Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് 400 സീറ്റ് പ്രവചിച്ചുകൊണ്ട് പ്രദീപ് ഗുപ്ത നടത്തിയ തെറ്റ് തമിഴ്നാട്ടില്‍ വിജയിന് വിജയം പ്രഖ്യാപിച്ചുകൊണ്ട് ആവര്‍ത്തിക്കുമെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 12:26 am IST
in India
2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

ന്യൂദല്‍ഹി:തമിഴ്നാട് നടന്‍ വിജയിന്റെ ടിവികെ ഭരിയ്‌ക്കുമെന്നും വിജയ് മുഖ്യമന്ത്രിയാകുമെന്നും ഉള്ള പ്രദീപ് ഗുപ്തയുടെ ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ പ്രവചനം വലിയ അബദ്ധത്തില്‍ കലാശിക്കുമോ എന്ന് സംശയം. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് 400 സീറ്റ് പ്രവചിച്ചുകൊണ്ട് പ്രദീപ് ഗുപ്ത നടത്തിയ തെറ്റ് തമിഴ്നാട്ടില്‍ വിജയിന് വിജയം പ്രഖ്യാപിച്ചുകൊണ്ട് ആവര്‍ത്തിക്കുമെന്ന് കരുതുന്നു.

നടന്‍ വിജയിന്റെ ടിവികെ പാര്‍ട്ടി 98 മുതല്‍ 124 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. 234 ആണ് സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം. 118 സീറ്റുകള്‍ കിട്ടിയാല്‍ കേവല ഭൂരിപക്ഷമായി. പക്ഷെ ഈ വിജയത്തിലെത്തുന്നതിന് പ്രദീപ് ഗുപ്ത പ്രവചിക്കുന്ന വഴികള്‍ കാണുമ്പോള്‍ അത്ര യുക്തിപരമായി തോന്നുന്നില്ലെന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.18 മുതല്‍ 39 വരെ പ്രായമുള്ള തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ വിജയിന്റെ പാര്‍ട്ടിക്ക് അനകൂലമായി വന്‍തോതില്‍ വോട്ടുചെയ്യുമെന്നതാണ് പ്രദീപ് ഗുപ്തയുടെ ഒരു പ്രവചനം. ഇതില്‍ 18 മുതല്‍ 19 വയസ്സ് വരെയുള്ള വോട്ടര്‍മാരുടെ കാര്യത്തില്‍ വിജയിന് അനുകൂലമായി 68 ശതമാനം വോട്ടുകളുടെ കുതിപ്പുണ്ടാകുമെന്നും ഡിഎംകെയ്‌ക്ക് 18 ശതമാനവും എഐഎഡിഎംകെയ്‌ക്ക് 36 ശതമാനവും വോട്ട് നഷ്ടം ഈ പ്രായക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് കരുതുന്നു. 20 മുതല്‍ 29 വയസ്സുവരെയുള്ള പ്രായക്ക്രാരിലും വിജയിന് 58 ശതമാനം വോട്ട് ലഭിക്കുമെന്നും ഡിഎംകെയ്‌ക്ക് 20 ശതമാനവും എഐഎഡിഎംകെയ്‌ക്ക് 29 ശതമാനവും ഈ പ്രായക്കാരില്‍ നിന്നും വോട്ട് നഷ്ടമുണ്ടാകുമെന്നും പ്രദീപ് ഗുപ്ത പ്രവചിക്കുന്നു. അതുപോലെ തന്നെ 30 മുതല്‍ 39 വരെയുള്ള പ്രായക്കാരില്‍ വിജയിന് 45 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഡിഎംകെയ്‌ക്ക് 18 ശതമാനവും എഐഎഡിഎംകെയ്‌ക്ക് 24 ശതമാനവും വോട്ട് നഷ്ടമുണ്ടാകുമെന്നും പ്രദീപ് ഗുപ്ത പ്രവചിക്കുന്നു.

