Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 11:47 am IST
inKerala, Alappuzha

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുവരെ കാര്യമായ പ്രയോജനം ലഭിക്കാത്ത തോട്ടപ്പള്ളി ഹാര്‍ബറിന്റെ പേരില്‍ പാഴായത് കോടികള്‍, ഇടതു വലതു മുന്നണികള്‍ പതിറ്റാണ്ടുകളായി ഭരിച്ചിട്ടും തോട്ടപ്പള്ളി ഹാര്‍ബറിന് ശാപമോക്ഷം ലഭിക്കുന്നില്ല. പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ച പിണറായി സര്‍ക്കാര്‍ ഹാര്‍ബറിനെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. പ്രതിവര്‍ഷം പതിനായിരക്കണക്കിന് തൊഴില്‍ അവസരങ്ങളാണ് ഇല്ലാതായതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. കരിമണല്‍ കടത്ത് ലക്ഷ്യമാക്കി യുഡിഎഫ് സര്‍ക്കാരാണ് അശാസത്രീയമായി ഹാര്‍ബര്‍ നിര്‍മ്മിച്ചത്.

പിണറായി സര്‍ക്കാരും പത്തു വര്‍ഷമായി യുഡിഎഫിന്റെ പാതയാണ് പിന്‍തുടര്‍ന്നത്. നാമമാത്രമായ ചെറുവള്ളങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഇവിടം പ്രയോജനപ്പെടുന്നത്. ഫിഷിങ് ബോട്ടുകള്‍ക്ക് ഹാര്‍ബറിനുള്ളില്‍ പ്രവേശിക്കുവാനും സാധിക്കാത്ത തരത്തിലാണ് നിര്‍മ്മാണം. തൃക്കുന്നപ്പുഴ, പുറക്കാട്,അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെയും, ആലപ്പുഴയില്‍ കാട്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു പോലെ പ്രയോജനപ്പെടേണ്ട തുറമുഖമാണ് ഇന്ന് ഇത്തരത്തില്‍ അവഗണനയില്‍ കിടക്കുന്നത്.

1987ല്‍ ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ എന്ന നിലയില്‍ തറക്കല്ലിട്ട് 1991ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം 15 കോടിയോളം രൂപ ചെലവിട്ട് 2004ല്‍ തുറമുഖ നിര്‍മ്മാണ ഉത്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രിയായിരുന്ന ജി.സുധാകരന്‍ പണി പൂര്‍ത്തിയാക്കാതെ ഉത്ഘാടനം ചെയ്യുകയായിരുന്നു. സുധാകരനെതിരെ അന്ന് കോണ്‍ഗ്രസുകാര്‍ സമരം നടത്തുകയും ചെയ്തിരുന്നു.

നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ ഇതിന്റെ പ്ലാന്‍ അശാസ്ത്രീയമാണന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടി കാട്ടിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സംസ്ഥാന സര്‍ക്കാരോ പരിഗണിക്കാന്‍ തയ്യാറായില്ല. 2014ല്‍ ഹാര്‍ബറിന്റെ പടിഞ്ഞാറെ മുഖം മണല്‍ കയറി അടയുകയും ഇതിന്റെ മറവില്‍ മണല്‍ നീക്കം ചെയ്യാന്‍ എന്ന പേരില്‍ കരിമണല്‍ കമ്പനികളെ എത്തിച്ച് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറമുഖത്തിന്റെ വികസനം എന്നന്നേയ്‌ക്കുമായി അട്ടിമറിക്കുകയായിരുന്നു. അന്ന് ജി.സുധാകരനായിരുന്നു ഇവിടുത്തെ എംഎല്‍എ.

ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും യഥേഷ്ടം കയറി മത്സ്യം വിറ്റഴിക്കാനും സുരക്ഷിതമായി ലാന്റ് ചെയ്യുവാനും കഴിയുന്ന തരത്തില്‍ നിര്‍മ്മിക്കേണ്ട തുറമുഖമാണ് ഇത്തരത്തില്‍ ഇരുമുന്നണികളുടേയും വികസന വിരോധം മൂലം ഒറ്റപ്പെട്ടുകിടക്കുന്നത്. തുറമുഖത്തിന്റെ തെക്കേ പുലിമുട്ട് 1325 മീറ്ററും 600 മീറ്റര്‍ വടക്ക് മാറി മറ്റൊരു പുലിമുട്ടും 700 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ വളളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഹാര്‍ബറിനുള്ളില്‍ സുരക്ഷിതമായി മത്സ്യ വിപണനം നടത്താന്‍ സാധിക്കൂ.

Tags: developmentBlack SandthottappallyHarbor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.