News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാലടി: വിയോജിപ്പുണ്ടെങ്കിൽ മൂർദ്ദാബാദും സിന്ദാബാദുമല്ല ഭാരതത്തിന്റെ സംസ്‌കാരമെന്ന് ഓർമ്മിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ രണ്ടുദിവസത്തെ ശ്രീശങ്കരജയന്തി പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
ഗവർണറുടെ സന്ദർശനവും ശ്രീശങ്കര ജയന്തി ആഘോഷവും സർവകലാശാലയിലെ എസ്എഫ്‌ഐക്കാർ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. കാമ്പസിൽ ഗവർണർരാജ് അനുവദിക്കില്ല എന്ന് പ്രസ്താവിച്ചായിരുന്നു എസ്എഫ്‌ഐ പ്രതിഷേധം. പ്ലക്കാർഡുമായി എത്തിയ എസ്എഫ്‌ഐക്കാരെ പോലീസ് തടഞ്ഞു.
അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ ഒന്നിച്ചിരിക്കുക, ചർച്ച ചെയ്യുക, ഒന്നിച്ച് മുന്നോട്ടുപോകുക എന്നതാണ് നമ്മുടെ പാരമ്പര്യം എന്ന് ഗവർണർ ഓർമ്മിപ്പിച്ചു. വിയോജിപ്പുണ്ടായാൽ ഉടനെ മൂർദ്ദാബാദും സിന്ദാബാദും വിളിക്കുകയല്ല വേണ്ടത് എന്നും ഗവർണർ പറഞ്ഞു.
ഗവർണ്ണറുടെ ഉദ്ഘാടന പരിപാടികൾക്കും തുടർ ദിവസങ്ങളിലെ സെമിനാറുകൾക്കും നിർബന്ധമായും വിദ്യാർത്ഥികൾ പങ്കെടുക്കണമെന്നും അല്ലെങ്കിൽ നപടികൾ ഉണ്ടാകുമെന്നും സർവകലാശാലാ വ്യാകരണ വിഭാഗം തലവൻ പറയുന്നതായ ശബ്ദ സന്ദേശം വിവാദമായിട്ടുണ്ട്.

 

Recent Posts