Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 07:25 am IST
inKerala
കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ബിജെപിയുടെ യുവനേതാവും കരുനാഗപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയുമായ വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ആവേശമായി എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്റെ സാന്നിധ്യം. കരുനാഗപ്പള്ളി മാത്രമല്ല, കേരളത്തിലുടനീളം ആരെയും അത്ഭുതപ്പെടുത്തുന്ന വിജയമായിരിക്കും എന്‍ഡിഎ നേടുന്നതെന്ന് കരുനാഗപ്പള്ളിയില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രീതി നടേശന്‍ പറഞ്ഞു.

ഇച്ഛാശക്തി ഉള്ള പ്രധാനമന്ത്രിയാണ് നമ്മള്‍ക്കുള്ളത്. കേരളം കൂടി മോദിക്കൊപ്പം നില്‍ക്കണം. അമ്മമാരുടെ പ്രാര്‍ത്ഥന എപ്പോഴും മോദിക്ക് ഒപ്പമുണ്ടാകുമെന്ന് പ്രീതി നടേശന്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ പേരു മാറ്റി മേനി നടിക്കുകയാണിവിടെ ചെയ്യുന്നത്. 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സാ ധനസഹായം ലഭിക്കുന്ന പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടും കേരളം നടപ്പാക്കിയില്ല. ഇതുമൂലം ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്കാണ് ആ സഹായം ലഭിക്കാതെ പോകുന്നത്.

കുട്ടികളുടെ നല്ല ഭാവിക്കായി വിഭാവനം ചെയ്ത പിഎം ശ്രീ പദ്ധതിക്കെതിരെ നടന്ന പ്രചാരണവും സമാനമാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ലക്ഷക്കണക്കിന് യുവാക്കള്‍ക്കാണ് അവര്‍ ജനിച്ച നാട്ടില്‍ത്തന്നെ ജോലി ലഭിച്ചത്. മോദി സര്‍ക്കാരിന്റെ ഓരോ പദ്ധതികളും ഭാരതത്തിന്റെ ഉയര്‍ച്ച മാത്രമാണ് ലക്ഷ്യം വയ്‌ക്കുന്നത്. മോദി വന്നതിനുശേഷമാണ് ഭാരതത്തിന്റെ സ്വരൂപം ലോകത്തിന് മനസിലാക്കാന്‍ കഴിഞ്ഞത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഓരോ വോട്ടും മോദിക്കുള്ളതാണ്. കേരളത്തില്‍ ഭരണത്തിലെത്താനുള്ള സീറ്റ് എന്‍ഡിഎ പക്ഷം നേടും. കരുനാഗപ്പള്ളിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രീതി നടേശന്‍ പറഞ്ഞു.

ഭാരതം ധര്‍മ്മത്തിലധിഷ്ഠിതമായി നിര്‍മിക്കപ്പെട്ട രാഷ്‌ട്രമാണ്. ഇവിടെ വസിക്കുന്നവരെല്ലാം ഹിന്ദുക്കള്‍ എന്നാണറിയപ്പെടുന്നത്. അതേസമയം ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ കഴിയും. തനിമ മനസിലാക്കി ജാതി വ്യത്യാസമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയണമെന്ന് പ്രീതി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ധന്യ അനിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ ദേവ്, തൊടിയൂര്‍ രാമചന്ദ്രന്‍, മഹിളാമോര്‍ച്ച നേതാക്കളായ ബിനിജ രാജന്‍, ഇന്ദിര രാമചന്ദ്രന്‍, ശ്രീജ അശോകന്‍, ശാലിനി രാജീവ്, അഡ്വ. ജയലക്ഷ്മി, ലത മോഹന്‍, സജിമോള്‍, സജിത, തൊടിയൂര്‍ വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.

 

Tags: മഹിളാമോര്‍ച്ചPreeti NatesanNDA Karunagalapplyമഹിളാ സംഗമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗിന്റെ സമാപന പൊതുസമ്മേളനത്തില്‍ എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍ അധ്യക്ഷ പ്രഭാഷണം നടത്തുന്നു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, വര്‍ഗ് സര്‍വാധികാരിയും ആലപ്പുഴ ജില്ലാ സഹസംഘചാലകുമായ ആര്‍. സുന്ദര്‍, സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. കേശവര്‍ വി. നമ്പൂതിരി എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് നടത്തുന്നത് നിശബ്ദ സേവന പ്രവര്‍ത്തനം: പ്രീതി നടേശന്‍

Kerala

മുസ്ലിങ്ങളെ ഭയപ്പെടുത്തി വോട്ടുകള്‍ തട്ടാന്‍ ആരിഫിന്റെ ശ്രമം; കെസിയുടെ പ്രചരണത്തിന് ആളില്ല; ആലപ്പുഴയില്‍ ശോഭ മുന്നേറുന്നു:ടിജി

Thiruvananthapuram

മഹിളാമോര്‍ച്ച അക്കമ്മ ചെറിയാനെ ആദരിച്ചു

Kerala

വണ്ടിപ്പെരിയാര്‍ സംഭവം: കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

Kerala

തളരാതെ മുന്നോട്ട്… ചിത്രങ്ങള്‍ ആര്‍.ആര്‍. ജയറാം

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.