Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മയുടെ കഥയാണ് ധുരന്ധര്‍ എന്ന സിനിമയെന്ന് മേജര്‍ രവി. ആ മോഹിത് ശര്‍മ്മയുടെ റോളാണ് നായകനായ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2026, 07:57 pm IST
inKerala, India, Entertainment
മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

ഇസ്ലാമബാദ് :പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മയുടെ കഥയാണ് ധുരന്ധര്‍ എന്ന സിനിമയെന്ന് മേജര്‍ രവി. ആ മോഹിത് ശര്‍മ്മയുടെ റോളാണ് നായകനായ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്നത്.

ഈ മോഹിത് ശര്‍മ്മയെ നേരില്‍ക്കണ്ട കാര്യവും മേജര്‍ രവി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി- “ധുരന്ധര്‍ സിനിമയ്‌ക്ക് പ്രചോദനമായ സൈനികനെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും പരിചയപ്പെട്ടിട്ടുണ്ട്. മരണാനന്തരം രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മേജറാണ് മോഹിത് ശര്‍മ്മ. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരു മണിക്കൂര്‍ ഇരുന്ന് സംസാരിച്ചിട്ടുണ്ട്.യഥാര്‍ഥ ഹീറോസ് ഇവരൊക്കെ ആണ്. പക്ഷെ അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ ആരും അറിയില്ല. കാരണം അന്ന് ടിവിയും മീഡിയയും ഒന്നും ഇല്ല. ”

മേജര്‍ മോഹിത് ശര്‍മ്മയുമായി കണ്ടുമുട്ടിയ കഥയും മേജര്‍ രവി പറയുന്നു:”കുരുക്ഷേത്ര എന്ന സിനിമയുടെ ലൊക്കേഷന്‍ തേടി മടങ്ങുമ്പോള്‍ കശ്മീരിലെ ശ്രീനഗറില്‍ വെച്ചാണ് മേജര്‍ മോഹിത് ശര്‍മ്മയെ കണ്ടുമുട്ടിയത്. അദ്ദേഹം എന്നെ കാണാന്‍ വന്നതാണ്. മോഹിത്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ജനറല്‍ ആയിരിക്കുന്ന കണ്ണൂര്‍ക്കാരന്‍ വേണു ആയിരുന്നു. വേണു അന്ന് കേണല്‍ ആയിരുന്നു. കുരുക്ഷേത്രയുടെ ലൊക്കേഷന്‍ ഹണ്ട് കഴിഞ്ഞ് കാറില്‍ വരുമ്പോള്‍ ശ്രീനഗറില്‍ വേണുവിന്റെ യൂണിറ്റില്‍ ആണ് താമസിച്ചിരുന്നത്. രാത്രി 11 മണിക്ക് വാതിലില്‍ ഒരു മുട്ട്. വലിയ താടിയും എകെ 47 ഉും ഒക്കെയായി ഒരാള്‍. സര്‍, ഐ ആം മോഹിത് ശര്‍മ്മ എന്ന് പരിചയപ്പെടുത്തി. എനിക്ക് സംസാരിക്കണം എന്നും എന്നോട് പറഞ്ഞു. സംസാരത്തിനിടെ പാകിസ്താനില്‍ പോയ കാര്യമോ ഒന്നും പറഞ്ഞില്ല. പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഇദ്ദേഹം പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന പട്ടാളമേധാവിയാണെന്ന്.”

മോഹിത് ശര്‍മ്മയുടെ മരണത്തെക്കുറിച്ചും ഈ അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നതിങ്ങിനെ:”പിന്നീടൊരിക്കല്‍ ഒരു ഓഫീസര്‍ വിളിച്ച് പറയുമ്പോഴാണ് അറിയുന്നത് എന്‍കൗണ്ടറില്‍ മേജര്‍ മോഹിത് ശര്‍മ്മ മരിച്ചു എന്ന്. പന്ത്രണ്ട് മൃതദേഹങ്ങളായിരുന്നു ചുറ്റും”.

എന്നാല്‍ ധുരന്ധര്‍ സിനിമയുടെ സംവിധായകനായ ആദിത്യ ധര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മേജര്‍ മോഹിത് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയല്ല ധുരന്ധര്‍ എന്ന് സംവിധായകന്‍ ആദിത്യ ധര്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ മേജര്‍ രവി ഇതിനെ ഖണ്ഡിക്കുന്നു:”സിനിമയ്‌ക്ക് ആസ്പദമായത് മേജര്‍ മോഹിത് ശര്‍മ്മയാണെന്ന കാര്യം ആദിത്യ ധര്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്”. പ്രിയദര്‍ശന്റെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ആദിത്യ ധര്‍. അവിടെ വച്ചാണ് ആദിത്യയെ പരിചയമെന്നും മേജര്‍ രവി പറയുന്നു.

