കൊച്ചി: കേരളത്തില്‍ യുഡിഎഫിന്റെ വമ്പന്‍ വിജയത്തില്‍ പ്രതികരണവുമായി നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്. കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ചാണ് റിനിയുടെ ഫേസ് ബുക് പോസ്റ്റ്.
വി.ഡി. സതീശന്‍ പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നു.കേരളം കണ്ട ഏറ്റവും മികച്ച രാഷ്‌ട്രീയ ചാണക്യനാണ് സതീശനെന്ന് റിനി കുറിച്ചു.
സാക്ഷാല്‍ കെ കരുണാകരന്‍ ഭാവിയുടെ വാഗ്ദാനം എന്ന് വാഴ്‌ത്തിയ വി ഡി സതീശന്‍.’മറ്റാരുണ്ട് വിഡിഎസ് അല്ലാതെ’ എന്നും റിനി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ആരോപണമുയര്‍ത്തിയ വ്യക്തിയായിരുന്നു റിനി.
















