Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സലാം സലിം…

ഗ്രാമീണ കഥാപാത്രങ്ങള്‍ നേര്‍ത്ത വിഷാദ ഛായയുള്ള കഥാപാത്രങ്ങള്‍, അതിജീവനത്തിനായി പൊരുതുന്ന നിസ്സഹായര്‍ തുടങ്ങിയ വേഷങ്ങള്‍ സലിം കുമാറിന്റെ കൈയില്‍ ഭദ്രമായിരുന്നു. മിമിക്രി കലാകാരനില്‍നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്കുള്ള വളര്‍ച്ചയില്‍ സലിം കുമാര്‍ നടന്നുതീര്‍ത്ത നാഴികക്കല്ലുകള്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് പാഠപുസ്തകങ്ങളാണ്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 8, 2026, 10:25 am IST
inArticle

ചുരുങ്ങിയ കാലം കൊണ്ട് സിനിമാപ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സലിംകുമാര്‍. 90 കളില്‍ മലയാള സിനിമയില്‍ ആരംഭിച്ച ഹാസ്യതരംഗത്തില്‍ ഒട്ടേറെ മിമിക്രി കലാകാരന്മാര്‍ സിനിമയിലേക്ക് എത്തിയിരുന്നു. കൊച്ചിന്‍ കലാഭവന്‍ ആയിരുന്നു ഈ കലാകാരന്മാരില്‍ ഏറെ പേരെയും സംഭാവന ചെയ്തത്. ജയറാം, കലാഭവന്‍ മണി, സലിംകുമാര്‍ എന്നിവരെല്ലാം കലാഭവനില്‍ നിന്ന് വെള്ളിത്തിരയില്‍ എത്തിയവരാണ്.

അനായാസമായ അഭിനയ ശൈലിയും സ്വാഭാവിക നര്‍മ്മഭാവനയും കൊണ്ട് സലിംകുമാര്‍ വളരെ വേഗത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ചു. ജഗതിക്കും ഇന്നസെന്റിനും ശേഷം മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായി സലിംകുമാര്‍ അവരോധിക്കപ്പെട്ടു. മായാവിയിലെ സ്രാങ്ക്, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, കല്യാണരാമനിലെ പ്യാരി, പട്ടാളത്തിലെ എസ് ഐ ഗബ്ബാര്‍, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, തിളക്കത്തിലെ ഓമനക്കുട്ടന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ സലിംകുമാറിലെ ഹാസ്യ നടനെ അടയാളപ്പെടുത്തുന്നു.

ചെറിയ റോളുകളില്‍ തുടങ്ങിയ സലിംകുമാര്‍ വളരെപ്പെട്ടെന്ന് ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഭാഗമായി മാറുകയായിരുന്നു. ഹാസ്യരംഗങ്ങളില്‍ അനായാസമായി മുഖത്ത് വിരിയുന്ന ഭാവങ്ങളും മാനറിസവും സലിംകുമാറിന്റെ സവിശേഷതയായിരുന്നു. തമാശരംഗങ്ങളെ തന്റെ പ്രതിഭ കൊണ്ട് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള നടനായിരുന്നു സലിം കുമാര്‍. ശരീരഭാഷയിലും മുഖചലനങ്ങളിലും സംഭാഷണ രീതിയിലും സലിംകുമാര്‍ ഹാസ്യത്തിന്റെ മധുരം ചേര്‍ത്തു. ഇത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

സംവിധായകനും തിരക്കഥാകൃത്തും മനസ്സില്‍ കണ്ടതിനപ്പുറം ഫ്രെയിമില്‍ എത്തിക്കാന്‍ സലിംകുമാറിന് കഴിഞ്ഞു. തമാശയുടെ ആള്‍രൂപങ്ങള്‍ ആവുമ്പോഴും ഓരോ കഥാപാത്രവും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു എന്നതും ആ പ്രതിഭയുടെ സവിശേഷതയാണ്.