എന്നാല്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ കഥയാണ് പറയുന്നതെങ്കിലും കുറെ അതിശയോക്തി നിറച്ച കഥകള്‍ ധുരന്ധറില്‍ ഉണ്ടെന്നും മേജര്‍ രവി പറയുന്നു. “പക്ഷേ സിനിമയിലേതുപോലെ പാകിസ്ഥാനില്‍ നിന്നിട്ട് അവിടെ നിന്ന് കല്യാണം കഴിച്ച ആളൊന്നുമല്ല യഥാര്‍ത്ഥ ജീവിതത്തിലെ മോഹിത് ശര്‍മ്മ. പക്ഷേ മോഹിത് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ധുരന്ധര്‍ എടുത്തത്. ”

മോഹിത് ശര്‍മ്മയുടെ മാതാപിതാക്കള്‍ ധുരന്ധറിനെതിരെ കേസിന് പോയി

മോഹിത് ശര്‍മ്മയുടെ മാതാപിതാക്കള്‍ തന്നെ ധുരന്ധര്‍ എന്ന സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചതോടെയാണ് ആദിത്യ ധര്‍ ഇതേക്കുറിച്ച് കൂടുതല്‍ നിശ്ശബ്ദനായര്. വീരമൃത്യു വരിച്ച ജവാന്മാരുടെ കഥകള്‍ ലാഭം കൊയ്യാനുള്ള ഉല്‍പന്നമാക്കിക്കൂടെന്നായിരുന്നു മാതാപിതാക്കള്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. രഹസ്യ സൈനിക ഓപ്പറേഷനില്‍ വിദഗ്ധനായിരുന്നു മോഹിത് ശര്‍മ്മ. അയാളുടെ ജീവിതത്തിലെ ഏടുകള്‍ അതുപോലെ ഈ സിനിമയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ തന്നെ കോടതിയില്‍ വാദിച്ചിരുന്നു. വളരെ നിര്‍ണ്ണായകമായ സൈനികദൗത്യങ്ങള്‍, ശത്രുരാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍, അവിടെ ഒരു തെളിവുപോലും ബാക്കിവെയ്‌ക്കാതെ സൈനികദൗത്യങ്ങള്‍ നടത്തുന്നിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം അതേ പോലെ സിനിമയില്‍ പകര്‍ത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും മോഹിത് ശര്‍മ്മയുടെ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഈ സൈനികരഹസ്യങ്ങള്‍ തന്നെയാണ് സിനിമയ്‌ക്ക് മാറ്റുകൂട്ടുന്നതും.

മോഹിത് ശര്‍മ്മ വീരമൃത്യു വരിച്ചത്. 2009ല്‍ കശ്മീരില്‍ വെച്ച്

2009 മാർച്ച് 21 ന് ജമ്മു കശ്മീരിലെ കുപ് വാര സെക്ടറിലെ ഹഫ്രൂഡ വനത്തിൽ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ് മോഹിത് ശര്‍മ്മ വീരമൃത്യു വരിയ്‌ക്കുന്നത്. അന്ന് നാല് തീവ്രവാദികളെ കൊന്നൊടുക്കുകയും രണ്ട് സഹപ്രവർത്തകരെ രക്ഷിക്കുകയും ചെയ്തു, എന്നാൽ ഒന്നിലധികം വെടിയേറ്റ മുറിവുകളാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത്. ഈ സാഹസികകൃത്യത്തിന് അദ്ദേഹത്തിന് മരണാനന്തരം അശോക ചക്രം ലഭിച്ചു.

ധീരത എന്നത് ഭയമില്ലാത്ത അവസ്ഥയല്ല. ഭയത്തിന് മീതെ വിജയം വരിക്കലാണ് എന്ന മോഹിത് ശര്‍മ്മയുടെ വാചകം പ്രസിദ്ധമാണ്. ഈ സ്പിരിറ്റാണ് മോഹിത് ശര്‍മ്മ പാകിസ്ഥാനെതിരെ ചാരപ്രവര്‍ത്തനവും രഹസ്യആക്രമണവും നടത്തുമ്പോള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മാതൃരാജ്യത്തെ സേവിക്കാന്‍ സമാനതകളില്ലാത്ത ധീരതയ്‌ക്കും ത്യാഗത്തിനും തന്റെ ജീവന്‍ ബലിയായി നല്‍കാന്‍ മോഹിത് ശര്‍മ്മ മടികാട്ടിയില്ല.

Tags: Durandhar movieMajor Mohit SharmaAditya DharpakistanMajor RaviPriyadarshanranveer singhLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.