Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

സജിചന്ദ്രന്‍byസജിചന്ദ്രന്‍
Apr 18, 2026, 10:52 am IST
inKerala
പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

പാറശ്ശാല: അമ്പത് കോടിയോളം രൂപ മുടക്കി നിര്‍മിച്ച പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രാണവായു നല്‍കാന്‍ പോലും ജീവനക്കാരില്ല. കഴിഞ്ഞ ദിവസം ജോലിക്കിടെ കുഴഞ്ഞ് വീണ കെഎസ്ഇബിയിലെ കരാര്‍ ജീവനക്കാരന്‍ അമ്പൂരി സ്വദേശി സന്തോഷ് (46) മരണപ്പെട്ടത് യഥാസമയം ഓക്‌സിജന്‍ നല്‍കാത്തതിനാല്‍. ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഓക്‌സിജന്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും യഥാസമയം നല്‍കിയില്ല. നഴ്‌സ് മറ്റ് രോഗികളെ പരിചരിക്കുന്ന തിരക്കിലായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും മതിയായ ജീവനക്കാരെ നിയമിക്കാതെയും ഭരണ നേട്ടമെന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു.

ഒ പി ബ്ലോക്കിലെ ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. പുതിയ ബ്ലോക്കില്‍ മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമാക്കിയില്ല. ആധുനിക സംവിധാനങ്ങളോടെ ലബോറട്ടറികള്‍ സജ്ജമാക്കുമെന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയ ഡയാലിസിസ് യൂണിറ്റില്‍ പതിനാല് രോഗികള്‍ക്ക് ഒരേ സമയം ചികിത്സ നടത്താന്‍ കഴിയുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ പഞ്ചായത്തുകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആയിരങ്ങള്‍ ചികിത്സ തേടി എത്തുന്ന പാറശാല ആശുപത്രി വികസനത്തിന് മൂന്ന് ഘട്ടങ്ങളിലായി 153 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്നും പ്രഖ്യാപനം നടത്തി. എന്നാല്‍ ആശുപത്രി കെട്ടിടം നിര്‍മിച്ച ശേഷം പ്രവര്‍ത്തിപ്പിക്കാത്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കി. ഇതോടെ തറയിലെ ടൈല്‍സ് അടക്കം കുത്തിപ്പൊളിച്ച് വീണ്ടും പണി പൂര്‍ത്തിയാക്കി അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഇതനുസരിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും സംയുക്ത പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

ആശുപത്രിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Kerala Health DepartmentKerala Medical Service CorporationParassala Government Multi Specialty HospitalNot enough staff
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.