Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 06:21 am IST
in Kerala, India
ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം 'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ് കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ന്യൂദല്‍ഹി: ഭാരതത്തിന്റെ ഭാവി ശോഭനമാക്കാനുള്ള മഹത്തായ ദൗത്യമാണ് ബാലഗോകുലം നിര്‍വ്വഹിക്കുന്നതെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍. ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം ‘കൃഷ്ണാര്‍പ്പണം’ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ക്ക് സംസ്‌കാരവും ദേശസ്നേഹവും അച്ചടക്കവും പകര്‍ന്നുനല്‍കുകയാണ് ബാലഗോകുലം. ഇതിലൂടെ രാജ്യത്തെ സമ്പന്നമായ ഒരു ഭാവിയിലേക്ക് നയിക്കാന്‍ കഴിവുള്ള, സംസ്‌കാരത്തില്‍ അഭിമാനിക്കുന്നവരും ഉത്തരവാദിത്തമുള്ളവരും മൂല്യാധിഷ്ഠിതരുമായ പൗരന്മാരെ വളര്‍ത്തിയെടുക്കുകയാണ് ബാലഗോകുലമെന്നും അദ്ദേഹം പറഞ്ഞു.

ആദിശങ്കരാചാര്യര്‍ക്ക് ജന്മം നല്‍കിയ പവിത്രമായ മണ്ണാണ് കേരളം. ഭാരതത്തിനുള്ള കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ശങ്കരാചാര്യര്‍. ഐക്യം, ധര്‍മ്മം, അറിവ് എന്നിവയുടെ സന്ദേശമാണ് ഭാരതമാകെ സഞ്ചരിച്ച് ശങ്കരാചാര്യര്‍ പകര്‍ന്നുനല്‍കിയത്. കേരളത്തിന്റെ മണ്ണില്‍ പിറവികൊണ്ട ബാലഗോകുലവും അതേ സന്ദേശമാണ് നല്‍കുന്നത്. ഇന്ന് ഭാരതത്തോളവും ഭാരതത്തിനപ്പുറവും ബാലഗോകുലം വളര്‍ന്നു. കേരളം എല്ലായ്‌പ്പോഴും ദൈവത്തിന്റെ സ്വന്തം നാടായിരിക്കും. ആര്‍ക്കും അത് മാറ്റാനാകില്ല.

കുട്ടികളാണ് ബാലഗോകുലത്തിന്റെ യഥാര്‍ത്ഥ ദീപവാഹകര്‍. സംസ്‌കാരത്തിലുള്ള അഭിമാനം, മുതിര്‍ന്നവരോടുള്ള ബഹുമാനം, കൂട്ടായ പ്രവര്‍ത്തനം, അച്ചടക്കം തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നത് ജീവിതത്തിലുടനീളം വിജയം കൈവരിക്കാന്‍ അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ചിന്തകളെയും പ്രവര്‍ത്തികളെയും കഴിവുകളെയും ഉയര്‍ന്ന ലക്ഷ്യത്തിനായി സമര്‍പ്പിക്കുന്നത് ഭഗവാന്‍ കൃഷ്ണന്റെ ഉപദേശങ്ങളുടെ സത്തയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് തൃശൂരില്‍ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നതായും ഉപരാഷ്‌ട്രപതി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, ശ്രീപദ് നായിക്, സദാനന്ദന്‍ മാസ്റ്റര്‍ എംപി, ആര്‍എസ്എസ് ദല്‍ഹി പ്രാന്തസംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍, ഫരീദാബാദ് അമൃത ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ സ്വാമി നിജാമൃതാനന്ദപുരി, ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ മാര്‍ഗദര്‍ശി എന്‍. വേണുഗോപാല്‍, പ്രസിഡന്റ് പി.കെ. സുരേഷ്, ജനറല്‍ സെക്രട്ടറി ബിനോയ് ബി. ശ്രീധരന്‍, സംഘടനാ സെക്രട്ടറി കെ.വി. അജികുമാര്‍, ബാലഗോകുലം കേരളം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെ പ്രതിപാദിക്കുന്ന എഴുനൂറിലധികം പേര്‍ പങ്കെടുത്ത നൃത്തസംഗീത നാടകം, ജ്ഞാനപ്പാന, ഭഗവദ്ഗീതാ പാരായണം, യോഗ പ്രദര്‍ശനം തുടങ്ങിയവയും അരങ്ങേറി.

Tags: Vice President C.P. RadhakrishnanBalagokulam Delhi NCR Silver Jubilee Celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു
Kerala

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു
Kerala

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനം ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു

Kerala

ശിവഗിരികുന്നുകള്‍ പീതാംബരമണിയും മഹാതീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും; ടനം ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ

Kerala

ട്രിവാന്‍ഡ്രം ഫെസ്റ്റ് സ്‌നേഹസംഗമം: ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍ മുഖ്യാതിഥി

പുതിയ വാര്‍ത്തകള്‍

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.