Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ദളിത് ആക്ടിവിസ്റ്റായി അറിയപ്പെടുന്ന സണ്ണി എം കപിക്കാടിന് മൂന്ന് പേരുകളുണ്ടായിരുന്നുവെന്നും പണത്തിന് വേണ്ടിയാണ് ഇയാള്‍ പുതിയ പേരുകള്‍ സ്വീകരിച്ചതെന്നുമുള്ള ഞെട്ടിപ്പിക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 11:01 pm IST
inKerala
സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

എറണാകുളം : ദളിത് ആക്ടിവിസ്റ്റായി അറിയപ്പെടുന്ന സണ്ണി എം കപിക്കാടിന് മൂന്ന് പേരുകളുണ്ടായിരുന്നുവെന്നും പണത്തിന് വേണ്ടിയാണ് ഇയാള്‍ പുതിയ പേരുകള്‍ സ്വീകരിച്ചതെന്നുമുള്ള ഞെട്ടിപ്പിക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. തോല്‍ക്കാന്‍ സാധ്യതയുള്ള വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സണ്ണി എം കപിക്കാട് ശ്രമിച്ചതും പണമുണ്ടാക്കാനുള്ള മറ്റൊരു വഴി ആയിരുന്നുവെന്നും അജയ് തറയില്‍.

ജമാ അത്തെ ഇസ്ലാമിയുടെയും മറ്റു മുസ്‌ലിം വിഭാഗീയ സംഘടനകളുടെയും സ്പോണ്‍സർ ഷിപ്പില്‍ യു ഡി എഫ് സ്ഥാനാർഥി ആകാൻ ശ്രമിക്കുകയായിരുന്നു സണ്ണി എം കപിക്കാടെന്നും അജയ് തറയില്‍ പറഞ്ഞു.

“വാസ്തവത്തില്‍ സണ്ണി എം കപിക്കാട് കോണ്‍ഗ്രസുകാരനല്ല. ക്രിസ്ത്യൻ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇയാളുടെ മാതാപിതാക്കള്‍ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വർഷങ്ങള്‍ക്ക് ക്രിസ്ത്യൻ മതത്തില്‍ ചേർന്നത്.അങ്ങനെ ദളിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാൻ ഹിന്ദു മതത്തില്‍ ചേ രുകയാണുണ്ടായത്.അങ്ങനെയാണ് ദളിത് സമുദായാംഗമായത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് എം എം പൈലി എന്നാണ് .എല്‍ ഐ സി യില്‍ ജോലി കിട്ടാൻ പൈലി അനില്‍ കുമാറായി രൂപാന്തരം പ്രാപിച്ചു . ദളിത് പ്രവർത്തകനായപ്പോള്‍ സണ്ണി എം കപിക്കാട് ആയി.പെരുമാറ്റം പോലെയാണ് ഇയാളുടെ രാഷ്‌ട്രീയവും.ഒരു കാലത്ത് നക്‌സല്‍ പ്രസ്ഥാനത്തോടൊപ്പമായിരുന്നു.പിന്നീട് സിപിഎം സഹയാത്രികനായി .അതിനു ശേഷം ജമാത്തെ ഇസ്ലാമിയുടെ കോടാലി കൈ യായി മാറി .എം.എം. പൈലി എന്നയാള്‍ പില്‍ക്കാലത്ത് അനില്‍കുമാർ എന്ന പേര് സ്വീകരിക്കുകയും അദ്ദേഹം പിന്നീട് എഴുതിത്തുടങ്ങിയപ്പോള്‍ തന്റെ പേരിനെ അനുകരിച്ച്‌ സണ്ണി കപിക്കാട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്.ഇത് പച്ചക്കള്ളമാണ് .” – അജയ് തറയില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിയ്‌ക്കുന്നു.

