Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

മോദിയും അമിത് ഷായും പ്രചാരണവേദികള്‍ കൊഴുപ്പിച്ച ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തൂവാരുമെന്ന് തന്നെയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 11:25 pm IST
inIndia
ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: ഇന്ത്യയാകെ വീണ്ടും ശക്തമായ ബിജെപി തരംഗം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മോദിയും അമിത് ഷായും പ്രചാരണവേദികള്‍ കൊഴുപ്പിച്ച ബംഗാള്‍, അസം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ബിജെപി തൂത്തൂവാരുമെന്ന് തന്നെയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

മമതയുടെ പതനം, അനധികൃത മുസ്ലിം കുടിയേറ്റത്തിന് അന്ത്യം

ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ് ബംഗാളില്‍ നാലാമതും തുടര്‍ഭരണം തേടുന്ന മമത ബാനര്‍ജിയുടെ വീഴ്ചയാണ്. കഴിഞ്ഞ 15 വര്‍ഷമായി ബംഗാളിന്റെ വികസനം മുരടിപ്പിച്ച,  ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത മുസ്ലിം കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച മമതയുടെ ഗുണ്ടാഭരണം അവസാനിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനം ബംഗാളികള്‍ക്ക് വലിയ ആശ്വാസമാണ്. കള്ളവോട്ടുകളും ബൂത്ത് പിടിത്തവും പതിവാക്കിയ, എതിര്‍പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നവരെ തല്ലിച്ചതയ്‌ക്കുന്ന, ബിജെപിയ്‌ക്ക് വോട്ട് ചെയ്യുന്ന ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന തൃണമൂല്‍ ഗുണ്ടാസംഘത്തെ നിലയ്‌ക്കുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 2400 കമ്പനി സിആര്‍പിഎഫുകാരെയാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്‍പേ ബംഗാളിലേക്ക്  അയച്ചത്. ഇതാണ് അവിടെ 92 ശതമാനത്തിലധികം വോട്ടിംഗ് ഉയരാന്‍ കാരണമായത്. നഗരത്തിലുള്ളവരും സ്ത്രീകളും കന്നിവോട്ടര്‍മാരും നിര്‍ഭയം വോട്ടു ചെയ്ത ബംഗാളില്‍ ഉയര്‍ന്ന പോളിംഗ് ബിജെപിയ്‌ക്ക് അനുകൂലമാണെന്ന് തുടക്കം മുതലേ ഉണ്ടായിരുന്ന നിഗമനത്തെ ശരിവെയ്‌ക്കുന്നതാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. മാട്രിസ്, പ്രജാപോള്‍, പി-മാര്‍ക്, പോള്‍ ഡയറി എന്നവരുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ഭരണത്തിലെത്തുമെന്ന് പ്രവചിക്കുന്നു.

പിമാര്‍ക് സര്‍വ്വേ പ്രകാരം ബംഗാളില്‍ ആകെയുള്ള 294 സീറ്റുകളില്‍ ബിജെപി 150 മുതല്‍ 175 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു. പ്രജാ പോള്‍ ആകട്ടെ ബിജെപിയ്‌ക്ക് 193 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പറയുന്നത്. മാട്രിസ് എക്സിറ്റ് പോളാകട്ടെ ബിജെപിയ്‌ക്ക് 146 മുതല്‍ 161 വരെ സീറ്റുകള്‍ ആണ് പ്രവചിക്കുന്നത്.വികസനം മുരടിച്ച ബംഗാളിന് ബിജെപി വാഗ്ദാനം ചെയ്ത വികസനമെന്ന മുദ്രാവാക്യം ബംഗാളിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ബംഗാളില്‍ ഫലം കാണുമെന്ന് തന്നെ ഈ എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ഹിമന്തയുടെ ഉരുക്കുമുഷ്ടി തുടരും

