Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 07:50 am IST
inIndia
സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

സെയ്ന്‍ റൈജ് മുത്ലോങ് (മേഘാലയ): പ്രാദേശികത്തനിമകളിലൂടെ ഭാരതീയദര്‍ശനം വിളിച്ചോതി പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ ആയിരങ്ങള്‍ അണിനിരന്ന ആഘോഷം. ഖാസി-പ്നാര്‍ സമൂഹത്തിന്റെ ആദ്ധ്യാത്മിക സഭയായ സെങ് ഖിഹ്ലാങ്ങിന്റെ മുപ്പത്താറാമത് വാര്‍ഷികോത്സവമാണ് മേഘാലയയെ ആവേശഭരിതമാക്കിയത്.

പുരാതന ഭാരതത്തിന്റെ ആത്മസത്ത അറിയണമെങ്കില്‍ പാരമ്പര്യങ്ങള്‍ അവയുടെ ഏറ്റവും ജൈവികവും ആത്മീയവുമായ രൂപങ്ങളില്‍ തഴച്ചുവളരുന്ന വടക്കുകിഴക്കന്‍ മേഖലയിലേക്ക് നോക്കണമെന്ന് സെങ് ഖിഹ്ലാങ്ങിനെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി പറഞ്ഞു. 1981ല്‍ 40 പേരില്‍ തുടങ്ങിയ സെങ് ഖിഹ്ലാങ് സാംസ്‌കാരിക തുടര്‍ച്ചയും തനിമയും ആത്മീയതയും അടയാളപ്പെടുത്തുന്ന വലിയ പാരമ്പര്യത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉര്‍മി റാണി, കൃഷക് പടോര്‍, ഹതക്, ഗുഹാക്ക് തുടങ്ങിയ ആദ്യകാല ഭരണാധികാരികള്‍ മേഘാലയയുടെ തനിമ ഉയര്‍ത്തിപ്പിടിച്ചു. 1835ല്‍ ബ്രിട്ടീഷ് അധിനിവേശം ഉണ്ടാകുന്നതുവരെ ജയന്തിയ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്നു ജയന്തിയാപൂര്‍. യു ടിറോട്ട് സിങ്, യു കിയാങ് നങ്ബ, പാ ടോഗന്‍ സാങ്മ തുടങ്ങിയവര്‍ ഈ നാടിന്റെ പരമാധികാരവും തനിമയും സംരക്ഷിക്കുന്നതിനായി അധിനിവേശ ശക്തികള്‍ക്കെതിരെ പൊരുതി. പുരാതന നാഗരികതയുടെ സനാതന പ്രതീകങ്ങളായി മെന്‍ഹിറുകളുടെയും ഡോള്‍മെന്‍സിന്റെയും മെഗാലിത്തിക് പാരമ്പര്യങ്ങള്‍ നിലകൊള്ളുന്നുണ്ട്. ഇന്നത്തെ ബംഗ്ലാദേശിലെ നര്‍ത്തിയാങ് ദുര്‍ഗാ ക്ഷേത്രവും ജയന്തിയാങ് ശക്തിപീഠവും ലോകത്തോട് നമ്മുടെ ആത്മീയതയുടെ കരുത്ത് വെളിപ്പെടുത്തുന്നതാണ്, സുനില്‍ മൊഹന്തി പറഞ്ഞു.

വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങള്‍ക്ക് അടിവരയിടുന്നതാണ് മേഘാലയയുടെ ദാര്‍ശനിക ഐക്യം. നൈഷി, അപതാനി, ഗാലോ, മിഷിംഗ്സ്, കചാരി എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ ഭാരതത്തിലുടനീളമുള്ള വിശ്വാസങ്ങള്‍ പഞ്ചഭൂതാരാധന തന്നെയാണ്. ഭാരതീയ ലോകവീക്ഷണത്തില്‍, വൈവിധ്യമെന്നത് വ്യത്യാസമല്ല, ഏകാത്മകതയുടെ വിവിധ ആവിഷ്‌കാരങ്ങളാണ്.

പ്രാദേശിക വിശ്വാസ-പാരമ്പര്യങ്ങള്‍ ലോകത്തിലെ ആധുനിക നാഗരികതകളുടെ മാതാവാണ്. തനത് പാരമ്പര്യങ്ങളുടെ തകര്‍ച്ച മുഴുവന്‍ ലോകത്തിന്റെയും സാംസ്‌കാരികവും ആത്മീയവുമായ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഘാലയ ഉപമുഖ്യമന്ത്രി സ്നിയാവ്ഭലാങ് ധര്‍, സംസ്ഥാന മന്ത്രിമാരായ വൈലാദ്മികി ഷില്ല, സാന്‍ബോര്‍ ഷുള്ളൈ, നിയമസഭാംഗം മാത്യു ബിയോണ്ട്സ്റ്റാര്‍ കുര്‍ബ, ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് അംഗം ലാസ്‌കി റിംബായ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: Seng KhihlangTemple promoter Dr. Sunil MohantyIndigenous heritage is the basis of uniquenessMeghalaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

Football

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.