തൃശൂര്‍: ശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം.മേയ് ഒന്ന്, രണ്ട് തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍ നടക്കും.
ഗുരുവായൂരപ്പന് മേയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകള്‍.മേയ് 3 ഞായറാഴ്ച അയ്യപ്പസ്വാമിക്കും മേയ് 4 തിങ്കളാഴ്ച ഗണപതിക്കും ശുദ്ധി ചടങ്ങുകള്‍ നടക്കും.മേയ്് 5 ചൊവ്വാഴ്ച ഭഗവതിക്കും ശുദ്ധി ചടങ്ങുകള്‍ ഉണ്ടാകും.
ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മേയ് 1, 2 ദിവസങ്ങളില്‍ വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
















