
തിരുവനന്തപുരം: കേരളത്തിലെ ഭരണം കിട്ടിയില്ലെങ്കിലും അതിന് മുന്‍പേ തുടങ്ങിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ധാര്‍ഷ്ട്യം. ഇക്കഴിഞ്ഞ ദിവസം അവരുടെ അധിക്ഷേപം ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ശശികല ടീച്ചര്‍ക്ക് എതിരെയായിരുന്നു. ശശികലടീച്ചറുടെ വിഷനാവ് അരിയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റോബര്‍ട്ട് വെള്ളാംവെള്ളി പ്രസ്താവിച്ചത്.
കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ചത് ശശികലയെ പ്രകോപിപ്പിച്ചിരുന്നു. ചിക്കന്‍ മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശശികലയുടെ വിമര്‍ശനം.
ശശികലടീച്ചര്‍ മതേതര കേരളത്തിന്റെ ചോരകുടിക്കുന്ന വ്യക്തിയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം പാടിയതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ശശികലയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മര്യാദകളുടെ സീമകള്‍ ലംഘിക്കുന്ന ഈ പ്രതികരണം.
‘വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാന്‍ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. നല്ല ഹൈന്ദവനും നല്ല മുസല്‍മാനും നല്ല ക്രൈസ്തവനുമാണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം. മലയാളി മണ്ണിന്റെ നെറുകയില്‍ മത മൈത്രിയുടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും. ചിക്കന്‍ മസാല ചിക്കന്‍ കറിയില്‍ ഇട്ടാലും അളവ് കൂടിയാല്‍ കറി വായില്‍ വയ്‌ക്കാന്‍ കൊള്ളില്ല ശശികലേ. വിഷകലയെ പോലെ വെയ്സ്റ്റ് കൊട്ടയിലാകും അതിന്റെ സ്ഥാനം. ‘ എന്നാണ് റോബര്‍ട്ട് വെള്ളാംവെള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.