ആലപ്പുഴ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ചമ്പക്കുളം മണപ്ര തിരുനിലം വീട്ടില്‍ സുമിമോള്‍ ഫ്രാന്‍സിസ് (54) മരിച്ചു. വീട്ടിലേക്ക് വരവെ പാടവരമ്പത്ത് വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലി കടിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ടാണ് മരണം.സംസ്‌കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍.
നേരത്തെ കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചിരുന്നു. കടയ്‌ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് പാമ്പുകടിയേറ്റത്.
















