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

Entertainment

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

Article

സലാം സലിം…

Varadyam

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.