Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വണ്ടിപ്പെരിയാര്‍ സംഭവം: കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎം എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങളും ബലാത്സംഘങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. 75,000ല്‍ അധികം സ്ത്രീപീഡനകേസുകളാണ് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 03:47 pm IST
in Kerala

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത സ്ഥലം എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാനാണ് സിപിഎം എംഎല്‍എ ശ്രമിച്ചതെന്നും വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ മഹിളാമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ അവരെ സംരക്ഷിക്കുന്ന ഭരണസംവിധാനത്തിലുള്ളവര്‍ക്കെതിരെ കേസെടുക്കണം. രാജ്യത്ത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപെടാതെ പോവുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. ഭരണകക്ഷിക്കാരായതു കൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നത്. സമീപകാലത്ത് പട്ടികജാതിക്കാരായ പെണ്‍കുട്ടികള്‍ ഇരകളായ നിരവധി കേസുകള്‍ അട്ടിമറിക്കപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങളും ബലാത്സംഘങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. 75,000ല്‍ അധികം സ്ത്രീപീഡനകേസുകളാണ് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15,000 ബലാത്സംഘ കേസുകളുണ്ട്. അഞ്ച് മാസത്തിനിടെ 1600 സ്ത്രീപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചുകുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് കേരളത്തിലാണ്. പൊലീസും ഭരണസംവിധാനങ്ങളും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത്.

പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായിട്ടും ഭരണകക്ഷി നേതാക്കള്‍ അത് ആവര്‍ത്തിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണ് കേരളത്തിലെ സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. ക്രിമിനല്‍ കേസുകള്‍ തെളിയിക്കുന്നതില്‍ കേരള പൊലീസ് താത്പര്യം കാണിക്കുന്നില്ല. കള്ളക്കേസുകളെടുക്കാന്‍ മാത്രമേ കേരള പൊലീസിന് താത്പര്യമുള്ളൂ. ഇത്രയും പീഡനങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. വാളയാറിന് അപ്പുറത്ത് പീഡനം നടന്നാല്‍ മാത്രമേ സാംസ്‌ക്കാരിക നായകന്‍മാര്‍ പ്രതികരിക്കുകയുള്ളൂവെന്നതാണ് സ്ഥിതി. പ്രതികളുടെ രാഷ്‌ട്രീയവും ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്‌ട്രീയവും നോക്കി പ്രതികരിക്കുന്ന സെലക്ടീവ് പ്രതികരണ തൊഴിലാളികളായി സാംസ്‌ക്കാരിക നായകന്‍മാര്‍ അധപതിച്ചെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജില്ലാ ജനറല്‍ സെക്രട്ടറി ജയാരാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, സംസ്ഥാന ഉപാദ്ധ്യക്ഷ വിടി രമ, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ബി രാകേന്ദു, സംസ്ഥാന സെക്രട്ടറി അഞ്ജന, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശ്രീകല, ബിജെപി ഉപാദ്ധ്യക്ഷ ആര്‍സി ബീന,ജില്ലാസെക്രട്ടറി മഞ്ജു, ജില്ലാ ഭാരവാഹികളായ സ്വപ്നാ സുദര്‍ശനന്‍, ജയശ്രീ, സന്ധ്യാ ശ്രീകുമാര്‍, ഹിമ സിജി, ചിഞ്ചു എന്നിവര്‍ പങ്കെടുത്തു.

Tags: കെ. സുരേന്ദ്രന്‍പ്രസംഗംമഹിളമോര്‍ച്ചമഹിളാമോര്‍ച്ചസിപിഎം എംഎല്‍എവണ്ടിപ്പെരിയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.