മറ്റൊരു പ്രധാന തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം അസമായിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത മുസ്ലിം കുടിയേറ്റത്തിന്റെ ഈറ്റില്ലമാണ് അസം. ഇതിനെതിരെ ശക്തമായ നടപടികളെടുത്ത ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് 18 അടവും പയറ്റിയ തെരഞ്ഞെടുപ്പായിരുന്നു )2026ലേത്.. ഒടുവില്‍ ഹിമന്ത ബിശ്വശര്‍മ്മയെ തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കെതിരെ മൂന്ന് അനധികൃത പാസ്പോര്‍ട്ടുകള്‍ (യുഎഇ, ആന്‍റിഗ്വ-ബാര്‍ബുഡ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകള്‍) കൈവശം വെച്ചിട്ടുണ്ടെന്നും യുഎഇയില്‍ അനധികൃതമായി വലിയ സ്വത്ത് കൈവശംവെച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെ നിരവധി വ്യാജആരോപണം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഉയര്‍ത്തിയിരുന്നു. എന്നാല്‍ പവന്‍ ഖേരയ്‌ക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തിയ ഹിമന്ത ബിശ്വശര്‍മ്മ ഈ കേസില്‍ വിജയിച്ചുനില്‍ക്കുന്ന അവസരത്തില്‍ തന്നെയാണ്  മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അസം ഭരണം ഹിമന്ത പിടിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനം പുറത്തുവന്നിരിക്കുന്നത്. ആകെയുള്ള 126 സീറ്റുകളില്‍ ബിജെപി 88 മുതല്‍ 100 സീറ്റുകള്‍ വരെ നേടി തുടര്‍ഭരണം ഉറപ്പാക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

തമിഴ്നാട്ടില്‍ സ്റ്റാലിന്റെ കസേര തെറിയ്‌ക്കുമോ?

തമിഴ്നാട്ടില്‍ ഡിഎംകെയുടെ ആധിപത്യം ഇക്കുറി തകര്‍ക്കപ്പെടുമെന്നും എഐഎഡിഎംകെ-ബിജെപി-പിഎംകെ മുന്നണി ഭരണം പിടിക്കുമെന്നുമാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. സനാതനധര്‍മ്മത്തെ ഡെങ്കിപ്പനിപോലെ വര്‍ജ്ജിക്കണമെന്ന് പറയുന്ന ഡിഎംകെയുടെ ഭരണം നിലംപൊത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനം ആശ്വാസകരമാണ്. ജന്‍കി ബാത് വോട്ടര്‍ സര്‍വ്വേയും ബിജെപി-എഐഎഡിഎംകെ ഭരണം പ്രവചിക്കുന്നു. 128 മുതല്‍ 147 സീറ്റുകള്‍ വരെ ബിജെപി-എഐഎഡിഎംകെ നേടുമെന്നാണ് പ്രവചനം. പിമാര്‍ക്, മാട്രിസ് സര്‍വ്വേകള്‍ മാത്രം ഡിഎംകെ തുടര്‍ഭരണം നേടുമെന്ന് പ്രവചിക്കുമ്പോള്‍ ആക്സിസ് മൈ ഇന്ത്യ മാത്രം 100 സീറ്റുകളോടെ നടന്‍ വിജയിന്റെ ടിവികെ അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നു.

പുതുച്ചേരിയില്‍ ബിജെപി-രംഗസ്വാമി കൂട്ടുകെട്ട് ഭരണത്തിലേക്ക്

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ആകെ 30 സീറ്റുകളില്‍ എഎന്‍ആര്‍സി-ബിജെപി സഖ്യം 16 മുതല്‍ 19 സീറ്റുകള്‍ വരെ നേടി അധികാരം പിടിയ്‌കുമെന്ന് പീപ്പള്‍ പള്‍സ് സര്‍വ്വേ പറയുന്നു.

കേരളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തി

കേരളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാകുമെന്ന പ്രവചനവും ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വഴിത്തിരിവാണ്. അതുവരെ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടത്തിന് മാത്രം വേദിയായിരുന്ന കേരളത്തെ ത്രികോണമത്സരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പാകത്തില്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു ബിജെപി. കേരളത്തില്‍ ഒന്ന് മുതല്‍ നാല് വരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രധാന എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ ഒരു എക്സിറ്റ് പോള്‍ 14 സീറ്റുകള്‍ വരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു.

എക്സിറ്റ് പോളുകള്‍ അന്തിമ വിധിയില്ല. മെയ് നാലിന് വോട്ടെണ്ണിക്കഴിഞ്ഞാലേ അന്തിമ വിധി പുറത്തുവരൂ. ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായി എക്സിറ്റ് പോളിന് എതിരായ വിധിയും ഉണ്ടാകാം. അതേ സമയം മിക്കവാറും സന്ദര്‍ഭങ്ങളില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുകയാണ് പതിവ്. എന്തൊക്കെയായാലും മോദി-അമിത് ഷാ കൂട്ടുകെട്ട് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നുവെന്നും ഇന്ത്യാമുന്നണി ക്ഷയിക്കുമെന്നുമുള്ള വ്യക്തമായ സൂചനകള്‍ തന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല‍്കുന്നത്.

 

Tags: elections2026Assam EXIT POLLbENGAL EXIT POLLtAMIL NADU EXIT POLLBengalExit PollsAxis my IndiaexitpollsLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.