Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 12:58 pm IST
inKerala, Kollam

പുനലൂര്‍: വേനല്‍ കനത്തതോടെ നാരങ്ങാ വിലയും ഉയര്‍ന്നു കഴിഞ്ഞു. ഒരു മാസം മുന്‍പ് വരെ 60-80 രൂപ വരെ കിലോയ്‌ക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ വിപണിവില 180-200 രൂപയാണ്. ഇനിയും വില ഏറുമെന്നാണ് മൊത്ത കച്ചവടക്കാര്‍ പറയുന്നത്. വേനല്‍ കനത്തതോടെ വിവാഹ-ക്ഷേത്രോത്സവങ്ങള്‍ക്ക് ആവശ്യമേറിയതാണ് നാരങ്ങാവില കുത്തനെ ഉയരാന്‍ കാരണമായിട്ടുള്ളത്.

കനത്ത വേനലില്‍ ഉല്‍പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. കര്‍ണാടകയില്‍ നിന്ന് നാരങ്ങാവരവ് കുറഞ്ഞതും തമിഴ്‌നാട്ടില്‍ വില ഉയര്‍ന്നതുമൊക്കെ കേരളത്തിലെ നാരങ്ങാവിപണിയെ സാരമായി ബാധിച്ചു. തമിഴ്‌നാട്ടിലെ പുളിയങ്കുടി നാരങ്ങയാണ് ഏറ്റവും ഡിമാന്റ് ഉള്ളത്. ഏറെ വലുപ്പം ചെന്നതും താരതമ്യേന പെട്ടെന്ന് ചീത്തയാകാത്തതുമായ നാരങ്ങ, ജ്യൂസ് വിപണിയിലും പ്രിയങ്കരനായി മാറിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ ഏറെ ചെറുനാരങ്ങാ തോട്ടങ്ങള്‍ ഉള്ളതും പുളിയങ്കുടിയിലാണ്. ജൂണ്‍ മുതല്‍ ആഗസ്ത് വരെ നാരങ്ങായ്‌ക്ക് വിലക്കയറ്റം ഉണ്ടാകാറില്ല. എന്നാല്‍ മറ്റ് സീസണുകളില്‍ പ്രവചനീയമല്ലാത്ത വിലക്കയറ്റം ഉണ്ടാകുമെന്നും ഇവിടുത്തെ നാരങ്ങാ കര്‍ഷകനായ പളനിവേല്‍ പറയുന്നു.

പുനലൂര്‍ നഗരത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ചൂട് അനുഭവപ്പെടുമ്പോള്‍ പഴവര്‍ഗങ്ങള്‍ക്കും തീവിലയാണ്. മാമ്പഴം-100 രൂപ, ഓറഞ്ച്-120, ആപ്പിള്‍-200, തണ്ണിമത്തന്‍/കിരണ്‍-25-30 എന്നിങ്ങനെയാണ് വില. നാരങ്ങാവെള്ളത്തിന് 20-25 രൂപയാണ്. നഗരത്തില്‍ എത്തിപ്പെടുന്നവര്‍ ഉച്ചവെയിലില്‍ പോക്കറ്റ് കാലിയാക്കേണ്ടി വരും. രാവിലെ 9 മുതല്‍ 5.30 വരെ സഹിക്കാന്‍ കഴിയാത്ത ചൂടില്‍ ജ്യൂസും മിനറല്‍ വാട്ടറും തന്നെ ശരണം.

ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയിടങ്ങളില്‍ നിന്നാണ് കൊല്ലം ജില്ലയിലേക്ക് പ്രധാനമായും നാരങ്ങ എത്തിക്കുന്നത്. അവിടങ്ങളില്‍ ഉല്പാദനം കുറഞ്ഞതും വില വര്‍ധനവിന് കാരണമായെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു. നാരങ്ങവില ഉയര്‍ന്നതോടെ ചെറു പെട്ടിക്കടകള്‍ മുതല്‍ ബേക്കറികളിലും നാരങ്ങവെള്ളം സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 10 മുതല്‍ 15 രൂപയ്‌ക്ക് വരെ ലഭിച്ചിരുന്ന നാരങ്ങാവെള്ളത്തിന് 20 മുതല്‍ 30 രൂപ വരെയായി. ചൂട് സമയത്ത് തന്നെ നാരങ്ങാവെള്ളത്തിനും വില ഉയര്‍ന്നതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി.

വഴിയോര കച്ചവടക്കാര്‍ പറയുന്നത് നാരങ്ങവെള്ളത്തിനും ആവശ്യക്കാര്‍ കുറഞ്ഞുവെന്നാണ്. കുടുംബശ്രീയടക്കമുള്ള ചെറുകിട അച്ചാര്‍ നിര്‍മ്മാണ യൂണിറ്റുകളിലും ചെറുനാരങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് പ്ര തിസന്ധിയിലായിട്ടുണ്ട്. വില കൂട്ടിക്കഴിഞ്ഞാല്‍ ഡിമാന്‍ഡ് കുറയുമെന്നാണ് ഇവര്‍ പറയുന്നത്. ചെറുനാരങ്ങയുടെ വില കൂടിയതിനാല്‍ പഴയ വിലയ്‌ക്ക് വില്‍ക്കാനും കഴിയുന്നില്ല. ഇത് വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്.

Tags: Drinking WaterLemonheat wave
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.