Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

നിതിന്‍ രാജ് എന്ന അബ്ദുള്‍ ജബ്ബാര്‍ ഹാജി തന്റെ അടുത്ത സുഹൃത്താണെന്ന് പിണറായി വിജയന്‍ പ്രസംഗിച്ചിട്ടുണ്ട്. റാം എന്ന പ്രൊഫസര്‍ ജാതിവെറിക്കാരനാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതോടെ ഈ പ്രൊഫസര്‍ക്കെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ ചാടിവീഴുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 08:45 pm IST
inKerala

കണ്ണൂര്‍:  നിതിന്‍ രാജ് എന്ന അബ്ദുള്‍ ജബ്ബാര്‍ ഹാജി തന്റെ അടുത്ത സുഹൃത്താണെന്ന് പിണറായി വിജയന്‍ പ്രസംഗിച്ചിട്ടുണ്ട്. റാം എന്ന പ്രൊഫസര്‍ ജാതിവെറിക്കാരനാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതോടെ ഈ പ്രൊഫസര്‍ക്കെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ ചാടിവീഴുകയായിരുന്നു. എന്തിന് ചില ടിവിക്കാര്‍ ‘ജാതിവെറിയുടെ റാം രാജ്യം’ എന്ന തലക്കെട്ടില്‍ വരെ ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. രാമരാജ്യവുമായി ബന്ധപ്പെട്ട് ജാതിവെറിയെക്കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ബിജെപിയെ അടിക്കാന്‍ നല്ലൊരു ആയുധം എന്ന നിലയിലായിരുന്നു കേരളത്തിലെ മനോരമയുള്‍പ്പെടെയുള്ള പത്രങ്ങളും മാധ്യമം, മീഡിയവണ്‍ പോലുള്ള ജിഹാദി മാധ്യമങ്ങളും റിപ്പോര്‍ട്ടര്‍ ടിവി പോലുള്ള ഇടത് ചായ് വുള്ള മാധ്യമങ്ങളും ചാടിവീണത്.

അബ്ദുള്‍ ജബ്ബാര്‍ ഹാജി വന്നതോടെ മാപ്രകള്‍ കണ്ടം വഴി ഓടുന്നു

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലേക്ക് പുതിയൊരാള്‍ കടന്നുവന്നതോടെ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പഴയ ആവേശം കാണുന്നില്ലെന്ന് പറയപ്പെടുന്നു. ഈ കോളെജ് സ്ഥാപിച്ച ട്രസ്റ്റിന്റെ അധ്യക്ഷനായ അബ്ദുള്‍ ജബ്ബാര്‍ ഹാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് മാധ്യമങ്ങള്‍ കോളെജിനെതിരായ വിമര്‍ശനസ്വരം കുറച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് ജാതി വെറിയനായ റാം എന്ന പ്രൊഫസറുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഡോ. റാം എന്ന ജാതിവെറിയനായ പ്രൊഫസര്‍ അവിടെ വിലസിയിരുന്നത് ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജിയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ്. ഒരു വിദ്യാര്‍ത്ഥിയും റാമിനെ ചോദ്യം ചെയ്യാന്‍ തയ്യാറാകതിരുന്നത് അയാള്‍ ഉടമയുടെ സ്വന്തം ആളാണ് എന്നതിനാലാണ്. മാത്രമല്ല, ജാതിവെറിയനായ റാമിനെയും അദ്ദേഹത്തിന്റെ അനുയായിയായ ഡോ. സംഗീതയെയും ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ഒളിപ്പിക്കുന്നത് മാനേജ് മെന്‍റ് തന്നെയാണ്. ഇവര്‍ പുറത്തുവന്നാല്‍ മാനേജ് മെന്‍റിനെതിരെ പലതും വിളിച്ചുപറയും എന്ന ഭീതിയും മാനേജ് മെന്‍റിനുണ്ട്. മാത്രമല്ല, ലോണ്‍ ആപ്പ് കമ്പനിയുടെ ഭീഷണിയെതുടര്‍ന്നാണ് നിതിന്‍ രാജ് ആത്മഹത്യ ചെയ്തതെന്ന് ഈ അധ്യാപകര്‍ പറയുന്നു. ഇതിന്റെ ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഫോണ്‍വെച്ച് ഓടിപ്പോയ നിതിന്‍ രാജ് ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പറയുന്നു. എന്തായാലും ഈ വിഷയത്തില്‍ ലോണ്‍ ആപ് കമ്പനിയുടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും എന്തുകൊണ്ട് അബ്ദുള്‍ ജബ്ബാര്‍ ഹാജി അഞ്ചരക്കണ്ടിയിലേക്ക് വരുന്നില്ല?

കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ചില അന്വേഷണങ്ങള്‍ നടക്കുന്നതായി പറയുന്നു. അതിനാലായിരിക്കാം ഇദ്ദേഹം അഞ്ചരക്കണ്ടി കോളെജില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും അബ്ദുള്‍ ജബ്ബാര്‍ ഹാജി ഇന്ത്യയിലേക്ക് എത്തിയിട്ടില്ല.

യഥാര്‍ത്ഥത്തില്‍ ഈ കോളെജിന്റെ പേര് അഞ്ചരക്കണ്ടി ദന്തല്‍ കോളെജ് എന്നല്ല, കണ്ണൂര്‍ ദന്തല്‍ കോളെജ് എന്നാണ്. ഈ കെട്ടിടം അനധികൃതമായാണ് ഉടമ അബ്ദുള്‍ ജബ്ബാര‍് ഹാജി കെട്ടിപ്പൊക്കിയിരിക്കുന്നത്. കയ്യേറിയെടുത്ത ഭൂമിയിലാണ് ഈ കോളെജ് കെട്ടിടം എന്നും പറയുന്നു. അബ്ദുള്‍ ജബ്ബാര‍് ഹാജിയുടെ പേരില്‍ ക്രിമിനല്‍ കേസുകളുള്ളതായും പറയുന്നു.

എന്തായാലും കോളെജ് ഉടമയായ വില്ലന്‍ രംഗത്തെത്തിയതോടെ കേരളത്തിലെ മാധ്യമങ്ങല്‍ക്ക് അല്‍പം കലി അടങ്ങിയിട്ടുണ്ട്. നേരത്തെ കോളെജ് പ്രൊഫസര്‍ റാമിന് നേരെ ആക്രമണോത്സുകമായി ക്യാമറ തിരിച്ചവര്‍ പക്ഷെ അബ്ദുള്‍ ജബ്ബാര്‍ ഹാജിയ്‌ക്ക് നേര്‍ക്ക് ക്യാമറ തിരിക്കാന്‍ തയ്യാറല്ല.

അബ്ദുള്‍ ഹാജിയുടെ മുസ്ലിംലീഗുമായുള്ള ബന്ധവും പിണറായി വിജയനായുള്ള ബന്ധവും കോണ്‍ഗ്രസുമായുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. പിണറായി വിജയന്‍ ഈ അബ്ദുള്‍ ഹാജിയെ പുകഴ്‌ത്തി പ്രസംഗിക്കുന്നതിന്റെ വീഡിയോ വരെ പുറത്തുവന്നിട്ടുണ്ട്.

കണ്ണൂർ മാട്ടൂൽ സ്വദേശിയായ എം.എ. അബ്ദുൾ ജബ്ബാർ ഹാജി (A.K. Abdul Jabbar) അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ്/മെഡിക്കൽ കോളേജ് ട്രസ്റ്റ് ചെയർമാനാണെന്ന് മാത്രമല്ല, അനധികൃതമായി കയ്യടക്കിയ സര്‍ക്കാര്‍ 300 ഏക്കറോളം സർക്കാർ ഭൂമിയിലാണ് ഇയാള്‍ ഈ കോളെജ് കെട്ടിപ്പൊക്കിയതെന്നും പരാതിയുണ്ട്. കറുവപ്പട്ട തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമിയാണ് കോളെജിന് വേണ്ടി കയ്യേറിയ ഭൂമി. ഈ ഭൂമി കയ്യേറ്റത്തെ കേരളം ഭരിച്ച ഇടത് പക്ഷ സര്‍ക്കാര്‍ സഹായിച്ചിരുന്നതായും പറയുന്നു. ഭൂമി കൈയേറ്റം, ഭൂമി തരംമാറ്റൽ, വ്യാജരേഖ ചമയ്‌ക്കൽ, അനധികൃത പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട് അബ്ദുൾ ജബ്ബാർ ഹാജിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

മലപ്പുറം ജില്ലാപഞ്ചായത്ത്: മുസ്ലിം ലീഗ് പ്രതിനിധിയായ ജബ്ബാർ ഹാജി മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി 2025 ഡിസംബറിലെ വാർത്തകളിൽ പരാമർശമുണ്ട്.

