Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 01:14 pm IST
inKerala
പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

പാലക്കാട്: ഇടത്- വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു.

എല്‍ഡിഎഫും യുഡിഎഫും അഴിമതിയിലും കുറ്റകൃത്യങ്ങളിലും വികസന മുരടിപ്പിലും പങ്കാളികളാണ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ കോണ്‍ഗ്രസും സിപിമ്മും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ അഴിമതിയുടെ ഈറ്റില്ലമാക്കി മാറ്റിയെന്നും അവര്‍ക്കെതിരെ സോളാര്‍ തട്ടിപ്പ് മുതല്‍ അഴിമതികളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണാടി പാത്തിക്കലില്‍ നടന്ന പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുവരും നിരപരാധികളായെ ജനങ്ങളെ കൊള്ളയടിക്കുകയും വികസനം തടയുകയുമാണ് ചെയ്യുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിന് ശാപമായി മാറി. പിണറായി ചിരിക്കുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ കരയുകയാണ്.

ജനങ്ങളെ മാത്രമല്ല, അദ്ദേഹം ദൈവത്തെ പോലും വെറുതെവിട്ടില്ല. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചക്കു പിന്നിലുള്ളവര്‍ മുഴുവന്‍ പിണറായിയുടെ പാര്‍ട്ടിക്കാരാണെന്നതിനാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. കേരളത്തെ ലഹരിയുടെ ഹബ്ബാക്കി മാറ്റിയത് സര്‍ക്കാരാണ്. മുക്കിന് മുക്കിന് പുതിയ മദ്യശാലകളും ബാറുകളും തുറക്കാനാണ് സര്‍ക്കാരിന് താത്പര്യം. സംസ്ഥാനം ഏകദേശം 6 ലക്ഷം കോടി രൂപയുടെ വലിയ കടബാധ്യതയാണ് നേരിടുന്നത്. ഓരോ പൗരന്റെയും മേല്‍ വലിയ ഭാരം ചുമത്തിയിരിക്കുന്നു. കേരളത്തിന്റെ വികസനത്തിനല്ല, ധൂര്‍ത്തിനും പാര്‍ട്ടിയുടെ വികസനത്തിനും വേണ്ടിയാണ് കടം വാങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാലിപ്പോള്‍ തൊഴിലില്ലായ്‌മ മൂലം യുവതലമറ നാടുവിടുകയാണ്. എല്‍ഡിഎഫിന്റെ അര്‍ത്ഥം നുണയന്‍, സേച്ഛാധിപതി, വഞ്ചകര്‍ എന്നായി മാറി. ഇരുമുന്നണികളില്‍ നിന്നും നാടിന്റെ മോചനത്തിന് സമയമായെന്നും, ബിജെപി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുന്നണികളെയും തകര്‍ത്തെറിഞ്ഞ് ബിജെപി അധികാരത്തില്‍ വരും. ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആസാമില്‍ മൂന്നാംതവണയും ബിജെപി അധികാരത്തില്‍ വന്നു. ത്രിപുര, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തിലെത്തി. കേരളത്തിലെ ഓരോ തെരഞ്ഞെടുപ്പിലും വളര്‍ന്നുവരുന്ന പാര്‍ട്ടിയാണ് ബിജെപി.

പാലക്കാട് നിന്ന് ശോഭാ സുരേന്ദ്രന്‍ വിജയിച്ചാല്‍ കാര്‍ഷിക വിപ്ലവത്തിനാണ് തുടക്കംകുറിക്കുക. അതിന് എന്റെ എല്ലാ സഹകരണവും പിന്തുണയും ഉണ്ടാവും. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് സംഭരണവില നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നു, എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സംഭരണ വില ലഭിക്കണമെങ്കില്‍ ആദ്യം വായ്‌പ എടുക്കണം. നെല്ല് നമ്മുടേതാണ്, വയലുകള്‍ നമ്മുടേതാണ്, കഠിനാധ്വാനം നമ്മുടേതാണ് എന്നിട്ടും ഇതിന് വായ്‌പയെടുക്കേണ്ട അവസ്ഥയാണ്.

കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ നെല്ലിന്റെ താങ്ങുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് വരും. ശോഭാ സുരേന്ദ്രന്‍ വിജയിച്ചാല്‍ കേരളത്തിലെ കര്‍ഷകര്‍ക്കായി കോടികള്‍ ചെലവഴിച്ച് അത്യാധുനിക അഗ്രിക്കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും പാലക്കാടിനെ സംയോജിത കാര്‍ഷിക പ്രദേശമാക്കി മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. നിര്‍ധനര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി ‘2025-26 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപ അനുവദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവഴിച്ചില്ല.
സംസ്ഥാനത്തെ അര്‍ഹരായവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ പാവപ്പെട്ടവര്‍ക്കും വീട് നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.
മോദി സര്‍ക്കാരിന്റെ കീഴില്‍ നമ്മള്‍ വികസനം ആഗ്രഹിക്കുമ്പോള്‍ അവര്‍ വിനാശമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ബിജെപി വിജയിച്ചാല്‍ കര്‍ഷകഗ്രാമങ്ങളില്‍ പടക്കം പൊട്ടും, എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് വിജയിച്ചാല്‍ പാകിസ്ഥാന്‍ ഗ്രാമങ്ങളിലായിരിക്കും പടക്കംപൊട്ടുകയെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രികയും പ്രകാശനം ചെയ്തു. പിന്നീട് കിണാശ്ശേരിയിലെ കൊയ്‌ത്തുനടക്കുന്ന പാടം സന്ദര്‍ശിക്കുകയും കര്‍ഷകരുമായി സംവദിക്കുകയും ചെയ്തു.

പിരയാരി മണ്ഡലം പ്രസിഡന്റ് കെ. വിജേഷ് അധ്യക്ഷത വഹിച്ചു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, നഗരസഭ ചെയര്‍മാന്‍ പി. സ്മിതേഷ്, ജില്ലാ സെല്‍ കണ്‍വീനര്‍ എന്‍. രാജേന്ദ്ര പ്രസാദ്, പിരായിരി മണ്ഡലം ജന. സെക്രട്ടറി ബിനില്‍ മടപ്പള്ളത്ത്, നേതാക്കളായ എന്‍. ശിവരാജന്‍, സി. രവീന്ദ്രന്‍, അനീഷ് കണ്ണാടി, എന്‍. ശിവദാസന്‍, കെ. ശിവദാസ്, അജിത മേനോന്‍, രമേഷ് എന്നിവര്‍ പങ്കെടുത്തു.

 

Tags: Sobha SurendranBjp KeralaShivraj Singh ChouhanPalakkad BJP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.