“പരേതനായ പാലക്കത്തറ പത്രോസിന്റെയും അന്നയുടെയും മകനായ സണ്ണി എം കപിക്കാട് എന്ന ദളിത് ചിന്തകനു പെട്ടെന്നൊരു ദിവസം ഒരു ഉള്‍വിളിയുണ്ടായി . സണ്ണി എം കപിക്കാടിനുണ്ടായ ഉള്‍വിളി നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കണം .അതും യുഡിഎഫ് സ്ഥാനാർത്ഥിയായി.വരുന്ന തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നതുകൊണ്ടാണ് അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സ്വയം തീരുമാനിച്ചത്.അടുത്ത തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരില്ലെന്ന് ഉറപ്പാണ് .അല്ലെങ്കില്‍ അദ്ദേഹം സ്വയം എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകുമായിരുന്നു.എന്തിനാണ് ദളിത് ചിന്തകൻ എന്നറിയപ്പെടുന്ന ഇയാള്‍ ഇങ്ങനെ വിഡ്ഢി വേഷം കെട്ടുന്നത്.യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇദ്ദേഹം എങ്ങനെ വൈക്കത്ത് സ്ഥാനാർത്ഥിയായി? ജയിക്കുന്ന സീറ്റിലല്ല അദ്ദേഹം സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചത് .എല്‍ഡിഎഫിന്റെ കുത്തക സീറ്റായ വൈക്കത്താണ് .എന്തുകൊണ്ട് അദ്ദേഹം തോല്‍ക്കുന്ന സീറ്റ് ആഗ്രഹിച്ചു .? ജയിക്കുന്ന സീറ്റ് ആഗ്രഹിച്ചില്ല.?ചില രാഷ്‌ട്രീയ പാർട്ടികളിലെ ചില നേതാക്കള്‍ക്ക് താല്‍പ്പര്യം തോല്‍ക്കുന്ന സീറ്റാണ് .പണം അടിച്ചു മാറ്റാമല്ലോ.തെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ വലിയൊരു സംഖ്യ കിട്ടുകയും ചെയ്യും.അങ്ങനെ തോല്‍ക്കുന്ന സീറ്റുകളില്‍ മത്സരിച്ച്‌ കോടീശ്വരനായ ചില രാഷ്‌ട്രീയ നേതാക്കള്‍ നമ്മുക്കിടയിലുണ്ട് .ആ മാതൃക പിന്തുടരാനാണോ ഇദ്ദേഹം ലക്ഷ്യമിടുന്നത്?.”- അജയ് തറയില്‍ ചോദിക്കുന്നു.

സണ്ണി എം കപിക്കാട് കാലാകാലങ്ങളില്‍ സാമ്പത്തിക നേട്ടതിന് വേണ്ടി ജാതി മാറിയ കാര്യത്തെയും അജയ് തറയില്‍ വിമര്‍ശിക്കുന്നു. “പട്ടിക ജാതി സംവരണ സീറ്റായ വൈക്കത്ത് സ്ഥാനാർത്ഥിയാകാൻ ഇയാള്‍ക്ക് എങ്ങനെ കഴിയും? ക്രിസ്ത്യൻ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം .എല്‍ ഐ സി യില്‍ ജോലി കിട്ടാനാണ് മത പരിവർത്തനം നടത്തി ഹിന്ദു മതത്തിലെത്തിയത് എന്നാണ് ഇദ്ദേഹത്തെക്കുറിച്ച്‌ ആക്ഷേപം ഉയർന്നത് .ഇദ്ദേഹം ഏത് മുന്നണിയുടെ സ്ഥാനാർത്ഥിയായാലും ഇലക്ഷൻ കേസ് വരുമെന്ന കാര്യത്തില്‍ സംശയമില്ല.ഭരണഘടനാ പ്രകാരം ഹിന്ദുക്കള്‍ക്കാണ് സംവരണത്തിനു അർഹതയുള്ളത്.”- അജയ് തറയില്‍ പറയുന്നു.

ഇന്ന് ആര്‍എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന സനാതനധര്‍മ്മമല്ല നാരായണഗുരു പറഞ്ഞത് എന്ന വാദിക്കാന്‍ ശ്രമിച്ച സണ്ണി കപിക്കാടിനെ ശ്രീജിത് പണിയ്‌ക്കര്‍ കൃത്യമായ മറുപടിയിലൂടെ പൊളിച്ചുകാട്ടിയിരുന്നു. ശ്രീനാരായണഗുരു പറയുന്ന സനാതനധര്‍മ്മം തന്നെയാണ് ആര്‍എസ്എസ് പറയുന്ന സനാതനധര്‍മ്മമെന്നും ശ്രീജിത് പണിയ്‌ക്കര്‍ പഴയ കേരളകൗമുദി ലേഖനങ്ങള്‍ ഉദ്ധരിച്ച് സ്ഥാപിക്കുകയും ചെയ്തിരുന്നു. ജാതിയുടെ പേരില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന സണ്ണി എം കപിക്കാടിന്റെ ഹിന്ദു ദളിതനെന്ന വിശേഷണം പോലും വലിയ കള്ളമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഹിന്ദുദളിതര്‍ക്കുള്ള സംവരണ സീറ്റിലാണ് ഇയാള്‍ വൈക്കത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ജമാ അത്തെ ഇസ്ലാമി വഴി ചരട് വലിച്ചത്. നിരന്തരം ആര്‍എസ്എസിനെയും മോദി സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന വ്യക്തിയായ സണ്ണി എം കപിക്കാടിന്റെ വലിയ കള്ളങ്ങളാണ് ഇപ്പോള്‍ അജയ് തറയില്‍ കണ്ടെത്തിയിരിക്കുന്നത്.

Tags: Sunny M KapikkaduDalit ChristanLIC jobVaikkom SetReligious ConversionLatest newsJamaate IslamiAjay tharayil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.