അബ്ദുള്‍ ജബ്ബാര്‍ ഹാജിയുടെ കാസര്‍ഗോട്ടെ സെഞ്ച്വറി ദന്തല്‍ കോളെജിലും പ്രശ്നങ്ങള്‍

അബ്ദുള്‍ ജബ്ബാര് ഹാജിയുടെ മറ്റൊരു ദന്തല്‍ കോളെജായ കാസര്‍ഗോഡ് പൊയ്നാച്ചിയിലുള്ള സെഞ്ച്വറി ദന്തല്‍ കോളെജിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധ്യാപകപീഢനം ചര്‍ച്ചയായിരുന്നെങ്കിലും അവിടെയും സര്‍ക്കാര്‍ കോളെജിനെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല.

സെഞ്ച്വറി കോളെജില്‍ പുതുതായി കോളെജില്‍ വരുന്ന വിദ്യാര്‍ത്ഥികളെ കരിവാരിത്തേച്ച് ഇലകള്‍ ഉടുപ്പിച്ച് റാഗിംഗ് നടത്തുന്ന പ്രാകൃത രീതി നിലവിലുണ്ടായിരുന്നെങ്കിലും ഇതിനെതിരെ വന്ന പരാതികളെല്ലാം തേഞ്ഞുമാഞ്ഞുപോയി. സെഞ്ച്വറി കോളെജിലും പല നിയമലംഘനം നടന്നിട്ടുണ്ട്. അബ്ദുള്‍ ജബ്ബാര്‍ ഹാജിയുടെ കോളെജുകള്‍ ഇടിമുറികളായി മാറിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടാറില്ല.

അബ്ദുള്‍ ജബ്ബാര്‍ ഹാജി ഇപ്പോള്‍ മലേഷ്യയിലാണ്. ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും പ്രസിദ്ധീകരിക്കാന്‍ ബിജെപിയെ വട്ടം കറക്കി കൂത്താടുന്ന മമാ മാധ്യമങ്ങളോ ജിഹാദി മാധ്യമങ്ങളോ ഇടത് മാധ്യമങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ എല്ലാ മാപ്രകളും അഞ്ചരക്കണ്ടി കോളെജ് പ്രശ്നം തൊടാന്‍ പേടിച്ച് കണ്ടം വഴി ഓടുന്ന കാഴ്ചയാണ് മതേതര കേരളത്തില്‍ കാണുന്നത്.

കേരളത്തിലെ ബിജെപി വിരുദ്ധ, ഇടത് ,ജിഹാദി മാധ്യമങ്ങള്‍ ഇപ്പോള്‍ ഈ വിഷയം തേച്ചുമാച്ചു കളയാന്‍ മറ്റ് വാര്‍ത്തകള്‍ക്ക് പിന്നാലെ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്.

അഞ്ചരക്കണ്ടിയിലെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഡിവൈഎഫ് ഐയും എസ് ഡിപിഐയും

നിതിന്‍രാജിന്റെ മരണം മുതലാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഡിവൈഎഫ് ഐയും എസ് ഡിപിഐയും രംഗത്തുണ്ട്. ഇവര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി പ്രതിഷേധം ആളിക്കത്തിക്കുന്നത് ഒരൊറ്റ ലക്ഷ്യം ലാക്കാക്കിയാണ് നിരവധി കേസുകളില്‍ പ്രതിയായ ഉടമ അബ്ദു ജബ്ബാര്‍ ഹാജിയെ ഇവര്‍ പൂര്‍ണ്ണമായും വിട്ടുകളയുന്നു എന്ന് മാത്രമല്ല, ഈ സമരത്തിന്റെ മറവില്‍ കോളെജില്‍ വിദ്യാര്‍ത്ഥിയൂണിറ്റ് തട്ടിക്കൂട്ടാനാണ് ഇവരുടെ ഗൂഢലക്ഷ്യം.

 

Tags: Dr SangeethaKannur Dental CollegePinarayi VijayanLatest newsnithin rajDental CollegeAncharakkandy Dental collegeAbdul Jabbar HajiProf Ram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.