Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 21, 2026, 09:39 am IST
inEditorial
ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഇടതു -ജിഹാദി ശക്തികളുടെ താവളമായിട്ട് പതിറ്റാണ്ടുകളായി. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചും വ്യാജ രേഖകള്‍ ഹാജരാക്കിയും, മറ്റുതരത്തിലുള്ള ക്രമക്കേടുകള്‍ കാണിച്ചും സര്‍വ്വകലാശാലയില്‍ അധ്യാപകരായി കയറിക്കൂടിയ ഇടതുപക്ഷക്കാരുടെയും സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെയും, ഇവരുമായി കൈകോര്‍ക്കുന്ന ജിഹാദി ശക്തികളുടെയും ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങളിലൂടെ സര്‍വ്വകലാശാലയുടെ ഭരണംതന്നെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സര്‍വ്വകലാശാലയിലെ ശ്രീശങ്കര ജയന്തി ആഘോഷം അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍. ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തുന്നതറിഞ്ഞ്, പരിപാടി തന്നെ താറുമാറ് ആക്കാനുള്ള നീക്കങ്ങളാണ് ഇക്കൂട്ടര്‍ നടത്തിയത്.

ഗവര്‍ണര്‍ എത്തുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളിനെക്കുറിച്ച് വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ അറിവും അനുമതിയും ഇല്ലാതെ സിപിഎം അനുകൂല അധ്യാപക സംഘടനയിലുള്ളവര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നു. ഇതില്‍ നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ രംഗത്തു വരികയും സര്‍ക്കുലര്‍ കത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു വിവാദം കുത്തിപ്പൊക്കിയും, അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചും ഗവര്‍ണറുടെ സന്ദര്‍ശനം തടയുകയും, ശ്രീശങ്കര ജയന്തി അലങ്കോലപ്പെടുത്തുകയുമായിരുന്നു ഇക്കൂട്ടരുടെ ദുഷ്ടലാക്ക്. ചാന്‍സലര്‍ ആയിരുന്നിട്ടും ഗവര്‍ണറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ ഇടത് അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളും ജിഹാദി ശക്തികളും അനുവദിച്ചിരുന്നില്ല. പതിനൊന്ന് വര്‍ഷത്തിനു
ശേഷമാണ് ഒരു ഗവര്‍ണര്‍ സര്‍വ്വകലാശാലയില്‍ എത്തുന്നത്. ഇത് തടയാനുള്ള ഗൂഢാലോചനയാണ് നടന്നത്.

ഗവര്‍ണറുടെ സന്ദര്‍ശനം മുന്നില്‍ക്കണ്ട് ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരില്‍ വിനോദയാത്രയ്‌ക്ക് പോയതും ശ്രീശങ്കര ജയന്തിയുടെ ശോഭ കെടുത്താന്‍ വേണ്ടിയാണ്. ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ രജിസ്ട്രാര്‍ സ്ഥലത്തില്ലാതിരുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ പെരുമാറ്റമാണ്. നിയമങ്ങളും ചട്ടങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. രാഷ്‌ട്രീയം കളിക്കുന്ന സിപിഎമ്മുകാരെ കുത്തിനിറച്ചുള്ള സിന്‍ഡിക്കേറ്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍വകലാശാലയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച വിസിയെ ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു. ഡോ. സിസ തോമസിന് പകരം ചുമതല നല്‍കുകയും ചെയ്തു. ഇതിനു പ്രതികാരം ചെയ്യാന്‍ കൂടിയാണ് ഗവര്‍ണറുടെ സന്ദര്‍ശനത്തെ അലങ്കോലപ്പെടുത്താനുള്ള നീക്കം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ അച്ചടക്ക നടപടി എടുക്കണം.

ആദിശങ്കരന്റെ നാട്ടില്‍ ഒരു സംസ്‌കൃത സര്‍വകലാശാല വേണമെന്ന ആവശ്യത്തിനു തന്നെ സിപിഎമ്മും ഇടതു പാര്‍ട്ടികളും എതിരായിരുന്നു. ഈ എതിര്‍പ്പിനെ മറികടന്നാണ് സര്‍വ്വകലാശാല നിലവില്‍ വന്നത്. ആദ്യ വിസിയായ ആര്‍. രാമചന്ദ്രന്‍ നായരുടെ കാലാവധി കഴിഞ്ഞതോടെ സിപിഎമ്മിന്റെയും ഇടതു പാര്‍ട്ടികളുടെയും താളത്തിനു തുള്ളുന്നവര്‍ സര്‍വ്വകലാശാലയുടെ ഭരണം നിയന്ത്രിക്കാന്‍ തുടങ്ങി. ജിഹാദി ശക്തികളും ഒപ്പം ചേര്‍ന്നതോടെ ഇവരെ നേരിടാന്‍ പിന്നീട് വന്ന വിസിമാര്‍ക്കു കഴിഞ്ഞില്ല. സിപിഎമ്മിന്റെ കളരിയില്‍ പഠിച്ചവര്‍ കള്ളത്തരത്തിലൂടെ ഒന്നിനുപുറകെ ഒന്നായി അധ്യാപകരായെത്തിയതോടെ സര്‍വ്വകലാശാല സിപിഎമ്മിന്റെ താവളമായി മാറി. സര്‍വ്വകലാശാലയുടെ കവാടത്തില്‍ ശ്രീശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതിനെയും ഇക്കൂട്ടര്‍ എതിര്‍ത്തു. ശ്രീശങ്കര ജയന്തി യഥാര്‍ത്ഥ ദിനത്തില്‍ ആഘോഷിക്കാന്‍ പോലും അനുവദിച്ചില്ല.

വിദ്യാര്‍ത്ഥി സംഘടനയുടെ ലേബല്‍ ഉണ്ടെങ്കിലും എസ്എഫ്‌ഐ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ്. ഭാരതത്തെയും സനാതന ധര്‍മ്മത്തെയും മതത്തിന്റെ പേരില്‍ എതിര്‍ക്കുന്ന ജിഹാദി ശക്തികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സംസ്‌കൃതത്തിന്റെ വിശുദ്ധമായ പാരമ്പര്യവും ശ്രീശങ്കരന്റെ മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇക്കൂട്ടരുടെ കണ്ണിലെ കരടായി. വര്‍ഷങ്ങളായി ഇവരുടെ ഫാസിസമാണ് സംസ്‌കൃത സര്‍വകലാശാലയില്‍ അഴിഞ്ഞാടുന്നത്. ഇതിന് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ ശക്തികള്‍ക്കെതിരെ നിയമപരമായ നടപടികളെടുത്ത് സര്‍വ്വകലാശാലയുടെ അക്കാദമിക് അന്തരീക്ഷം എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു.

 

Tags: SFIKaladi Sreesankaracharya Sanskrit UniversitySree Sankaracharya jayanti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.