Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

എല്‍പിജി ഗ്യാസുമായി ഹോര്‍മുസ് കടന്നുവരുന്ന ചരക്ക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കി സര്‍വ്വസന്നാഹങ്ങളുമായി നാവിക സേന. രണ്ടും കല്‍പിച്ചാണ് നാവിക സേന പൈന്‍ഗ്യാസ്, ജഗ് വസന്ത് എന്നീ എല്‍പിജി ടാങ്കറുകള്‍ക്ക് സുരക്ഷ നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 07:17 pm IST
inIndia
നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ന്യൂദല്‍ഹി: എല്‍പിജി ഗ്യാസുമായി ഹോര്‍മുസ് കടന്നുവരുന്ന ചരക്ക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കി സര്‍വ്വസന്നാഹങ്ങളുമായി നാവിക സേന. രണ്ടും കല്‍പിച്ചാണ് നാവിക സേന പൈന്‍ഗ്യാസ്, ജഗ് വസന്ത് എന്നീ എല്‍പിജി ടാങ്കറുകള്‍ക്ക് സുരക്ഷ നല്‍കുന്നത്. ഇന്ത്യയുടെ ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് സൂറത്ത്, വിമാനങ്ങളെയും മുങ്ങിക്കപ്പലുകളേയും തകര്‍ക്കാന്‍ ശേഷിയുള്ള ഇടത്തരം യുദ്ധക്കപ്പലുകളായ ഫ്രിഗേറ്റുകളും അകമ്പടിയ്‌ക്കായി ഉണ്ട്. എവിടെ നിന്നു വേണമെങ്കിലും ആക്രമണമുണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാജ്യത്തെ ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാന്‍ നാവികസേന ജീവന്‍മരണപ്പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

ഏത് ആക്രമണങ്ങളേയും നേരിടാന്‍ തയ്യാറായിത്തന്നെയാണ് നാവികസേന കൂടെയുള്ളത്. ഇന്ത്യയില്‍ നാവികാഭ്യാസപ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇറാന്‍ കപ്പലിനെ ടോര്‍പിഡോ ഉപയോഗിച്ച് അമേരിക്ക തകര്‍ത്ത ദാരുണസംഭവം നടന്നിട്ട് അധികനാളായിട്ടില്ല. അതിനാലാണ് കൂടുതല്‍ കരുതലുമായി ഇന്ത്യന്‍ നാവികസേന അകമ്പടി സേവിക്കുന്നത്.

ഇന്ധനം നിറച്ചെത്തുന്ന എണ്ണ-ഗ്യാസ് ടാങ്കറുകളെ സുരക്ഷിതമായി ഇന്ത്യന്‍ തുറമുഖത്തേക്ക് എത്തിക്കുന്ന ദൗത്യത്തിന് ഓപ്പറേഷന്‍ സങ്കല്‍പ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ നാവിക സേന സംരക്ഷണം നല്‍കുന്ന രണ്ട് എൽപിജി ടാങ്കറുകൾ ഈ ആഴ്‌ച്ച അവസാനത്തോടെ ഇന്ത്യൻ തീരത്ത് എത്തും. 45000 മെട്രിക് ടൺ എൽപിജി വഹിക്കുന്ന പൈൻഗ്യാസ് ടാങ്കർ 27 തിയതി മാംഗ്ലൂർ തുറമുഖത്തെത്തും. 47600 മെട്രിക് ടൺ എൽപിജിയാണ് ജഗ് വസന്ത് എൽപിജി ടാങ്കറിലുള്ളത്. 26 തിയതി ജഗ് വസന്ത് ഇന്ത്യൻ തീരത്ത് എത്തുമെന്നും കേന്ദ്രം അറിയിച്ചു.

രണ്ട് എല്‍പിജി ഗ്യാസ് നിറച്ച ടാങ്കറുകളായ പൈന്‍ഗ്യാസിനും ജഗ് വസന്തിനും സുരക്ഷനല്‍കാനായി മുന്‍പിലും പിന്നിലുമായി നാവിക സേനാക്കപ്പലുകള്‍ ഉണ്ട്. ഹോര്‍മുസ് കടലിടുക്ക് കടന്ന് ഒമാന്‍ കടലിലൂടെ ഇവ വന്നുകൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം അപകടകരമായ ദൗത്യമാണ് നാവികസേന ഏറ്റെടുത്തിരിക്കുന്നത്. കാരണം അമേരിക്കയില്‍ നിന്നോ ഇറാനില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ ചൈനയില്‍ നിന്നോ എവിടെ നിന്നുവേണമെങ്കിലും ആക്രമണം ഉണ്ടായേക്കാം എന്നതാണ് സ്ഥിതി. ഏകദേശം അരഡസന്‍ നാവികക്കപ്പലുകള്‍ ഇവയ്‌ക്ക് അകമ്പടി സേവിക്കുന്നുണ്ട്. ഇതില്‍ പ്രധാനം ഗൈഡഡ് മിസൈല്‍ ശേഷിയുള്ള ഐഎന്‍എസ് സൂറത്താണ്. മുങ്ങിക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കരയില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കും എതിരെ പൊരുതാനുള്ള ശേഷി ഐഎന്‍എസ് സൂറത്തിനുണ്ട്. ഇതിലെ റഡാറുകളും സെന്‍സറുകളും ശക്തമാണ്. ആക്രമണങ്ങളെ നേരിടാന്‍ വെര്‍ട്ടികല്‍ ലോഞ്ചിംഗ് സിസ്റ്റവും ഉണ്ട്. യുദ്ധവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും എതിരെ പൊരുതാനുള്ള അപാരശേഷി ഐഎന്‍എസ് സൂറത്തിനുണ്ട്. ഇതിന് പുറമെ 50 നാവിക ഉദ്യോഗസ്ഥരും 250 സെയിലര്‍മാരും ഈ കപ്പലില്‍ ഉണ്ട്. ഓഫീസര്‍മാര്‍ കൂടി ചേര്‍ന്നാല്‍ ഏകദേശം 380 വരെ നാവികര്‍ ഇതിലുണ്ട്. ഇതിനു പുറമെ ഇടത്തരം യുദ്ധക്കപ്പലുകളായ ഫ്രിഗേറ്റുകളും അനുഗമിക്കുന്നു. അന്തർവാഹിനികളെയും വിമാനങ്ങളെയും തകർക്കാൻ കഴിയുന്ന, വേഗതയേറിയതും ബഹുമുഖവുമായ യുദ്ധക്കപ്പലുകളാണ് ഇവ. ഇവയില്‍ ബ്രഹ്മോസ് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്.

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ 24 കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ പെട്ടിരുന്നത്. ഇതില്‍ മൂന്നെണ്ണം നേരത്തെ ഇന്ത്യയില്‍ എത്തി. രണ്ട് എല്‍പിജി ടാങ്കറുകളും ഒരു എണ്ണടാങ്കറുമാണ് എത്തിയത്. ശിവാലിക്, നന്ദാദേവി എന്നിവ എല്‍പിജി ടാങ്കറുകളാണ്. ജാഗ് ലാഡ്കി എന്ന ഒരു ക്രൂഡ് ഓയില്‍കപ്പലും എത്തിയിരുന്നു. ഇതിന് പുറമെ ലൈബീരിയന്‍ പതാക വഹിച്ച രണ്ട് കപ്പലുകളും ഇന്ത്യയില്‍ എത്തിയിരുന്നു.

 

 

Tags: Jag VasantLPG TankersIndian NavyLatest newsIran warwest asia warHormuzINS SuratPine Gas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.