Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന് കടന്നുകളഞ്ഞ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു. മുംബൈയില്‍ നിന്നാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് വിനീഷിനെ ട്രെയിന്‍മാര്‍ഗം കോഴിക്കോട് എത്തിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന് രക്ഷപ്പെട്ടത്.

മുംബയ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്ന് മാസമായി മുംബയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്.

ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ വിനീഷ് ശ്രമിച്ചതാണ് ടവര്‍ ലൊക്കേഷന്‍ മനസിലാക്കാന്‍ പൊലീസിനെ സഹായിച്ചത്.ഇതേ തുടര്‍ന്ന് മുംബൈയിലെത്തിയ അന്വേഷണ സംഘം രണ്ട് മാസമായി പ്രതിക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു.

 

 

Recent Posts