കോഴിക്കോട് : ഈങ്ങാപ്പുഴയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം.ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം തലച്ചിറയില്‍ ജോസ് മാത്യുവിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ നാലര പവന്‍ സ്വര്‍ണാഭാരണവും വജ്രംപതിപ്പിച്ച വളയും 65000 രൂപയും കവര്‍ന്നു.
വിലപിടുപ്പുള്ള മൂന്നു വാച്ചുകളും കവര്‍ന്നിട്ടുണ്ട്.സ്വകാര്യ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് ജോസ് മാത്യു.രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ പിന്‍വശം തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുളളില്‍ കടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
















