Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 04:34 pm IST
in India, Parivar

കന്ദകുര്‍ത്തി (തെലങ്കാന): രാഷ്‌ട്രീയ സ്വയംസേവക സംഘം സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പൂര്‍വിക ഗ്രാമമായ കന്ദകുര്‍ത്തിയില്‍ സ്ഥാപിച്ച ശ്രീകേശവ സ്ഫൂര്‍ത്തി മന്ദിര്‍ ഏപ്രില്‍ 11ന് സര്‍സംഘചാലക് ഡോ. മോഹ് ഭാഗവത് ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ജിയുടെ ജീവിതവും പൂര്‍വികപരമ്പരയും അടയാളപ്പെടുത്തിയ കേശവ് സ്ഫൂര്‍ത്തി മന്ദിറില്‍ വിപുലമായ ഫോട്ടോ ഗ്യാലറിയും വീഡിയോ പ്രസന്റേഷന്‍ ഗാലറിയും ഒരുക്കും. ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ താഴത്തെ നിലയില്‍ അനാച്ഛാദനം ചെയ്യും.

സംഗ്രഹാലയ ഹാളില്‍ ഡോക്ടര്‍ജി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികളുടെ പകര്‍പ്പുകള്‍, ജീവിതവുമായി ബന്ധപ്പെട്ട അപൂര്‍വ പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. അയോദ്ധ്യയിലെ രാംലല്ല വിഗ്രഹം നിര്‍മ്മിച്ച ശില്പി അരുണ്‍ യോഗിരാജ് ആണ് ഭാരത മാതാവിന്റെയും ഡോക്ടര്‍ജിയുടെയും പ്രതിമകള്‍ രൂപകല്പന ചെയ്തത്. കന്ദകുര്‍ത്തി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേശവ സേവാ സമിതിയാണ് ശ്രീകേശവ സ്ഫൂര്‍ത്തി മന്ദിര്‍ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. കുറഞ്ഞ ഫീസില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്കുന്ന ശിശുമന്ദിര്‍, മഹാറാണി അഹല്യാഭായ് ഹോള്‍ക്കറുടെ സ്മരണയ്‌ക്കായി ഗോദാവരീതീരത്ത് സ്‌നാനഘട്ടങ്ങള്‍, സേവാപ്രവര്‍ത്തനങ്ങള്‍, ഗോദാവരീ ആരതി, നൈപുണ്യ വികസന കേന്ദ്രം, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലന പരിപാടികള്‍, ജൈവ കൃഷി പരിശീലനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.

നിസാമാബാദ് ജില്ലയില്‍ ഗോദാവരി, മഞ്ജിര, ഹരിദ്ര നദികളുടെ സംഗമസ്ഥാനത്തുള്ള കന്ദകുര്‍ത്തി, ഹൈദരാബാദില്‍ നിന്ന് ഏകദേശം 210 കിലോമീറ്ററും നാഗ്പൂരില്‍ നിന്ന് 380 കിലോമീറ്ററും അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ സുബ്രഹ്‌മണ്യന്റെ സാന്നിധ്യം കൊണ്ട് പരമ്പരാഗതമായി സ്‌കന്ദപുരി എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ത്രേതായുഗത്തില്‍ വനവാസകാലത്ത് ഭഗവാന്‍ ശ്രീരാമനും ഛത്രപതി ശിവാജിയും നിരവധി തവണ ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഡോക്ടര്‍ജിയുടെ കുടുംബഭരദേവതയായ കേശവമൂര്‍ത്തിയുടെ ക്ഷേത്രവും കന്ദകുര്‍ത്തിയുടെ സവിശേഷതയാണ്.

Tags: RSSDr. Kesava Baliram HedgewarKesava Sphoorthi Mandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

പുതിയ വാര്‍ത്തകള്‍

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.