ഹാസ്യതാരമായി നിറഞ്ഞുനില്‍ക്കുന്ന സമയത്ത് തന്നെയാണ് വളരെ സങ്കീര്‍ണവും ഗൗരവസഭാവമുള്ളതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സലിംകുമാര്‍ പ്രേക്ഷകരെ ഞെട്ടിച്ചത്. മകള്‍ക്ക് നേരിട്ട് ദുരനുഭവങ്ങളില്‍ കരള്‍ നീറി നില്‍ക്കുന്ന പി
താവായി അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ സലിംകുമാര്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു. ആ വര്‍ഷം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ഈ വേഷത്തിന് സലിംകുമാറിന് ലഭിച്ചു. 2010 ല്‍ പുറത്തുവന്ന ആദാമിന്റെ മകന്‍ അബു സലിം കുമാറിന്റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന സിനിമയാണ്. അത്തര്‍ വില്പനക്കാരനായ അബുവായി സലിംകുമാര്‍ ജീവിക്കുകയായിരുന്നു.

നിര്‍മാല്യത്തിലെ പി.ജെ.ആന്റണി, ഓടയില്‍ നിന്നിലെ സത്യന്‍, ഇരുട്ടിന്റെ ആത്മാവിലെ നസീര്‍, തനിയാവര്‍ത്തനത്തിലെ മമ്മൂട്ടി, വാനപ്രസ്ഥത്തിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് സലിംകുമാറിന്റെ അബു. അത്തറിന്റെ സൗരഭ്യം കാണികള്‍ക്ക് കൂടി അനുഭവപ്പെടും വിധം മനോഹരമായ സ്വഭാവ ചിത്രീകരണമാണ് ഈ സിനിമയിലേത്. ഹജ്ജിന് പോകാനായി പണം കണ്ടെത്താന്‍ പെടാപ്പാടുപെടുന്ന അബു ഇതിനിടയില്‍ മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിളക്കുമരം ആകുന്നു. ഓരോ അണുവിലും കഥാപാത്രമായി മാറിയ സലിംകുമാര്‍ അബുവിനെ അവിസ്മരണീയമാക്കി, ആ വര്‍ഷത്തെ ദേശീയ സംസ്ഥാനതലങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ നേടി. ഹൃദയത്തോട് ചേര്‍ന്നുനിന്ന ചില കഥകളെ സിനിമയാക്കാനും സലിംകുമാറിന് കഴിഞ്ഞു. 2017ല്‍ സലിംകുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്‍ മികച്ച കഥക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. കമ്പാര്‍ട്ട്‌മെന്റ്, ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സലിംകുമാര്‍ അരങ്ങൊഴിയുമ്പോള്‍ അഭ്രപാളിയില്‍ സൃഷ്ടിക്കപ്പെടുന്ന ശൂന്യത അത്രവേഗം നികത്താനാവില്ല എന്നുറപ്പാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് ഇറങ്ങി വന്നതുപോലെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളാണ് സലിംകുമാറിന്റെത്. സ്വാഭാവികമായ അഭിനയം കൊണ്ടും സംഭാഷണശൈലി കൊണ്ടും അത്രമേല്‍ അവ പ്രേക്ഷകരുമായി സംവദിച്ചു. തമാശ വെറുതെ പറയുക മാത്രമായിരുന്നില്ല ശബ്ദവിന്യാസം കൊണ്ടും ടൈമിംഗ് കൊണ്ടും മുഖഭാവം കൊണ്ടും തമാശ സൃഷ്ടിക്കുകയായിരുന്നു സലിംകുമാര്‍ ചെയ്തത്. ഗ്രാമീണ കഥാപാത്രങ്ങള്‍ നേര്‍ത്ത വിഷാദ ഛായയുള്ള കഥാപാത്രങ്ങള്‍, അതിജീവനത്തിനായി പൊരുതുന്ന നിസ്സഹായര്‍ തുടങ്ങിയ വേഷങ്ങള്‍ സലിംകുമാറിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. മിമിക്രി കലാകാരനില്‍നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്കുള്ള വളര്‍ച്ചയില്‍ സലിംകുമാര്‍ നടന്നുതീര്‍ത്ത നാഴികക്കല്ലുകള്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് പാഠപുസ്തകങ്ങളാണ്.

Tags: Mimicry ArtistMalayalam Movie IndustryActor SalimkumarMalayalam Movie Actor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.