തിരുവനന്തപുരം:പോത്തന്‍കോട്ട് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു.വേങ്കോട് സ്വദേശിനി ദുര്‍ഗ (18) ആണ് പാമ്പ് കടിയേറ്റ് ചികിത്സയിലുളളത്.
മുത്തശിയുടെ വീട്ടില്‍ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥിനി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.















