Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 21, 2026, 10:25 am IST
inKerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ പുറമേ ശാന്തമെങ്കിലും അകം പുകയുകയാണ് ഇടത്, വലത് മുന്നണികളില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങള്‍ ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്ന ഭയം. ഇടതിലേയും വലതിലേയും പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു. ഗ്രൂപ്പ് ലീഡര്‍മാര്‍ തമ്മില്‍ വെട്ടും മറുവെട്ടുമായപ്പോള്‍ പതിവിനേക്കാള്‍ ഭിന്നതയാണ് കോണ്‍ഗ്രസില്‍.

വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഒരുഭാഗത്ത് പിടിമുറുക്കിയപ്പോള്‍ ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും മറുഭാഗത്ത് നിലകൊണ്ടു. രമേശ് ചെന്നിത്തലയുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ ആരും തയാറായതുമില്ല. എംപിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശിനും എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും വേണ്ടി രമേശ് ചെന്നിത്തല ശക്തമായി വാദിച്ചെങ്കിലും മറുഭാഗം വെട്ടിനിരത്തി. ഇതോടെ കണ്ണൂരിലും പത്തനംതിട്ടയിലും പെരുമ്പാവൂരിലും കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. കോന്നിയില്‍ എന്ത് സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ലെന്ന് അടൂര്‍ പ്രകാശും തുടര്‍ ഭരണം തള്ളിക്കളയാനാകില്ലെന്ന് സുധാകരനും പ്രഖ്യാപിച്ചു. എല്‍ദോസ് കുന്നപ്പിള്ളിക്കും ദീപ്തി മേരി വര്‍ഗീസിനും സീറ്റ് നല്കാത്തതിനാല്‍ സഭാ നേതൃത്വവും പ്രതിഷേധത്തിലാണ്. ദീപ്തി മേരി വര്‍ഗീസ് പോസ്റ്ററും പ്രിന്റ് ചെയ്തു. അച്ചടിച്ച ഒരു ലക്ഷം പോസ്റ്റര്‍ എന്ത് ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് ജോസഫ് വാഴയ്‌ക്കന്‍. ഏറ്റുമാനൂരില്‍ സീറ്റ് നല്കാമെന്ന് പറഞ്ഞതനുസരിച്ചാണ് ഫ്‌ളക്‌സും പോസ്റ്ററും പ്രിന്റ് ചെയ്തത്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജിക്കൊരുങ്ങിയെങ്കിലും നേതൃത്വം ഇടപെട്ട് തണുപ്പിച്ചു. എന്നാല്‍ അമര്‍ഷം പുകയുന്നുണ്ട്. കുട്ടനാട് സീറ്റ് വിറ്റെന്ന് ആരോപിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫും ജനറല്‍ സെക്രട്ടറി കെ. ഗോപകുമാറും രാജിവച്ചു. സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാന്‍ രണ്ടത്താണിയും വനിതാലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദും തുടക്കമിട്ട പ്രതിഷേധം ലീഗിലാകെ വ്യാപിച്ചു കഴിഞ്ഞു.

രക്തസാക്ഷി ഫണ്ടില്‍ തുടങ്ങി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരെ സിപിഎമ്മിലും കലാപം. മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണം സംഭവിച്ചതാണ് കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ട രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലര്‍ക്കും സീറ്റ് നല്കിയതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കടുത്ത ആരോപണങ്ങളാണ് അണികളില്‍ നിന്നുയരുന്നത്. കെ.കെ. ശൈലജയെ ഒതുക്കാന്‍ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മാറ്റി. എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്ക് തളിപ്പറമ്പില്‍ സീറ്റ് നല്കി. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിടുകയും ചെയ്തു.

സ്പീക്കര്‍ എ.എന്‍. ഷംസീറിന് സീറ്റ് നല്കയതുമില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഇടഞ്ഞതിനാലും നിയമസഭയില്‍ പലപ്പോഴും പ്രതിപക്ഷത്തെ സഹായിച്ചതിനാലുമാണ് സീറ്റ് നല്കാത്തത്. ആലപ്പുഴയില്‍ ജി. സുധാകരന്‍ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചാണ് പാര്‍ട്ടി വിട്ടത്. എം.വി. ഗോവിന്ദനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പാലക്കാട് പി. ശശിയും പാര്‍ട്ടി വിട്ട് യുഡിഎഫ് ക്യാമ്പിലെത്തി. പി. ജയരാജന് ഇക്കുറിയും സീറ്റ് നല്കിയില്ല. ഇ.പി. ജയരാജനെ പലപ്പോഴും അപകീര്‍ത്തിപ്പെടുത്താന്‍ എം.വി. ഗോവിന്ദന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എം.വി. ശ്രേയാംസ് കുമാറിന്റെ രാഷ്‌ട്രീയ ജനതാദളിനെ സിപിഎം കബളിപ്പിച്ചെന്ന് ആരോപിച്ച് മുന്‍ മന്ത്രിയടക്കം പാര്‍ട്ടി വിട്ടു.

 

Tags: CPM Kerala#CongressLeaderInBJPKerala assembly election 2026election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.