അതിശക്തമായ പ്രചാരണം നടത്തിയ തമിഴ്നാട്ടിലെ പരമ്പരാഗത ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയ്‌ക്കും എഐഎ ഡിഎംകെയ്‌ക്കും 18 മുതല്‍ 39 വരെയുള്ള പ്രായക്കാരില്‍നിന്നും ഇത്രയും വോട്ട് നഷ്മമുണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. വിജയിന് അനുകൂലമായ തരംഗം ഉണ്ടാകുമെങ്കിലും അത് ഇത്രത്തോളം അധികം ശതമാനം ഉണ്ടാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്‍.ടി രാമറാവു, എംജിആര്‍ തുടങ്ങിയ താരങ്ങള്‍ അവരുടെ സിനിമയിലെ പ്രശസ്തി മുതലാക്കി ജനഹൃദയം കീഴടക്കിയതുപോലെയുള്ള ഒരു അസാധാരണപ്രതിഭാസം തമിഴ്നാട്ടില്‍ സംഭവിച്ചുവെന്ന പ്രദീപ് ഗുപ്തയുടെ പ്രവചനവും പാളിയേക്കുമെന്ന് കരുതുന്നു. കാരണം പഴയ കാലത്തേതുപോലെ അത്രയ്‌ക്ക് താരവിധേയത്വം ഇന്നത്തെ തമിഴകത്തിനില്ല. പ്രത്യേകിച്ചും താരമൂല്യം കൊണ്ട് ഭരണം പിടിക്കാവുന്ന തരത്തിലുള്ള അട്ടിമറിയൊന്നും സാധിക്കില്ലെന്നാണ് പലരും നിരീക്ഷിക്കുന്നത്. രജനീകാന്ത് രാഷ്‌ട്രീയത്തിലിറങ്ങാതിരുന്നത് ഈ ബോധ്യം കൊണ്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതുപോലെ പ്രദീപ് ഗുപ്ത കാണിച്ച മറ്റൊരു മണ്ടത്തരം വിജയിന് അനൂകൂലമായി തമിഴ്നാട്ടിലെ മൃഗീയ ഭൂരിപക്ഷം സ്ത്രീകളും വോട്ടുചെയ്യുമെന്ന രീതിയില്‍ നടത്തിയപ്രവചനമാണ്. സ്ത്രീകളുടെ വോട്ടില്‍ 38 ശതമാനം അനകൂലമായി ഉണ്ടാകുമെന്നാണ് പ്രദീപ് ഗുപ്ത കണക്കാക്കുന്നു. കാരണം ഡിഎംകെയും എഐഎഡിഎംകെയും സ്ത്രീകള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ പശ്ചാത്തലത്തില്‍ വിജയിന് അനകൂലമായി ഇത്രയും വലിയ സ്ത്രീകളുടെ ചായ് വ് ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വിസില്‍ എന്ന ചിഹ്നം കൊണ്ട് വളരെ എളുപ്പത്തില്‍ വിജയ് വോട്ടര്‍മാരെ കീഴടക്കിയെന്നാണ് പ്രദീപ് ഗുപ്തയുടെ മറ്റൊരു അവകാശവാദം.തനിക്ക് പരിചയമുള്ള തമിഴ്നാട്ടിലെ ഒരു വീട്ടിലെ ഏഴ് വയസ്സുകാരിയായ കുട്ടി വിജയിന് വോട്ട് ചെയ്തില്ലെങ്കില്‍ താന്‍ മിണ്ടില്ലെന്ന് പപ്പയോട് പറഞ്ഞെന്നും ഒരു പാചകക്കാരിയായ സ്ത്രീ താന്‍ വിസിലിനാണ് വോട്ട് ചെയ്തതെന്നും തന്റെ മകള്‍ തന്നോട് വിസിലിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചതുകൊണ്ട് മാത്രമാണ് താന്‍ വിസിലിന് വോട്ട് ചെയ്തതെന്ന് ആ സ്ത്രീ പറഞ്ഞെന്നും ഇതെല്ലാം അസാധാരണമായ വിജയ് അനുകൂല ഘടകങ്ങളാണെന്നും പ്രദീപ് ഗുപ്ത വാദിക്കുന്നു.

2024ല്‍ ബിജപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് 361 മുതല്‍ 400 സീറ്റുവരെ പ്രവചിച്ചിരുന്നു പ്രദീപ് ഗുപ്തയുടെ ആക്സിസ് മൈ ഇന്ത്യ. ബിജെപി യുപിയില്‍ നിന്നും എന്‍ഡിഎ 80 ലോക്സഭാ സീറ്റ് നേടുമെന്നും പ്രവചിച്ചു. പക്ഷെ യുപിയില്‍ നിന്നും ആകെ കിട്ടയത് 36 സീറ്റുകള്‍ മാത്രമായിരുന്നു. എന്‍ഡിഎയ്‌ക്ക് ഭരണം നിലനിര്‍ത്താനായെങ്കിലും 240 സീറ്റുകളേ കിട്ടിയുള്ളൂ. തന്റെ ഫലപ്രഖ്യാപനം പാളിയതോടെ ഇന്ത്യാ ടുഡേ ടിവിയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തുന്ന പരിപാടിക്കിടയില്‍ പ്രദീപ് ഗുപ്ത പൊട്ടിക്കരയുകയായിരുന്നു. ഇതുപോലെ തമിഴ്നാട്ടില്‍ വിജയ് അധികാരം നേടുമെന്ന് പ്രവചിച്ചതിന്റെ പേരിലും പ്രദീപ് ഗുപ്തയ്‌ക്ക് ദുഖിക്കേണ്ടിവരുമെന്ന് പലരും അഭിപ്രായപ്പെടുന്നു. അതുപോലെ ഒബിസി, എസ് സി, എസ് ടി വോട്ടുകളും വിജയിന് അനുകൂലമായി വരുമെന്ന് പ്രദീപ് ഗുപ്ത പറയുന്നു. ഇതും തമിഴ്നാട്ടിലെ വോട്ടര്‍മാരുടെ ചരിത്രം നോക്കിയാല്‍ വിശ്വസനീയമല്ല.

 

Tags: actor vijayDMKMK StalinVijayTVKTamil Nadu assembly election 2026Pradip GuptaTamil Nadu electin 2026Palanisamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)
India

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.