Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 4, 2026, 07:08 am IST
inEditorial

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം വിവിധ മേഖലകളില്‍ അഭിമാനകരമായ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തിക രംഗത്തെ പുരോഗതി. ഇപ്പോള്‍ ബ്രിട്ടനെപ്പോലുള്ള വികസിത രാജ്യങ്ങളെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായിത്തീര്‍ന്നിട്ടുള്ള ഭാരതം മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയാണ്. ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് രാജ്യം മഹത്തായ ഈ നേട്ടം കൈവരിച്ചത്. സമീപകാലത്ത് അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളും പശ്ചിമേഷ്യന്‍ യുദ്ധവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും മറികടക്കാന്‍ ഭാരതത്തിന് കഴിയുന്നു എന്നതിന്റെ തെളിവാണ് ഈ വര്‍ഷവും ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായ വന്‍ വര്‍ധന. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും ഭാരതത്തിന്റെ വിപണിയെ സാരമായി ബാധിച്ചിട്ടില്ല. ചരക്കുസേവന നികുതിയില്‍ വന്‍ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രിലില്‍ 2.43 ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒന്‍പത് ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിരവധി ഘടകങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി കാണാം. ഓട്ടോമൊബൈല്‍ രംഗത്തും ഡിജിറ്റല്‍ ഇടപാടുകളിലും നികുതി വരുമാനത്തിലും റെക്കോര്‍ഡ് വളര്‍ച്ചയാണ് കൈവരിച്ചത്. കാര്‍ വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടായി. വാഹന വിപണിയില്‍ വന്‍ ഉണര്‍വാണ് ദൃശ്യമാകുന്നത്. ഉപഭോക്താക്കളുടെ സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിച്ചതും വിപണിയിലെ പുതിയ മോഡലുകളുടെ സാന്നിധ്യവുമാണ് ഈ വളര്‍ച്ചയ്‌ക്കു പിന്നില്‍.

ഡിജിറ്റല്‍ ഇന്ത്യയുടെ കരുത്തായ യുപിഐ ഇടപാടുകളിലും വന്‍ വര്‍ദ്ധനവുണ്ടായി. സാധാരണക്കാര്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ജനകീയമാകുന്നത് സമ്പദ്വ്യവസ്ഥയ്‌ക്ക് ഗുണകരമാണ്.

ഇതിന് അനുസൃതമായാണ് ജിഎസ്ടി വരുമാനത്തിലും വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. നികുതി ഘടനയിലെ സുതാര്യതയും ബിസിനസ് രംഗത്തെ ഉണര്‍വുമാണ് നേട്ടത്തിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത് ഒറ്റപ്പെട്ട നേട്ടമല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ ജിഎസ്ടി വരുമാനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നതായിരുന്നു. ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ്സ് കാലാവധി ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ വരുമാനം ചോര്‍ന്നുപോകാതിരിക്കാന്‍ കേന്ദ്രം ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്തു.

ജിഎസ്ടി ഘടനയ്‌ക്ക് പുറത്തുള്ള ഒരു അധിക കേന്ദ്ര നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് നിലവിലെ നികുതി വരുമാനം മാറ്റമില്ലാതെ നിലനിര്‍ത്താനാണ് കേന്ദ്രം ശ്രമിച്ചത്. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്തുന്നതിനായി 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഏര്‍പ്പെടുത്തിയതാണ് കോമ്പന്‍സേഷന്‍ സെസ്സ്. ഔദ്യോഗികമായി 2022 ജൂണില്‍ കാലാവധി അവസാനിച്ചെങ്കിലും, കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എടുത്ത ഏകദേശം 2.7 ലക്ഷം കോടി രൂപയുടെ വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതിനായി 2026 മാര്‍ച്ച് വരെ സെസ് പിരിക്കുന്നത് തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഭാരതത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തിയപ്പോഴും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് അസംസ്‌കൃത എണ്ണ വാങ്ങാന്‍ പാടില്ലെന്ന് ട്രംപ് ഭരണകൂടം പറഞ്ഞപ്പോഴും ഭാരതം അതിനു മുമ്പില്‍ കീഴടങ്ങിയില്ല. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിന്റെ കാര്‍ഷിക വിപണി തുറന്നു കൊടുക്കണമെന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരാകരിച്ചു. ഈ സമയത്തൊക്കെ ദേശീയ താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനൊപ്പം നില്‍ക്കാതെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് കുപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചെയ്തത്. ഭാരതത്തിന്റേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് ട്രംപ് പറഞ്ഞപ്പോള്‍ യാതൊരു ആത്മാഭിമാനവുമില്ലാതെ അത് ഏറ്റുപിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ ഒടുവില്‍ ഉഭയകക്ഷി വ്യാപാരത്തിലെ താല്പര്യം കണക്കിലെടുത്ത് അമേരിക്കയ്‌ക്ക് പിന്നോട്ട് പോകേണ്ടിവന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തില്‍ ഊര്‍ജ്ജ പ്രതിസന്ധിയാണെന്നും, സമ്പദ് വ്യവസ്ഥ തകരുമെന്നും പ്രതിപക്ഷം പ്രചരിപ്പിച്ചു. ഇതൊന്നും ശരിയല്ലന്ന് പിന്നീട് വ്യക്തമായി. ചരക്ക് സേവന നികുതിയിലെ വര്‍ധനവും സമ്പദ് വ്യവസ്ഥയുടെ ഊര്‍ജ്ജസ്വലതയാണ് കാണിക്കുന്നത്.

Tags: Narendra ModiDigital Indiagstdeveloped indiaIndia's economy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.